Input your search keywords and press Enter.

featured

സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്കു തിരിച്ചെത്തിക്കാനുള്ള റോക്കറ്റ് വിക്ഷേപിച്ചു

സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്കു തിരിച്ചെത്തിക്കാനുള്ള റോക്കറ്റ് വിക്ഷേപിച്ചു .നാസയും സ്പേസ്എക്സും ചേർന്നാണ് നേതൃത്വം നല്‍കിയത് .9 മാസമായി രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുകയാണ് സുനിതയും ബുച്ചും.ഇവരെ തിരികെ ഭൂമിയില്‍ എത്തിക്കുകയാണ് ലക്ഷ്യം . ഇവർക്കു പകരക്കാരായി 4 ബഹിരാകാശസഞ്ചാരികളെ എത്തിക്കുന്നതിനു ക്രൂ–10 എന്ന പേരിൽ ദൗത്യത്തിന് ഒരുങ്ങിയിരുന്നെങ്കിലും സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് നേരത്തെ ഉപേക്ഷിച്ചു.എല്ലാ സാങ്കേതിക തടസ്സങ്ങളും മാറ്റി നാല് ബഹിരാകാശ സഞ്ചാരികളെയും കൊണ്ട് ആണ് ക്രൂ 10…

പിഎം സൂര്യഘർ: ഇന്ത്യയുടെ സൗരവിപ്ലവം

പിഎം സൂര്യഘർ: ഇന്ത്യയുടെ സൗരവിപ്ലവം:10 ലക്ഷം വീടുകളെന്ന നാഴികക്കല്ല് പിന്നിട്ട് മുഫ്ത് ബിജ്ലി യോജന ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര പുരപ്പുറ സൗരോര്‍ജ സംരംഭമായ പിഎം സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന (പിഎംഎസ്ജിഎംബിവൈ) 2025 മാർച്ച് 10 വരെ പത്തുലക്ഷം വീടുകളില്‍ സൗരോർജം ലഭ്യമാക്കി ചരിത്ര നാഴികക്കല്ല് പിന്നിട്ടു. 2024 ഫെബ്രുവരി 13 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കംകുറിച്ച ഈ പരിവർത്തനാത്മക പദ്ധതി ഇന്ത്യയുടെ ഊർജമേഖലയെ അതിവേഗം…

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് 5ന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.പതിനെട്ടാം പടി കയറി എത്തുന്ന ഭക്തർക്ക് ഫ്ലൈ ഓവർ കയറാതെ നേരിട്ട് കൊടിമര ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദർശനം നടത്തുന്നതിന്റെ ട്രയലും ആരംഭിച്ചു. മീന മാസം 1ന് (മാർച്ച്…

കോന്നി പഞ്ചായത്തിലേക്ക് ശുചീകരണ തൊഴിലാളികളെ ആവശ്യം ഉണ്ട്

കോന്നി പഞ്ചായത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലാളികളെ ആവശ്യം ഉണ്ട് .   താല്പര്യം ഉള്ളവര്‍ 17/03/2025 രാവിലെ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു…

കോന്നി താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമ്മാണ പുരോഗതി വിലയിരുത്തി

  കോന്നി താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമാണ പുരോഗതി വിലയിരുത്തി കോന്നി താലൂക്ക് ആശുപത്രിയുടെ അന്തിമ ഘട്ടത്തിൽ എത്തിയ കെട്ടിട നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുവാൻ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നിർദ്ദേശം നൽകി. കോന്നി താലൂക്ക് ആശുപത്രിയുടെ നിർമാണ പുരോഗതി വിലയിരുത്താനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എൽ എ. കോന്നി താലൂക്ക് ആശുപത്രിയിലെ 12 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി എം എൽ എ…

