Input your search keywords and press Enter.

featured

മാളികപ്പുറം മരണപ്പെട്ടത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം

ശബരിമലയില്‍ വൈദ്യുതി ആഘാതം മൂലം സുരക്ഷാ ക്രമീകരണത്തില്‍ വീഴ്ചയുണ്ടോ എന്നത് അടക്കമുള്ള കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം എന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ആവശ്യപ്പെട്ട് പമ്പാ പോലീസില്‍ പരാതി നല്‍കി. ഇന്ത്യൻ രാഷ്‌ട്രപതി ദര്‍ശനത്തിന് എത്തുന്നതിന് മുന്‍പ് നിശ്ചയിച്ചിരുന്ന ദിവസമാണ് നീലിമല രണ്ടാം നടപന്തലിന്‍റെ ഭാഗത്ത്‌ അപകടം നടന്നത്. തെലുങ്കാന സംസ്ഥാനത്തുനിന്നും ശബരിമല ദർശനത്തിന് എത്തുകയും ദർശനം കഴിഞ്ഞു മടങ്ങി വരവേ തെലുങ്കാന മഹബുബ്നഗർ ഗോപാൽപേട്ട മണ്ഡൽ സ്വദേശിനി…

പഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി: പുതിയതായി 1375 വാര്‍ഡുകള്‍

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി. വാര്‍ഡുകള്‍ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ സംസ്ഥാനത്ത് 1375 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്.വാര്‍ഡ് വിഭജനത്തിന്റെ കരട് കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ചിരുന്നു.പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാലുവരെ സമയം നല്‍കിയിരുന്നു. ഏറ്റവും അധികം വാര്‍ഡുകള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 223 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. ഏറ്റവും കുറവ് വാര്‍ഡുകള്‍ പുതിയതായി ഉണ്ടായത് വയനാട് ജില്ലയിലാണ്, 37 എണ്ണം.2021ല്‍ സെന്‍സസ് നടക്കാത്തതിനാല്‍ 2011ലെ ജനസംഖ്യാ…

4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം തുടങ്ങും

അടുത്ത 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തെക്കൻ കർണാടയ്ക്ക് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി മെയ് 21 ഓടെ ഉയർന്ന ലെവലിൽ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22 ഓടെ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത 5…

തദ്ദേശ വാർഡു വിഭജനം: ബ്‌ളോക്ക് പഞ്ചായത്ത് കരട് വിജ്ഞാപനം മേയ് 27ന്

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ കരട് വിജ്ഞാപനം മേയ് 27ന് പുറപ്പെടുവിക്കാൻ ഡീലിമിറ്റേഷൻ കമ്മീഷൻ യോഗം തീരുമാനിച്ചു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ നിലവിൽ 2,080 വാർഡുകളാണുള്ളത്. പുനർവിഭജനത്തിന് ശേഷം അവ 2,267 വാർഡുകളാകും. ഗ്രാമപഞ്ചായത്ത് വാർഡുകളുടെ എണ്ണവും 2011 ലെ സെൻസസ് ജനസംഖ്യയുടെയും അടിസ്ഥാനത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ പുനർവിഭജനം നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിലെ അംഗസംഖ്യ പുനർനിശ്ചയിച്ചു കൊണ്ട് തദ്ദേശസ്വയംഭരണവകുപ്പ് റൂറൽ ഡയറക്ടർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച്…

പത്മ പുരസ്‌കാരങ്ങൾ – 2026 നുള്ള നാമനിർദ്ദേശങ്ങൾ 2025 ജൂലൈ 31 വരെ സമർപ്പിക്കാം

2026-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്‌കാരങ്ങൾ 2026-നുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ 2025 മാർച്ച് 15-മുതൽ സ്വീകരിക്കാൻ ആരംഭിച്ചു. പത്മ പുരസ്‌കാരങ്ങൾക്കായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 31 ആണ്. പത്മ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ രാഷ്ട്രീയ പുരസ്‌കാർ പോർട്ടലിൽ (https://awards.gov.in) ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരങ്ങളിൽ ഉൾപ്പെട്ടതാണ് പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നീ പത്മ പുരസ്‌കാരങ്ങൾ . 1954-ൽ ആവിഷ്കരിച്ച ഈ പുരസ്കാരങ്ങൾ…

ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിലെടുത്തതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണ്ണമാല കാണാതായതുമായി ബന്ധപ്പെട്ട് ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിച്ചു. പോലീസ് സ്റ്റേഷനിൽ ഇങ്ങനെയൊന്ന് സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തൻ്റെ ഓഫീസിൽ പരാതി ലഭിച്ചപ്പോൾ പരിശോധിക്കാമെന്ന് മാത്രമാണ് പറഞ്ഞതെന്നും, പരിശോധനയ്ക്കുള്ള താമസം മാത്രമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇല്ലാത്ത മോഷണക്കുറ്റത്തിൻ്റെ പേരിൽ പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയായ ബിന്ദുവിന് കൊടിയ പീഡനമാണ്…

കനത്ത മഴ സാധ്യത: 4 ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യപിച്ചു (20/05/2025)

കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചു . ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ആയതിനാൽ ഇന്ന് (20.05.2025) വെകുന്നേരം 5 മണിക്ക് മേല്പറഞ്ഞ ജില്ലകളിൽ മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ…

കടലാക്രമണത്തിന് സാധ്യത :പ്രത്യേക ജാഗ്രതാ നിർദേശം (20/05/2025)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രതാ നിർദേശം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിൽ 20/05/2025 (ഇന്ന്) രാത്രി 11.30 വരെ 0.3 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു കന്യാകുമാരി തീരത്ത്‌…

വിദ്യാഭ്യാസ അറിയിപ്പുകള്‍ (20/05/2025)

ജർമൻ എ.ഐ കോഴ്‌സ് കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പിനു കീഴിൽ പ്രവൃത്തിക്കുന്ന അസാപ് കേരളയിൽ ജർമൻ എ.ഐ (ഓൺലൈൻ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലെനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 25. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുനതിനും https://asapkerala.gov.in/course/german-language/ എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999604.   വിജ്ഞാപനം പ്രസിദ്ധീകരിച്ചു ജൂൺ 22ന് നടക്കുന്ന മലയാളം മിഷൻ നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.…

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പ്രദേശവാസികളായ സോജൻ (18), ദീപൻ (18) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു . അപകടം നടന്നയുടനെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി…

error: Content is protected !!