Input your search keywords and press Enter.

featured

ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാള ചിത്രം ആട്ടം മികച്ച ചിത്രം

ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാള ചിത്രം ആട്ടം മികച്ച ചിത്രം 70th National Film Awards full winners list: Aattam wins Best Film, Rishab Shetty is Best Actor, KGF 2 and Kantara bag top honours എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി…

മൈലപ്ര: നായകളെ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി

മൈലപ്ര: നായകളെ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി പഞ്ചായത്തത്തിന്റെ ലൈസന്‍സ് കൂടാതെ മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വീടുകളില്‍ നായകളെ വളര്‍ത്തുവാന്‍ പാടില്ലെന്നും അലഞ്ഞ് നടക്കുന്ന നായ്ക്കള്‍ പൊതുജനസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ നായകളെ വളര്‍ത്തുന്നവര്‍ അവയെ വീടുകളില്‍ പൂട്ടിയിട്ട് വളര്‍ത്തേണ്ടതാണെന്നും അല്ലാത്ത പക്ഷം ഉടമസ്ഥര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2222340.…

ഐ എസ് ആര്‍ ഒ വികസിപ്പിച്ച SSLV-D3 വിക്ഷേപിച്ചു

ഐ എസ് ആര്‍ ഒ വികസിപ്പിച്ച SSLV-D3 വിക്ഷേപിച്ചു ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എൽ.വി.) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാംനമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-08നെയും വഹിച്ചുകൊണ്ടാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നാണ് റോക്കറ്റ് കുതിച്ചത്.വിക്ഷേപണം വിജയകരം ആയിരുന്നു എന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു .എസ്.എസ്.എൽ.വി.യുടെ അവസാന പരീക്ഷണ വിക്ഷേപണമാണിത്.2002…

നബിദിനാഘോഷ പരിപാടികൾ ഒഴിവാക്കി

  കേരളത്തെ പിടിച്ചുലച്ച വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ നബിദിനാഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കാൻ കോന്നി  കുമ്മണ്ണൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചതായി സെക്രട്ടറി അസീസ് അറിയിച്ചു . വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുന്നോടിയായി ജമാഅത്ത് സെക്രട്ടറി അസീസ് അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന ജമാഅത്ത് അംഗങ്ങൾ അംഗീകരിച്ചു. ജമാഅത്ത് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് വിഷയാവതരണം നടത്തി. ദുരന്തത്തിൽ മരണപ്പെട്ടവരുടെ വിയോഗത്തിൽ…

അഖില കേരള ചിത്രരചന മത്സരം ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു

അഖില കേരള ചിത്രരചന മത്സരം ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു കായംകുളം : ബോധി കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘സ്വാതന്ത്ര്യസമരസ്‌മൃതി’ അഖില കേരള ചിത്രരചന മത്സരം ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും സചിത്രപ്രഭാഷകനുമായ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ഗാന്ധിജി മുതൽ നേതാജി സുഭാഷ് ചന്ദ്രബോസ് വരെയുള്ള മുൻനിര സ്വാതന്ത്ര്യസമര സേനാനികളുടെയെല്ലാം ചിത്രങ്ങൾ വിസ്മയിപ്പിക്കുന്ന വേഗത്തിൽ വരച്ച് വേറിട്ട രീതിയിലായിരുന്നു ഉദ്ഘാടനം. കായംകുളം എസ് എൻ…

കനത്ത മഴ : ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

കനത്ത മഴ : ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 16/08/2024: ഇടുക്കി,എറണാകുളം 17/08/2024: പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത്…

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.2023ല്‍ സെൻസര്‍ ചെയ്‍ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിച്ചത്.160 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. രണ്ട് ഘട്ടമായി ഇവ പരിശോധിച്ച് അവസാനഘട്ടത്തില്‍ 38 ചിത്രങ്ങളാണ് ജൂറി വിലയിരുത്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ആട് ജീവിതം 9 പുരസ്‌കാരങ്ങള്‍ നേടി.ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദി കോറാണ് മികച്ച ചിത്രമായി…

കൂടല്‍ രാക്ഷസൻപാറ: കപട പരിസ്ഥിതി വാദികള്‍ കണ്ണാടിയില്‍ മുഖം നോക്കണം

  കൂടൽ രാക്ഷസൻ പാറയുടെ 6 കിലോമീറ്റർ ചുറ്റളവിൽ 9 പാറമടകളും 4 വലിയക്രഷർ യൂണിറ്റുകളും നല്ലനിലയിൽ പ്രവർത്തിപ്പിക്കുന്നതിന് എല്ലാ സഹായവും ചെയ്തവർ കൂടൽ രാക്ഷസൻ പാറയുടെ മുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ വെറുംതട്ടിപ്പ് നാടകമാണെന്ന് വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കൺവീനർ സലില്‍ വയലാത്തല അറിയിച്ചു . 2020ൽ നടന്ന ശിലോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് കോന്നി നിയോജക മണ്ഡലത്തിൽ ഇനി ഒരു പാറമടയും അനുവദിക്കുകയില്ലെന്ന് കോന്നി എം.എൽ.എ പ്രഖ്യാപിച്ചതിനു…

ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

  യുവാവ് ഷോക്കേറ്റ് മരിച്ചു.കൗതുകവസ്തുക്കൾ നിർമിക്കുന്നതിൽ വിദഗ്ധനായ ചെങ്ങന്നൂർ മംഗലം ആശാരി പറമ്പിൽ വിപിൻ (29) ആണു മരിച്ചത്. വീട്ടിൽ വച്ച് ചുണ്ടൻ വള്ളത്തിന്റെ മാതൃക നിർമിക്കുകയായിരുന്നു വിപിൻ.ഇതിനിടെയാണ് ഷോക്കേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുപ്പം മുതൽ കൗതുക വസ്തുക്കളും ചെറുശില്പങ്ങളും നിർമിക്കുന്നതിൽ വിദഗ്ധനായിരുന്നു വിപിൻ.പരേതനായ വേണുവിന്റെയും ശ്രീധനിയുടെയും മകനാണ്. സഹോദരങ്ങൾ: വീണ, വിഷ്ണു.…

രാജ്യവ്യാപക സമരത്തിന് ഐഎംഎ; ശനിയാഴ്ച രാവിലെ ആറുമുതൽ 24 മണിക്കൂർ സമരം

രാജ്യവ്യാപക സമരത്തിന് ഐഎംഎ; ശനിയാഴ്ച രാവിലെ ആറുമുതൽ 24 മണിക്കൂർ സമരം   രാജ്യവ്യാപക സമരത്തിന് ആഹ്വാനം നൽകി ഐഎംഎ. ശനിയാഴ്ച (ഓഗസ്റ്റ് 17) രാവിലെ ആറുമുതൽ 24 മണിക്കൂർ സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.കൊൽക്കത്തയിൽ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലും ആശുപത്രി അതിക്രമത്തിലും പ്രതിഷേധിച്ചാണു സമരം. അത്യാഹിത അ‍ടിയന്തര സേവനങ്ങൾക്കു മുടക്കമുണ്ടാകില്ല. ഒപികളും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ…

error: Content is protected !!