Input your search keywords and press Enter.

featured

ഹൃദയംഗമമായ സ്വാതന്ത്ര്യദിനാശംസകള്‍

78-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 15 ന് ഡൽഹിയിലെ ചരിത്ര പ്രസിദ്ധമായ ചുവപ്പ് കോട്ടയിൽ നിന്ന് രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. അദ്ദേഹം ദേശീയ പതാക ഉയർത്തുകയും ചരിത്ര സ്മാരകത്തിൻ്റെ കൊത്തളത്തിൽ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ‘വികസിത് ഭാരത് @ 2047’ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രമേയം. ജനപങ്കാളിത്തം…

പത്തനംതിട്ട എസ്പിയായി സുജിത് ദാസിനെ നിയമിച്ചു

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി: ഏഴ് എസ്പിമാരെയും രണ്ട് കമ്മിഷണര്‍മാരെയും സ്ഥലം മാറ്റി.എറണാകുളം ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എസ്പി സുജിത് ദാസിനെ പത്തനംതിട്ട എസ്പിയായി നിയമിച്ചു. കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാറിനെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന്റെ എസ്പിയായി നിയമിച്ചു.തിരുവനന്തപുരം ഡിസിപി പി.നിഥിന്‍രാജിനെ കോഴിക്കോട് റൂറല്‍ എസ്പിയാക്കി.കോഴിക്കോട് പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയെ കണ്ണൂരിലേക്കു മാറ്റി.വയനാട് ജില്ലാ പൊലീസ് മേധാവി ടി.നാരായണനാണ് പുതിയ കോഴിക്കോട് കമ്മിഷണർ.തപോസ് ബസുമത്താരിയാണ് പുതിയ വയനാട്…

പത്തനംതിട്ട ജില്ല : അറിയിപ്പുകള്‍ ( 14/08/2024 )

സ്വാതന്ത്ര്യദിനാഘോഷം  (ഓഗസ്റ്റ് 15)മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തും പത്തനംതിട്ട ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം  (ഓഗസ്റ്റ് 15). രാവിലെ ഒന്‍പതിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രി സ്വാതന്ത്ര്യദിന സന്ദേശവും നല്‍കും. പൊലിസ്, എക്സൈസ്, വനം, അഗ്‌നിസുരക്ഷ വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, വിദ്യാര്‍ഥി പൊലിസ് തുടങ്ങിയവയുടെ പ്ലറ്റൂണുകളാണ് പരേഡിനുള്ളത്.…

ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ജില്ലാ പഞ്ചായത്ത്

ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ജില്ലാ പഞ്ചായത്ത് വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ചെക്ക് കൈമാറിയത്. വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് രണ്ട് ലോറികള്‍ നിറയെ സാധനങ്ങള്‍ ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ നല്‍കിയിരുന്നു. വൈസ് പ്രസിഡന്റ് ബീനാ പ്രഭാ,…

സന്തോഷം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു:  രാഷ്ട്രപതി ദ്രൗപദി മുര്‍മു

  എന്റെ പ്രിയ സഹപൗരന്മാരേ, നിങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു. 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ചുവപ്പുകോട്ടയിലോ സംസ്ഥാന തലസ്ഥാനങ്ങളിലോ പ്രാദേശികമായോ എവിടെയുമാകട്ടെ, ഈ അവസരത്തില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്നതിനു സാക്ഷ്യം വഹിക്കുന്നത് എപ്പോഴും നമ്മുടെ ഹൃദയത്തെ പുളകം കൊള്ളിക്കുന്നു. 140 കോടിയിലധികം വരുന്ന ഇന്ത്യക്കാര്‍ക്കൊപ്പം നമ്മുടെ മഹത്തായ രാജ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിന്റെ പ്രതിഫലനമാണിത്. കുടുംബത്തോടൊപ്പം വിവിധ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതുപോലെ, നമ്മുടെ സഹപൗരന്മാര്‍…

മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി ഓമനയമ്മ (76) അന്തരിച്ചു

മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി ഓമനയമ്മ (76) അന്തരിച്ചു അടൂർ. പറക്കോട് ചിരണിക്കൽ അത്തിട്ട പുത്തൻവീട്ടിൽ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (76) വാർദ്ധക്യസഹജമായ രോഗകാരണങ്ങളാൽ അന്തരിച്ചു. 2020ൽ മകൻ സംരക്ഷണം നല്കാത്തതിനെ തുടർന്ന് അടൂർ പോലീസിൽ പരാതി നല്കി പോലീസ് സഹായത്തോടെ മഹാത്മയിൽ അഭയം തേടിയതായിരുന്നു ഇവർ. മരണ വിവരം മകനെ അറിയിച്ചെങ്കിലും അന്ത്യകർമ്മങ്ങൾക്കായി അമ്മയുടെ മൃതശരീരം ഏറ്റെടുക്കുവാൻ ഇയാൾ തയ്യാറാകാത്തതിനെ തുടർന്ന് ചായിലോട് മൗണ്ട്സിയോൺ മെഡിക്കൽ കോളേജ്…

