Input your search keywords and press Enter.

featured

റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു. കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രന്റെ മകൻ സന്ദീപാ(36)ണ് മരിച്ചത്. മൃതദേഹം റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങൾ തിരിച്ചറിഞ്ഞതായി കല്ലൂരിലെ വീട്ടിൽ അറിയിപ്പ് ലഭിച്ചു.ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിലിലാണ് സന്ദീപും മലയാളികളായ ഏഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയിലെ റസ്‌റ്റോറന്റിലെ ജോലിക്കാണ് റഷ്യയിലേക്ക് പോകുന്നതെന്നാണ് വീട്ടുകാരോട് സന്ദീപ് പറഞ്ഞിരുന്നത്. പിന്നീട് റഷ്യൻ സൈനിക ക്യാമ്പിലെ…

കുരങ്ങുപനി:അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു :ഇന്ത്യയില്‍ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

കുരങ്ങുപനി:അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു :ഇന്ത്യയില്‍ നിരീക്ഷണം ശക്തമാക്കാൻ നിർദേശം കുരങ്ങുപനിയെ ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യങ്ങൾ വിലയിരുത്തി . പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ. മിശ്രയുടെ അധ്യക്ഷതയിൽ കുരങ്ങുപനി തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനുള്ള ഉന്നതതല യോഗം ചേർന്നു പെട്ടെന്ന് രോഗം കണ്ടെത്തുന്നതിനായി നിരീക്ഷണം ശക്തമാക്കാൻ നിർദേശം പരിശോധനാ ലാബുകൾ സജ്ജമാക്കാനും നിർദേശം രോഗപ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനാരോഗ്യ ബോധവൽക്കരണ കാമ്പയിൻ നടത്തണം പ്രധാനമന്ത്രി…

കനത്ത മഴ സാധ്യത : പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലർട്ട്(19/08/2024)

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 19/08/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി 20/08/2024: എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ…

കുടുംബശ്രീ സര്‍വീസ് സ്റ്റാഫ് നിയമനം

പന്തളം ഡിറ്റിപിസി വഴിയോര വിശ്രമകേന്ദ്രത്തില്‍ ആരംഭിക്കുന്ന കുടുംബശ്രീ പ്രീമിയം കഫേയില്‍ പ്രവര്‍ത്തിക്കുന്നതിന് ഭക്ഷ്യമേഖലയിലുളള കുടുംബശ്രീ സംരംഭകരില്‍ നിന്നും സര്‍വീസ് സ്റ്റാഫാകാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയും കുടുംബശ്രീ രജിസ്ട്രേഷന്റെ പകര്‍പ്പും സഹിതം  ഓഗസ്റ്റ് 22 ന് വൈകുന്നേരം അഞ്ചിന് മുമ്പായി പത്തനംതിട്ട ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍  -0468 2221807.…

വീണ്ടും മഴ; ജാഗ്രതവേണം : പത്തനംതിട്ട ജില്ലാ കലക്ടര്‍

വീണ്ടും മഴ; ജാഗ്രതവേണം : പത്തനംതിട്ട ജില്ലാ കലക്ടര്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയില്‍ വരുംദിവസങ്ങളില്‍ മഴമുന്നറയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി. ഓഗസ്റ്റ് 19ന് ജില്ലയില്‍ ഓറഞ്ച് മുന്നറിയിപ്പ്, 18നും 20നും മഞ്ഞ അലര്‍ട്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ താമസിക്കുന്നവര്‍ ആവശ്യമായ…

