Input your search keywords and press Enter.

featured

പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധികരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ് . 4,14,159 വിദ്യാർത്ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. ഈ വർഷം നേരത്തെ തന്നെ മൂല്യനിർണ്ണയം പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധികരിച്ചത്. DHSE FIRST YEAR RESULTS – 2024 Announced on 28.05.2024 VHSE FIRST YEAR RESULTS – 2024…

നിപ പ്രതിരോധം ശക്തമാക്കണം: കോഴിക്കോട്, വയനാട് ജില്ലകൾ ശ്രദ്ധിക്കണം

നിപ പ്രതിരോധം ശക്തമാക്കണം: കോഴിക്കോട്, വയനാട് ജില്ലകൾ ശ്രദ്ധിക്കണം നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ: മന്ത്രി വീണാ ജോർജ്; സെപ്റ്റംബർ വരെ നിപ പ്രതിരോധം ശക്തമാക്കണം :മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വർഷം മുഴുവൻ ചെയ്യേണ്ട പ്രവർത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതൽ സെപ്റ്റംബർ വരെയുള്ള പ്രവർത്തനങ്ങളും…

ട്രഷറി നിയന്ത്രണമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത് : ട്രഷറി ഡയറക്ടർ

ട്രഷറി നിയന്ത്രണമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത് : ട്രഷറി ഡയറക്ടർ ട്രഷറിയിൽ നിന്ന് 5000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന വാർത്ത പൊതുജനങ്ങളെയും ഇടപാടുകാരെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. ഈ വാർത്ത പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പ്രചരിക്കുന്നുമുണ്ട്. മേയ് 28 മുതൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. സർക്കാർ തലത്തിൽ ഇത്തരത്തിലുള്ള നിർദ്ദേശങ്ങളൊന്നും ട്രഷറികൾക്ക് നൽകിയിട്ടില്ലെന്നും ഡയറക്ടർ അറിയിച്ചു.…

കനത്ത മഴ : കോട്ടയം, എറണാകുളം ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു (28-05-2024)

കനത്ത മഴ : കോട്ടയം, എറണാകുളം ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു (28-05-2024) കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (28-05-2024) റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 28-05-2024: കോട്ടയം, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.…

സെയിന്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് അവശനിലയിലായ സ്ത്രീ മരിച്ചു

സെയിന്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് അവശനിലയിലായ സ്ത്രീ മരിച്ചു തൃശൂര്‍ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് അവശനിലയിലായ സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56)ആണ് മരിച്ചത്. പെരിഞ്ഞനത്തെ സെയിന്‍ എന്ന ഹോട്ടലില്‍ നിന്ന് 178 പേര്‍ക്ക് ഭക്ഷണം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യമുണ്ടായതായാണ് പരാതി.തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഉസൈബ ഇന്നു പുലർച്ചെയാണ് മരിച്ചത്.പാർസൽ വാങ്ങി കൊണ്ടു പോയി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിൽ ചികിത്സ…

ഗുണ്ടയുടെ വീട്ടിൽ വിരുന്ന്; ഡി വൈ എസ് പിയ്ക്ക് സസ്‌പെൻഷൻ

ഗുണ്ടയുടെ വീട്ടിൽ വിരുന്ന്; ഡി വൈ എസ് പിയ്ക്ക് സസ്‌പെൻഷൻ തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ. ഡി വൈ എസ് പി എം ജി സാബുവിന് സസ്‌പെൻഡ് ചെയ്‌തത്‌ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പോലീസുകാരൻ…

പാലക്കാട് ജില്ലാ വാർത്തകൾ (27/05/2024)

ഗവ.മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ തസ്തികയിലേക്ക് അഞ്ച് വരെ അപേക്ഷിക്കാം പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് (ഗവ.മെഡിക്കല്‍ കോളേജ്) ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലോ കരാര്‍ അടിസ്ഥാനത്തിലോ നിയമനം നടത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട യോഗ്യത, അപേക്ഷിക്കേണ്ട വിധം, തെരഞ്ഞെടുപ്പ് പ്രക്രിയ, അപേക്ഷാ ഫോറത്തിന്റെ നിശ്ചിത മാതൃക എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍ www.gmcpalakkad.in ല്‍ കിട്ടും. അപേക്ഷ ജൂണ്‍ മൂന്നിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍:…

പത്തനംതിട്ട ജില്ലാ വാർത്തകൾ (27/05/2024)

അഗ്നിവീര്‍വായു: മ്യുസിഷ്യന്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് റാലിക്ക് അപേക്ഷ ജൂണ്‍ 5 വരെ അഗ്നിവീര്‍വായു മ്യുസിഷ്യന്‍ തസ്തികയിലേക്ക് ഇന്ത്യന്‍ വ്യോമസേന നടത്തുന്ന റിക്രൂട്ട്‌മെന്റ് നടപടികളിലേക്ക് അവിവാഹിതരായ സ്ത്രീകളില്‍നിന്നും പുരുഷന്മാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. 2024 ജൂലൈ മൂന്നു മുതല്‍ 12 വരെ ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍, കര്‍ണാടകയിലെ ബംഗളുരു കബണ്‍ റോഡ് എന്നിവിടങ്ങളില്‍ വച്ചാണ് റിക്രൂട്ടമെന്റ് റാലി. സംഗീത ഉപകരണങ്ങളിലെ പ്രാവീണ്യം അറിയുന്നതിനുള്ള പരീക്ഷ, ഇംഗ്ലീഷ് എഴുത്തുപരീക്ഷ, ഫിസിക്കല്‍ ഫിറ്റ്‌നെസ് ടെസ്റ്റ്…

പത്തനംതിട്ട ജനറല്‍ ആശുപത്രി: അവലോകന യോഗം ചേര്‍ന്നു

പത്തനംതിട്ട ജനറല്‍ ആശുപത്രി: അവലോകന യോഗം ചേര്‍ന്നു പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല ബേസ് ആശുപത്രിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ജനറല്‍ ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിനായി 23.75 കോടി രൂപയും പുതിയ ഒപി ബ്ലോക്കിനായി 22.16 കോടി രൂപയും അനുവദിച്ചു. ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി…

പത്തനംതിട്ടയില്‍ നാല് ദിവസം മഞ്ഞ അലര്‍ട്ട് (മെയ്  28 മുതല്‍ 31 വരെ)

പത്തനംതിട്ടയില്‍ നാല് ദിവസം മഞ്ഞ അലര്‍ട്ട് പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ മേയ് 28 മുതല്‍ 31 വരെ മഞ്ഞ അലര്‍ട്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 28 ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും 29 നും 30 നും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും 31ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.…

error: Content is protected !!