ആർ. ശങ്കർ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തിത്വം ആർ. ശങ്കർ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തിത്വം എന്ന് മാത്യു കുളത്തിങ്കൽ പറഞ്ഞു . പട്ടികജാതി പട്ടിക വർഗ പിന്നോക്ക വിഭാഗക്കാർക്കുൾപ്പെടെ മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനായി വിദ്യാഭ്യാസ മേഖലയിൽ നിരവധി പുതിയ കോളേജുകൾ സ്കൂളുകൾ തുടങ്ങുന്നതിന് തുടക്കം കുറിച്ച് ആ മേഖലയിൽ സമഗ്ര മാറ്റം കൊണ്ടുവരുന്നതിന് മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കർ കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ…
*സംസ്ഥാനത്തെ സാഹചര്യം മന്ത്രി വീണാ ജോർജ് വിലയിരുത്തി *ജില്ലകൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഉയർന്ന…
സൗജന്യ പരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ മൊബൈല്‍ റിപ്പയറിങ്ങ് പരിശീലനം ഇന്ന് (30) ആരംഭിക്കും. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ :04682 270243, 08330010232. കുട്ടികള്‍ക്കായി ഡേ കെയര്‍ സെന്റര്‍ കേരള സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലയില്‍ കണ്ണങ്കരയില്‍ വനിതാ മിത്ര കേന്ദ്രത്തില്‍ ആറുമാസം മുതലുള്ള…
കോന്നി അതിരാത്രം : വിശേഷങ്ങള്‍ ( 30/04/2024 ) കോന്നി: ഇളകൊള്ളൂർ അതിരാത്രത്തിന്റെ അവസാന പാദമായ സമ്പൂർണ യാഗ ക്രിയകൾ ഇന്നലെ (29 /04 /2024) രാവിലെ 3.30 നു ആരംഭിച്ചു. പ്രാത സവനവും മാധ്യന്ദിന സവനവും ഇന്നലെ പൂർത്തിയായി. ഇന്ന് രാവിലെ തൃദീയ സവനവും നാളെ യജ്ഞശാല അന്ഗ്നിക്കു സമർപ്പിക്കുന്ന പൂർണാഹുതിയും നടക്കും. സന്ധ്യാ വന്ദനാദികൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഋത്വിക്കുകളെ വീണ്ടും വരവേറ്റു. തുടർന്ന് ചിതിയുടെ പടവുകളിൽ…
ഉയർന്ന താപനില മുന്നറിയിപ്പ് : ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു : അടിയന്തിര സാഹചര്യം പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 29 മുതൽ മെയ് 03…
പ്രൊഫ. കെ.വി.തമ്പി മാധ്യമ പുരസ്ക്കാരം സജിത്ത് പരമേശ്വരന് പത്തനംതിട്ട:പത്രപ്രവർത്തകനും അദ്ധ്യാപകനും നടനും എഴുത്തുക്കാരനുമായ പ്രൊഫ.കെ.വി.തമ്പിയുടെ പേരിൽ പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി ഏർപ്പെടുത്തിയ മൂന്നാമത് മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം മംഗളം ദിനപത്രം സ്പെഷ്യൽ ലേഖകനും പ്രസ് ക്ലബ് പത്തനംതിട്ട ജില്ല പ്രസിഡൻ്റുമായ സജിത് പരമേശ്വരന് നൽകുമെന്ന് പ്രൊഫ.കെ.വി.തമ്പി സൗഹൃദവേദി സെക്രട്ടറി സലിം പി. ചാക്കോ അറിയിച്ചു. ആറന്മുള പൂവത്തൂർ വയക്കര വീട്ടിൽ കെ.ആർ പരമേശ്വരൻ നായരുടെയും വി.കെ ഗൗരിക്കുട്ടിയമ്മയുടെയും മകനാണ് സജിത്ത്…
എംപി കൃഷ്ണപിള്ള ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ എം പി കൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള എം. പി കൃഷ്ണപിള്ള ഫൗണ്ടേഷന്റെ എം പി സ്‌മൃതി ‘കർമ്മധീര’ പുരസ്കാരം മുൻ കെപിസിസി പ്രസിഡന്റും മുൻ രാജ്യസഭാംഗവുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്കും കെ പി പരമേശ്വരക്കുറുപ്പ് സ്മൃതി ‘പ്രതിഭാപുരസ്കാരം’ അതിവേഗചിത്രകാരനും എക്കോ ഫിലാസഫറുമായ ഡോ : ജിതേഷ്ജിയ്ക്കും ലഭിച്ചു. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മുൻ മുഖ്യമന്ത്രി വി…
53-ാമത് സംസ്ഥാന സീനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് മുൻ ദേശീയ വോളിബോൾ താരം മാണി.സി.കാപ്പൻ MLA ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ അഡ്വ.പി.സി.ഹരി, കല അജിത്ത്, അജി അലക്സ്, അഭിലാഷ് വിശ്വനാഥ്, കെ.കെ.ശശി, എം.വി.സഞ്ജു , കടമ്മനിട്ട കരുണാകരൻ, റവ.ഫാദർ ബിജു മാത്യു, ബിനോയ് കെ.മത്തായി, ആർ.രവികുമാർ , അഡ്വ.എസ്.മനോജ്, ബിജുരാജ്, രവീന്ദ്രൻ നായർ, അനിൽ ചൈത്രം എന്നിവർ പ്രസംഗിച്ചു.…
കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്ര യാഗത്തിന്റെ രണ്ടാം ഘട്ടം (28/4/2024) ഉച്ചയോടെ അവസാനിച്ചു. 12.30 ന് നടന്ന പ്രവർഗ്യ ക്രിയയോടെയാണ് അതിരാത്രത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കിയത്. അഞ്ചാം പ്രവർഗ്യത്തിനും, ഉപാസത്തിനും സുബ്രമണ്യ ആഹ്വാനത്തിനും ശേഷം ഇന്ദ്രൻ യാഗശാലയിലേക്കെത്തി യാഗം സ്വീകരിക്കാൻ തയ്യാറായി എന്നാണു സങ്കൽപ്പിക്കുന്നത്. അഗ്നിയാണ് സോമവും ദ്രവ്യവും ഏറ്റു വാങ്ങുന്നതെങ്കിലും ഇന്ദ്രൻ അതിനു സാക്ഷിയായി വേണം. ഇന്ദ്രൻ യജമാനറെയും സോമന്റെയും രാജാവാണ്.…
പത്തനംതിട്ട: അന്‍പത്തിമൂന്നാമത് സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2024 ഏപ്രില്‍ 28 മുതല്‍ മെയ് 3 വരെ പ്രക്കാനത്തുള്ള ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ (കോച്ച് കൊച്ചീപ്പന്‍ നഗര്‍) നടക്കുമെന്ന് സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. പി.സി. ഹരിയും ജനറല്‍ കണ്‍വീനര്‍ അനില്‍ ചൈത്രവും അറിയിച്ചു. കേരള സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ തീരുമാനപ്രകാരം പത്തനംതിട്ട ജില്ലാ വോളിബോള്‍ അസോസിയേഷനും പ്രക്കാനം ബ്രെയിന്‍ ക്ലബ്ബും ചേര്‍ന്നാണ് സംഘാടനം നിര്‍വഹിക്കുന്നത്. കേരളത്തിലെ പതിനാല്…