“പാപസങ്കീര്‍ത്തനം” എന്ന നോവലിന് മുട്ടത്ത് വർക്കി വിദ്യാപീഠം നോവൽ പുരസ്കാരം ലഭിച്ച രചയിതാവ് തുളസീധരൻ ചാങ്ങമണ്ണിലിന് കോന്നി പബ്ലിക്ക് ലൈബ്രറി സാഹിത്യവേദി പ്രവർത്തകർ സ്വീകരണവും അനുമോദനവും നൽകി.അനുമോദന സമ്മേളനം കവി കോന്നിയൂർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു. എൻ. എസ് മുരളി മോഹൻ,ശശിനാരായണൻ, ശ്യാം അരവിന്ദം, സജി ഞവരയ്ക്കൽ, കോന്നിയൂർ ദിനേശൻ, എസ്. കൃഷ്ണകുമാർ,ഇ.ജെ.വർഗീസ്, ശ്രീക്കോട്ടുർ ബിനു, ശശിധരൻ നായർ, ലത, എൻ.വി.ജയശ്രീ, ദീപ.വി…
512 ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ പരിശോധന * 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തി വയ്പിച്ചു * കഴിഞ്ഞ മാസം നടത്തിയത് 4545 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം…
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു . അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യത. തുടർന്ന് മെയ് 26 രാവിലെയോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായി (severe cyclonic storm) മാറി അർധരാത്രിയോടെ ബംഗ്ലാദേശ്-സമീപ പശ്ചിമ ബംഗാൾ-തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
കൈപ്പട്ടൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍പി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മേയ് 31 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2350548.…
മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കലാകാരനാണ് കോട്ടയം സോമരാജ്. ടെലിവിഷന്‍, സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തായി ദീര്‍ഘകാലങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…
ലയങ്ങളുടെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ കർശന നടപടി കാലവർഷത്തിനു മുന്നോടിയായി തന്നെ മഴ കനത്ത സാഹചര്യത്തിൽ ലയങ്ങളുടെ ശോച്യാവസ്ഥ അടയന്തിരമായി പരിഹരിക്കണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. തോട്ടം തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് വകുപ്പ് നടത്തിവരുന്ന പരിശോധനകളുടെ അവലോകന യോഗത്തിലാണ് ലേബർ കമ്മിഷണർ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇതിനോടകം അമ്പത്തിയെട്ട് എസ്റ്റേറ്റുകളിൽ പരിശോധന പൂർത്തിയാക്കി. ഇതിൽ 55…
തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പ്: വോട്ടർപട്ടിക സംക്ഷിപ്ത പുതുക്കൽ തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയുടെ കരട് ജൂൺ 6ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കൽ നടപടി സംബന്ധിച്ച് ചർച്ച ചെയ്യാനായി വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ കളക്ടർമാരോട് സംസാരിക്കുകയായിരുന്നു കമ്മീഷണർ. ജൂലൈ 1ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് വോട്ടർപട്ടിക പുതുക്കുക. ഇതിന് മുൻപ് 2023 സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ്…
കേരള തീരത്തിന് സമീപം ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിനു അരികെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി / മിന്നല്‍ / കാറ്റോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഇന്ന് (മേയ് 24) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും, മേയ് 24 മുതല്‍ 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍…
ഓമല്ലൂര്‍: പിറന്നതും ഒന്നിച്ച്, ആധാര്‍ സ്വന്തമാക്കുന്നതും ഒരുമിച്ച്. പത്തനംതിട്ട ഓമല്ലൂര്‍ മുള്ളനിക്കാട് ഹരി നന്ദനത്തില്‍ റിജോ തോമസ്, രേവതി രാജന്‍ ദമ്പതികളുടെ എട്ടു മാസം വീതം പ്രായമുള്ള പൃഥ്വി, ഋത്വി, ജാന്‍വി എന്നീ മൂന്നു കുരുന്നുകള്‍കള്‍ക്കാണ് ആധാര്‍ സ്വന്തമാക്കുന്നതിന് വീട്ടില്‍ എത്തി എന്റോള്‍മെന്റ് നടത്തിയത്. പത്തനംതിട്ട അബാന്‍ ലൊക്കേഷന്‍ അക്ഷയ സംരംഭകന്‍ ഷാജഹാനും സംഘവുമാണ് കുരുന്നുകള്‍ക്ക് വീട്ടിലെത്തി എന്റോള്‍മെന്റ് നടത്തിയത്.…
പത്തനംതിട്ട സിനിമാ ശാലയുടെ മുകളില്‍ നിന്നും കാല്‍ വഴുതി വീണ് ഓപ്പറേറ്റര്‍ മരിച്ചു പത്തനംതിട്ട: പത്തനംതിട്ട സിനിമാ ശാലയുടെ മുകളില്‍ നിന്നും കാല്‍ വഴുതി വീണ് ഓപ്പറേറ്റര്‍ മരിച്ചു .ട്രിനിറ്റി ജീവനക്കാരന്‍ കൊല്ലം കൊട്ടാരക്കര തട്ടത് മല മുളയില്‍ ശ്രീ പത്മം വീട്ടില്‍ ഭരത് ജ്യോതി (21 )ആണ് മരിച്ചത് . തെന്നി വീണത് എന്നാണ് നിഗമനം . സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു . മുകള്‍ നിലയില്‍…