Input your search keywords and press Enter.

featured

കനത്ത മഴ :തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു (07/05/2025)

കനത്ത മഴ സാധ്യതയെ തുടര്‍ന്ന് മൂന്നു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 07/05/2025: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.…

കേരളത്തില്‍ മോക്ക് ഡ്രിൽ അവസാനിച്ചു: സുരക്ഷിതം: സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ കേരളത്തിൽ 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും നടന്നു

സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ കേരളത്തിൽ 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും നടന്നു . 4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 വട്ടം നീട്ടി ശബ്ദിച്ചു. ഇതോടെ കേരളം അലേര്‍ട്ടായി. സൈറൺ ശബ്ദം കേട്ട ഇടങ്ങളിലും, കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ നടന്നത്. 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങി. സയറണുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി…

ഓപ്പറേഷൻ സിന്ദൂർ: പഹൽഗാമിൽ പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടി

മെയ് 7; 3am: പാകിസ്ഥാനിലെയും പാക് അധിനിവേശ ജമ്മു കശ്മീരിലെയും (പിഒകെ) തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ തകർത്തുകൊണ്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തി. “കുറച്ചു മുമ്പ് ഇന്ത്യൻ സായുധ സേന ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചു, പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കശ്മീരിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചു, അവിടെ നിന്നാണ് ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും ലക്ഷ്യം വയ്ക്കുകയും ചെയ്തത്. മൊത്തത്തിൽ, ഒമ്പത് (9) സ്ഥലങ്ങൾ ലക്ഷ്യമിട്ടു.” എന്ന്…

ഇന്ത്യ- പാക് അതിര്‍ത്തിയോട് ചേര്‍ന്ന് വ്യോമസേന യുദ്ധാഭ്യാസത്തിനൊരുങ്ങി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്ഥിതി ഗതികള്‍ അനുദിനം മോശമായ സാഹചര്യത്തില്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ വ്യോമസേന തയാറായി. തയാര്‍ എടുപ്പുകളുടെ ഭാഗമായി വ്യോമസേന യുദ്ധാഭ്യാസത്തിനൊരുങ്ങി. രാജസ്ഥാനിലെ ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് യുദ്ധാഭ്യാസം നടത്തുവാന്‍ വ്യോമസേന തയാര്‍ എടുപ്പുകള്‍ തുടങ്ങി. ബുധനാഴ്ച രാത്രി ഒമ്പതു മണിക്കും വ്യാഴാഴ്ച രാവിലെ മൂന്നു മണിക്കുമായാണ് അഭ്യാസപ്രകടനങ്ങള്‍ നടത്താന്‍ ഉള്ള തീരുമാനം കൈക്കൊണ്ടത്. കൊമേർഷ്യൽ വിമാനങ്ങളിലെ വൈമാനികര്‍ക്ക് വ്യോമസേന നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യുദ്ധാഭ്യാസ സമയത്ത്…

പത്തനംതിട്ട ജില്ലാതല അധിവര്‍ഷാനുകൂല്യ വിതരണം; ഉദ്ഘാടനം പ്രൊഫ. എം. ടി ജോസഫ് നിര്‍വഹിച്ചു

പത്തനംതിട്ട: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ അധിവര്‍ഷാനുകൂല്യ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ഹാളില്‍ പ്രൊഫ. എം. ടി ജോസഫ് ചെയ്തു. ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ. എസ് മുഹമ്മദ് സിയാദ് അധ്യക്ഷനായി. 1367 പേര്‍ക്ക് 77,15,848 രൂപ വിതരണം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി ആര്‍ ബിജുരാജ്, കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് പി.…

നാളെ (മെയ് 7ന്) കേരളത്തിലെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നാളെ (മെയ് 7ന്) കേരളത്തിലെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക്ക് ഡ്രില്ലിൻ്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ട‌ർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദ്ദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും…

ജെ സി ഐ ഇന്ത്യ “യങ് ടാലെന്റ് അവാർഡ് ” ഭവികാ ലക്ഷ്മിക്ക്

ജെസി ഇന്ത്യ സോൺ 22 ഈ വർഷത്തെ യങ് ടാലന്റ് അവാർഡ് നാലാം ക്ലാസുകാരി ഭവികാലക്ഷ്മിക്ക് ലഭിച്ചു. തിരുവനന്തപുരം കൊല്ലം ആലപ്പുഴ പത്തനംതിട്ട ഇടുക്കി കോട്ടയം തുടങ്ങിയ ജില്ലകളിലെ ജെസിഐ ലോമുകളുടെ പ്രവർത്തന പരിധിയിൽ പ്പെടുന്ന ഘടകമാണ് സോൺ 22. കഴിഞ്ഞ മൂന്നുദിവസങ്ങളായി കോട്ടയം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ സ്കൂൾ കാമ്പസിൽ നടന്ന ജെ ജെ അക്കാദമിയിലെ പ്രവർത്തനങ്ങളോടൊപ്പം ഭവികയുടെ മറ്റു മേഖലകളിലെ പ്രവർത്തനങ്ങളുടെ നേട്ടങ്ങളും പരിഗണിച്ചാണ് അവാർഡ്. ഗൗരിത്തം…

യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു

കോന്നി ഇക്കോ-ടൂറിസം സെൻ്ററിലെ അനാസ്ഥ കാരണം കുട്ടിയുടെ മരണം; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം പത്തനംതിട്ട: കോന്നി ഇക്കോ ടൂറിസം സെൻ്ററിലെ അനാസ്ഥ കാരണം കോൺക്രീറ്റ് തൂണ് ദേഹത്ത് വീണ് നാല് വയസുകാരൻ മരണപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇക്കോ-ടൂറിസം സെൻ്ററിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത നേതാക്കന്മാർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പിട്ട്…

ഡോ. എം. എസ്. സുനിലിന്റെ 352-മത് സ്നേഹഭവനം :ജയ്സണും കുടുംബത്തിനും

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവന രഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 352 – മത് സ്നേഹഭവനം സ്വന്തമായി വീടും സ്ഥലവും ഇല്ലാതിരുന്ന ജയ്സനും കുടുംബത്തിനും ആയി ജോൺ, നിത ദമ്പതികളുടെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും കോന്നി എം.എൽ.എ. അഡ്വ. കെ. യു. ജനീഷ് കുമാർ നിർവഹിച്ചു. ആലപ്പുഴ സ്വദേശിയായ ജെൻസൺ ട്രാൻസ്മെൻ ആയതിനാൽ വീട്ടുകാരും നാട്ടുകാരും…

കുവൈറ്റ്‌ സാൽമിയ: അപ്പാർട്മെന്റിൽ തീപിടുത്തം: ഒരു മരണം

കുവൈറ്റ്‌: കുവൈറ്റ്‌ സാൽമിയയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരണപ്പെട്ടു. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ താമസിക്കുന്ന ബ്ലോക്ക് 12-ലുള്ള ഒരു കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. സാൽമിയ അൽ-ബിദ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. അപകടസ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.…

error: Content is protected !!