കോന്നി അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തണം : എം എൽ എ

കോന്നി അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തണം : എം എൽ എ   കോന്നി : കലുങ്ക് തകർന്ന് ഗതാഗതം തടസ്സപ്പെട്ട കോന്നി അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർദ്ദേശിച്ചു. എം എൽ എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കല്ലേലി ചെക്ക് പോസ്റ്റ് മുതൽ…

കുഞ്ഞമ്മാ തോമസ് (96) നിര്യാതയായി

ഇലന്തൂർ താഴയിൽ പുത്തൻവീട്ടിൽ ചർച്ച് വ്യൂവിൽ കുഞ്ഞമ്മാ തോമസ് (96) അന്തരിച്ചു. ഭൗതിക ശരീരം വ്യാഴാഴ്ച (15.08.2024) രാവിലെ 8ന് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11:30ന് ഇലന്തൂർ മാർത്തോമ്മാ വലിയപ്പള്ളിയിൽ. പരേത കുറിയന്നൂർ തച്ചിലേത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ റിട്ട. അധ്യാപകൻ പി. തോമസ്. മക്കൾ: സൂസൻ റെയ്ച്ചി ജേക്കബ് (ബിസിനസ്, മസ്കറ്റ്), ഫിലിപ് പി. തോമസ്, അഡ്വ. മാത്യു പി. തോമസ് (കേന്ദ്ര…

പാലരുവി എക്‌സ്പ്രസ്സ് :ഇന്ന് മുതല്‍ 4 അധിക കോച്ചുകൾ :തൂത്തുക്കുടിയിലേക്കും

പാലരുവി എക്‌സ്പ്രസ്സ് :ഇന്ന് മുതല്‍ 4 അധിക കോച്ചുകൾ :തൂത്തുക്കുടിയിലേക്കും പാലരുവി എക്‌സ്പ്രസില്‍ ഇന്ന് മുതല്‍ സ്ഥിരമായി നാല് കോച്ചുകള്‍ അധികം അനുവദിച്ച് റെയില്‍വേ.16791 തിരുനല്‍വേലി-പാലക്കാട്, 16792 പാലക്കാട്-തിരുവനല്‍വേലി പാലരുവി എക്‌സ്പ്രസില്‍ ഇന്ന് മുതല്‍ ഒരു സ്ലീപ്പര്‍ കോച്ചും മൂന്ന് ജനറല്‍ കോച്ചുകളുമാണ് അധികമായി ഉള്ളത് . 15-ാം തീയതി മുതല്‍ തൂത്തുക്കുടിയിലേക്ക് സര്‍വീസ് നീട്ടുകയും ചെയ്യും. പുനലൂര്‍വരെയായിരുന്ന പാലരുവി എക്‌സ്പ്രസ് ഓടിയത് പിന്നീട് ചെങ്കോട്ടയിലേക്കും സര്‍വീസ് നീട്ടി .…

പാരാമെഡിക്കൽ കോഴ്സുകളുടെ അംഗീകാരം ഉറപ്പുവരുത്തണം:മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയം

പാരാമെഡിക്കൽ കോഴ്സുകളുടെ അംഗീകാരം ഉറപ്പുവരുത്തണം:മെഡിക്കൽ വിദ്യാഭ്യസ കാര്യാലയം സംസ്ഥാനത്തെ വിവിധ പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പ്രവേശനം നേടുന്നതിനു മുൻപ് അവയ്ക്ക് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെയും ബന്ധപ്പെട്ട കൗൺസിലുകളുടെയും അംഗീകാരം ഉണ്ടെന്ന് വിദ്യാർഥികൾ ഉറപ്പാക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യസ കാര്യാലയം അറിയിച്ചു. അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണിത്. കേരള ആരോഗ്യ സർവകലാശാലയുടെയും സംസ്ഥാനത്തെ മറ്റു അംഗീകൃത സർവകലാശാലകളുടെ കീഴിലും [കേരള, എം…

error: Content is protected !!