കോന്നി റീജിയണൽ സർവീസ് സൊസൈറ്റിയിലേക്ക് ബി ജെ പി മാര്‍ച്ച് നടത്തി

കോന്നി റീജിയണൽ സർവീസ് സൊസൈറ്റിയിലേക്ക് ബി ജെ പി മാര്‍ച്ച് നടത്തി കോന്നി റീജിയണൽ സർവീസ് ബാങ്കിലെ (RCB)നിക്ഷേപകരായിട്ടുള്ള സാധാരണക്കാരായ സഹകാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബാങ്ക് ഭരണസമിതിക്കെതിരെ ബിജെപി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ :വി. എ സൂരജ് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ്‌ രഞ്ജിത്ത് മാളിയേക്കൽ അധ്യക്ഷത വഹിച്ചു .മണ്ഡലം ജനറൽ സെക്രട്ടറി അനിൽ അമ്പാടി,…

കോന്നിയില്‍ ജാഗ്രത സമിതി രൂപീകരിച്ചു

കോന്നിയില്‍ ജാഗ്രത സമിതി രൂപീകരിച്ചു ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ഇടപെടലുകളും ശക്തമാക്കുന്നതിന് കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു. എക്സൈസ്, പോലീസ്, തദ്ദേശ സ്ഥാപനങ്ങൾ, അദ്ധ്യാപകർ, അംഗനവാടി അഡോളസെൻ്റ് ക്ലബ്ബ് അംഗങ്ങൾ, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തി ബോധവൽക്കരണവും തുടർ പ്രവർത്തനങ്ങളും സജീവമാക്കുന്നതിന് കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സലിൽ…

ഓമല്ലൂർ 2025:നാട്ടുത്സവമാണ് പത്തനംതിട്ട ഓമല്ലൂർ വയൽ വാണിഭം

ഓമല്ലൂർ 2025:നാട്ടുത്സവമാണ് പത്തനംതിട്ട ഓമല്ലൂർ വയൽ വാണിഭം ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന നാട്ടുത്സവം. പത്തനംതിട്ട ഓമല്ലൂർ വയൽ വാണിഭത്തിന് മാര്‍ച്ച് പതിനഞ്ച് മുതല്‍ തുടക്കം .ഒരു മാസം നീണ്ടു നില്‍ക്കുന്ന കാര്‍ഷിക ഉത്സവം . ഇനിയുള്ള ഒരു മാസക്കാലം ഓമല്ലൂരിന്റെ വീഥികൾക്ക് ഉത്സവമേളം. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കാര്‍ഷിക വയൽവാണിഭത്തിന് തിരി തെളിയുകയായി. കാച്ചിലും ചേനയും മുതൽ അടച്ചട്ടിയും മത്തും ഉലക്കയും തുടങ്ങി തഴ പായ വരെ ലഭിക്കുന്ന വലിയൊരു കാര്‍ഷിക…

പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന് നടക്കും:പൊങ്കാല ആശംസകൾ

  പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന് നടക്കും. രാവിലെ 10.30 ഓടെ അടുപ്പ് വെട്ട് ചടങ്ങിന് ശേഷം പണ്ഡാര അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.15നാണ് നിവേദ്യ ചടങ്ങ്. ആയിരങ്ങളാണ് അനന്തപുരിയിലേക്ക് പൊങ്കാല സമർപ്പണത്തിനായി എത്തിയത് . വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. പൊങ്കാലയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി . വിശ്വാസികൾക്ക് പൊങ്കാല സമർപ്പണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട് . 30 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു. ഇന്ന്…

മൗറീഷ്യസിലെ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ ഉദ്ഘാടനം ചെയ്തു

  മൗറീഷ്യസിലെ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ പ്രധാനമന്ത്രി  നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലവും സംയുക്തമായി ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ നവീൻചന്ദ്ര രാംഗൂലവും സംയുക്തമായി മൗറീഷ്യസിലെ റെഡ്യൂട്ടിൽ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ-മൗറീഷ്യസ് വികസനപങ്കാളിത്തത്തിന് കീഴിൽ ​നടപ്പിലാക്കിയ നാഴികക്കല്ലായ ഈ…

error: Content is protected !!