ശബരിമലയില്‍ ഹരിത തീര്‍ഥാടനകാലം ഉറപ്പാക്കും – ജില്ലാ കലക്ടര്‍

ശബരിമലയില്‍ ഹരിത തീര്‍ഥാടനകാലം ഉറപ്പാക്കും – ജില്ലാ കലക്ടര്‍ പൂര്‍ണമായും ഹരിതചട്ടം പാലിച്ചുള്ള മണ്ഢലകാലം ഇത്തവണ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ചേമ്പറില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് സമ്പൂര്‍ണമായി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ വിലയിരുത്തി. കൊക്കകോള കമ്പനിയുടെ സാമൂഹികസുരക്ഷാ ഫണ്ട് പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത് സംബന്ധിച്ച് കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. പ്ലാസ്റ്റിക് കുപ്പികള്‍, ടെട്ര പാക്കുകള്‍ തുടങ്ങിയവയ്ക്ക് നിരോധനമുണ്ടെങ്കിലും…

റീസര്‍വെ വികസനത്തിന് അനിവാര്യം – മന്ത്രി വീണാ ജോര്‍ജ്

  വില്ലേജ് റീസര്‍വെ പൂര്‍ത്തിയാകുന്നത് ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട വില്ലേജ് ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിവിധ പദ്ധതികളുടെ യഥാര്‍ത്ഥ്യവത്കരണത്തിന് സ്ഥലംകണ്ടെത്താനും വസ്തു സംബന്ധമായ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനും സര്‍വെ നടപടികള്‍ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി .മോഹന്‍ദേവ്, സര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ ജാന്‍സി,…

കര്‍ഷകദിനാചരണം:ജൈവകൃഷി പ്രോത്സാഹനം ഉറപ്പാക്കുന്നു- മന്ത്രി വീണാ ജോര്‍ജ്

കര്‍ഷകദിനാചരണം:ജൈവകൃഷി പ്രോത്സാഹനം ഉറപ്പാക്കുന്നു- മന്ത്രി വീണാ ജോര്‍ജ് ആരോഗ്യസമ്പന്നമായ തലമുറകള്‍ക്കായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാര്‍ഷികവികസന-കര്‍ഷകക്ഷേമ വകുപ്പിന്റെയും പത്തനംതിട്ട നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയതലമുറ കാര്‍ഷികമേഖലയിലേക്ക് കൂടുതലായി കടന്ന്‌വരണം. മൂല്യവര്‍ദ്ധിത കാര്‍ഷിക ഉത്്പന്നസംരംഭങ്ങള്‍ക്കായി ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ചികിത്സാരംഗത്ത് അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗങ്ങള്‍ വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. വിഷരഹിതമായിട്ടുള്ള…

മണിമല, അച്ചൻകോവിൽ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

മണിമല, അച്ചൻകോവിൽ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക മണിമല നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. കേന്ദ്ര ജലകമ്മീഷന്റെ (CWC) കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിൻറെ മണിമല സ്റ്റേഷൻ , വള്ളംകുളം സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. അച്ചൻകോവിൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ജലസേചന വകുപ്പ്…

കർഷക ദിനാശംസകൾ: ഇനി കൊല്ലവർഷം 1200

  ചിങ്ങം പിറന്നു . ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്.മലയാളത്തിനു പതിമൂന്നാം നൂറ്റാണ്ട്. മലയാളികളുടെ പുതു വര്‍ഷം .കാര്‍ഷിക കേരളത്തിന്‍റെ നന്മ. ഓണത്തിന്‍റെ ഗൃഹാതുരതകളും ഓർമകളും തന്നെയാണ് ചിങ്ങമാസം മലയാളികൾക്ക് സമ്മാനിക്കുന്നത്.ഇനി ഓണനാളുകള്‍ . വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നിന്നും മലയാളി മനസ്സ് മുക്തമായിട്ടില്ല . ആകുലതകളും വ്യാകുലതകളും നിറഞ്ഞ ദിന രാത്രി . ഇനി ഓണം .അത് മലയാളി ആഘോക്ഷിക്കും . ലോകമെങ്ങുമുള്ള കേരളീയർക്ക് ഇന്ന് മലയാള വർഷാരംഭമാണ്. കാർഷിക…

error: Content is protected !!