Input your search keywords and press Enter.

featured

എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും

  എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു. മാർച്ച് നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് പരീക്ഷ അവസാനിക്കുക. രാവിലെയാണ് എസ്എസ്എൽസി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫ്രെബുവരി ഒന്ന് മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായിരിക്കും നടക്കുക. മാതൃക പരീക്ഷ 19 മുതൽ തുടങ്ങും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകളും മാർച്ച് ഒന്ന് മുതൽ ആരംഭിക്കും. മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷ…

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  2024 ഫെബ്രുവരി 17 ന് കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം ജില്ലയിൽ 37°C വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 3 – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു . കോട്ടയത്തും സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് (37.7 ഡിഗ്രി സെല്‍ഷ്യസ്) രേഖപ്പെടുത്തി. സാധാരണയിലും 3.6 ഡിഗ്രി കൂടുതലാണിത്. കോഴിക്കോട് 36.4, (…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 17/02/2024 )

കുളനട കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന് (17) കുളനട ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (17) രാവിലെ 11.30ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍…

മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല : ക്രമീകരണങ്ങളൊരുക്കി ജില്ലാ ഭരണകൂടം

  മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് തിരക്ക് കൂടാനുള്ള സാധ്യതയും, കൊടുംചൂടും കണക്കിലെടുത്തുകൊണ്ടുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല, തിരുവുത്സവം എന്നിവയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് തിരക്ക് കൂടാനുള്ള സാഹചര്യവും കൊടുംചൂടും കണക്കിലെടുത്തുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്. ഉത്സവനഗരിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ ആംബുലന്‍സ് സൗകര്യം ഒരുക്കണം. എഴുന്നെള്ളിക്കുന്ന ആനകളുടെ ഫിറ്റ്നെസ്, ഭക്തജനങ്ങള്‍ക്ക് പാര്‍ക്കിംഗ്…

അടൂര്‍ നഗരസഭ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

61 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു   61 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സൗജന്യവും സമഗ്രവുമായ ചികിത്സയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇതിനോടാനുബന്ധിച്ച് അടൂര്‍ നഗരസഭയില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ…

സിവിൽ സർവീസ് കോച്ചിംഗ് ഫീ പദ്ധതി

സർക്കാർ/ യൂണിവേഴ്‌സിറ്റികളിൽ നിന്ന് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തുന്ന വിദ്യാർഥികൾക്ക് കോഴ്‌സ് ഫീസ് (ഒരു വിദ്യാർഥിക്ക് പരമാവധി 20000 രൂപ വീതവും), ഹോസ്റ്റൽ ഫീസ് (ഒരു വിദ്യാർഥിക്ക് 10000 രൂപ വീതവും) ഇനങ്ങളിൽ ചെലവാകുന്ന തുക തിരികെ നൽകുന്ന പദ്ധതയിൽ അപേക്ഷിക്കാം. സംസ്ഥാനത്തെ സ്ഥിര താമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തിൽപ്പെട്ട മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. സിവിൽ സർവീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി, യൂണിവേഴ്‌സിറ്റികൾ…

എസ്ബിഐ ക്ഷയരോഗികൾക്കായി 97.50 ലക്ഷം രൂപ സംഭാവന നൽകി

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സർക്കിൾ ക്ഷയരോഗികൾക്കായി 97.50 ലക്ഷം രൂപ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സംഭാവന നൽകി. എസ്ബിഐ തിരുവനന്തപുരം സർക്കിളിന്‍റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും സിഡിഒയുമായ ബിനോദ് കുമാർ മിശ്ര ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ സംസ്ഥാന മിഷൻ ഡയറക്ടർ ജീവൻ ബാബു ഐഎഎസിന് ചെക്ക് തിരുവനന്തപുരത്ത് കൈമാറി. കേരളത്തിലെ 2500 ക്ഷയരോഗികൾക്ക് 6 മാസത്തേക്ക് പോഷകാഹാരം നൽകുന്നതിന് ഈ തുക വിനിയോഗിക്കും. എസ് ബി…

അച്ചന്‍കോവില്‍ നദിയിലെ ഈട്ടിമൂട്ടില്‍ കടവില്‍ നീര്‍നായ്ക്കള്‍

  അച്ചന്‍കോവില്‍ നദിയിലെ കോന്നി ഈട്ടിമൂട്ടില്‍ പടിഞ്ഞാറേ മുറിയില്‍ കടവില്‍ പതിനഞ്ചോളം നീര്‍നായ്ക്കളെ കണ്ടെത്തി . പ്രമാടം പഞ്ചായത്ത് വെട്ടൂര്‍ വാര്‍ഡ്‌ മെമ്പര്‍ ശങ്കര്‍ വെട്ടൂര്‍ കുളിക്കാന്‍ ചെന്നപ്പോള്‍ ആണ് കൂട്ടമായുള്ള നീര്‍നായ്ക്കളെ കണ്ടത് . ചെറുതും വലുതുമായ നീര്‍നായ്ക്കള്‍ സമീപത്തെ പൊന്തക്കാട്ടില്‍ നിന്നും ആണ് അച്ചന്‍കോവില്‍ നദിയില്‍ ഇറങ്ങി ഇരപിടിക്കുന്നത് കണ്ടത് . കുളിയ്ക്കാന്‍ ഇറങ്ങുന്ന ആളുകളുടെ കാലില്‍ കടിക്കാന്‍ ഉള്ള സാധ്യത ഉണ്ട് . മുന്‍പ് ഇരുവഴിഞ്ഞിപ്പുഴയിലെ…

ചിറ്റാറില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം

ചിറ്റാറില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം. സീതത്തോട് കൊടുമുടി അനിത(35) ആണ് മരിച്ചത്. ചിറ്റാർ കൊടുമുടിയിൽ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുട്ടികൾ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30നാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. ഡ്രൈവറായ തൈക്കൂട്ടത്തിൽ അഞ്ജുവിന്റെ ഭാര്യയാണ് അനിത. ഓട്ടോയിൽ ഉണ്ടായിരുന്ന കുട്ടികളെ പത്തനംതിട്ട…

സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ-അയ്യങ്കാളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് 2022-23 വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം എന്നിവ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷാണു പുരസ്കാര പ്രഖ്യാപനം നടത്തിയത്. സ്വരാജ് ട്രോഫിയിൽ ജില്ലാ പഞ്ചായത്തുകളിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനവും കൊല്ലം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. സംസ്ഥാന…

error: Content is protected !!