ന്യൂ ഡൽഹി: കേന്ദ്ര സർക്കാർ പാകിസ്ഥാനെതിരെ ശക്തമായ തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ജമ്മുവിലും അതിർത്തി പ്രദേശങ്ങളിലും പാകിസ്ഥാൻ തുടർച്ചയായി ഷെല്ലാക്രമണം നടത്തുകയാണ്. ഇതിന് മറുപടിയായി ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം തുടരുന്നു. ഇതിനിടെ, പാകിസ്ഥാൻ എയർ ഫോഴ്സിൻ്റെ ഒരു വിമാനം വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പത്താൻകോട്ടിൽ വെടിവെച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാനിലെ മാധ്യമങ്ങൾ പോലും അവിടെ ഡ്രോൺ ആക്രമണങ്ങൾ നടക്കുന്നതായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അതിർത്തിയിൽ…