Input your search keywords and press Enter.

featured

പാലക്കാട് ജില്ലാ വാർത്തകൾ (21/03/2025)

5.780 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി കോങ്ങാടിനടുത്ത കവളേങ്ങില്‍ മുച്ചീരിയില്‍ 5.78 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മയക്കു മരുന്നിനെതിരെ പാലക്കാട് ജില്ലാ പൊലീസ് നടത്തുന്ന ഓപ്പറേഷൻ “ഡി ഹണ്ടിന്റെ” ഭാഗമായി കോങ്ങാട് പൊലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രാവൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ്. പരിശോധന നടക്കുന്നതറിഞ്ഞ് കഞ്ചാവ് ഉപേക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. കഞ്ചാവ്…

പത്തനംതിട്ട ജില്ലാ വാർത്തകൾ (20/03/2025)

വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം ഇന്ന് (21) വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതികളുടെ ഉദ്ഘാടനം തുലാപ്പള്ളി മാര്‍ത്തോമാ പാരിഷ് ഹാളില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഇന്ന് (മാര്‍ച്ച് 21) വൈകിട്ട് 3.30 ന് നിര്‍വഹിക്കും. റാന്നി എംഎല്‍എ പ്രമോദ് നാരായണന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പഞ്ചായത്തുകളിലായി 18.5 കിലോമീറ്റര്‍ വിസ്തൃതിയിലാണ് ആദ്യഘട്ട നിര്‍മാണം. ജില്ലാ…

പാലക്കാട് ജില്ലാ വാർത്തകൾ (20/03/2025)

അപ്ലൈക്കിളിങ് ആര്‍ട്ട് മെഗാ പരിശീലന പരിപാടി 22 ന് അജൈവ മാലിന്യങ്ങളില്‍ നിന്നും ഉപകാരപ്രദമായ ഉല്‍പന്നങ്ങളും, വിവിധ തരം അലങ്കാര വസ്തുക്കളും, വില്പനയ്ക്ക് കഴിയുന്നതുമായ വസ്തുക്കളും നിര്‍മ്മിക്കുന്നതിനുള്ള മെഗാ പരിശീലന പരിപാടി മാര്‍ച്ച് 22 ന് ഉച്ചയ്ക്ക് രണ്ടിന് കോട്ടമൈതാനിയില്‍ നടക്കും. പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്ത നവകേരള കാംപയിനുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. അപ്‌സൈക്കിളിംഗ് ആര്‍ട്ട് എന്ന പേരിലാരംഭിക്കുന്ന പരിശീലന പരിപാടി മാലിന്യ സംസ്‌കരണ രംഗത്തെ…

സന്തുഷ്ട വദനം, സന്തുഷ്ട മനസ്സ്: പാലക്കാട് ജില്ലാതല ഉദ്ഘാടനം നടന്നു

പാലക്കാട്: ലോക വദനാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പി അഹമ്മദ് അഫ്‌സല്‍ നിര്‍വഹിച്ചു. ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി. കെ ജയശ്രീ അധ്യക്ഷയായി. ദേശീയ വദനാരോഗ്യ പരിപാടിയുടെ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. കെ. കൃഷ്ണകുമാര്‍ വിഷയാവതരണം നടത്തി. ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി കൃഷ്ണദാസ്, ആര്‍. എം. ഒ ഡോ.…

പകര്‍ച്ചാ വ്യാധി പ്രതിരോധ നിയന്ത്രണ പാലക്കാട് ജില്ലാതല കര്‍മ്മപദ്ധതിക്ക് തുടക്കം

പാലക്കാട്: പകര്‍ച്ചാവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന ‘ആരോഗ്യ തരംഗം- മുന്നേ ഒരുങ്ങാം മുന്‍പേ ഇറങ്ങാം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ആരോഗ്യ ജാഗ്രത കലണ്ടറിന്റെ പ്രകാശനവും ജില്ലയില്‍ നടപ്പിലാക്കുന്ന പകര്‍ച്ചവ്യാധി ബോധവത്ക്കരണ മെറ്റീരിയലുകളുടെ പ്രകാശനവും ഇതോടൊപ്പം നിര്‍വഹിച്ചു. ത്രിതല പഞ്ചായത്തുകളുടെ മേല്‍ നോട്ടത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടുകൂടി മാത്രമേ ആരോഗ്യ മേഖലയില്‍ പകര്‍ച്ച വ്യാധി പ്രതിരോധ…

പാലക്കാട് ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകും

പാലക്കാട്: ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകും. കിഫ്ബിയില്‍ നിന്നുള്ള 126 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. 2023 ലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 1,85,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അഞ്ച് നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ലിഫ്റ്റ്, റാംപ് തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയുമാണ് നിര്‍മാണം. കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ്…

പാലക്കാട് ജില്ലാ: ഹഷീഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍

പാലക്കാട്: പാലക്കാട് യാക്കരയില്‍ 7.77 ഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് പേരെ പൊലീസ് പിടികൂടി. മയക്കുമരുന്നിനെതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ ‘ഡി ഹണ്ട്’ ന്റെ ഭാഗമായി ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡും പാലക്കാട് ടൗണ്‍ സൗത്ത് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ബുധനാഴ്ച (മാര്‍ച്ച് 19) രാത്രി ഒമ്പതു മണിയോടെയാണ് യാക്കര പെരുവെമ്പ് സ്വദേശികളായ രണ്ട് പേര്‍ പിടിയിലായത്. പെരുവെമ്പ് കൂമുള്ളുക്കാട് ലക്ഷ്മി നിവാസില്‍ കെ.പി ശ്രീജിത്ത് (49),…

ശുചിത്വ-കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ്

പത്തനംതിട്ട: ശുചിത്വ-കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബീനാ പ്രഭ 2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്‍റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനായി. 129,57,16,151 രൂപ ആകെ വരവും, 124,36,06,721 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 5,21,09,430 രൂപ നീക്കിയിരിപ്പുണ്ട്. ശുചിത്വമേഖലയ്ക്ക് 10 കോടി 30 ലക്ഷം രൂപയും കാര്‍ഷിക മേഖലയ്ക്ക് ഏഴ് കോടി 16 ലക്ഷം രൂപയും വകയിരുത്തി. മൃഗസംരക്ഷണത്തിനും തെരുവ് നായ ശല്യം…

പാലക്കാട് ജില്ലാ വാർത്തകൾ (19/03/2025)

പുനര്‍ ലേലം 26 ന് വൈദ്യുതി കുടിശ്ശികയടക്കമുള്ള കുടിശ്ശികകള്‍ അടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ജപ്തി ചെയ്ത പുതുശ്ശേരി ഈസ്റ്റ് വില്ലേജിലെ കൊങ്ങന്‍പാറ മെ. ഹൈടെക് ഇലക്ട്രോ തെറാമിക് ആന്റ് ഹൈഡ്രോ പവര്‍ ലിമിറ്റഡ്  എന്ന സ്ഥാപനത്തിന്റെ ബ്ലോക്ക് നം. 33 ല്‍ പെട്ട 6.227 ഹെക്ടര്‍ ഭൂമി ഫാക്ടറി കെട്ടിടങ്ങളും മറ്റും ഉള്‍പ്പടെ മാര്‍ച്ച് 26 ന് രാവിലെ 11 മണിക്ക് പാലക്കാട് സിവില്‍ സ്റ്റേഷനിലെ റവന്യു റിക്കവറി ഓഫീസില്‍…

മതസാമുദായിക സൗഹൃദ യോഗം ചേര്‍ന്നു; പ്രാദേശിക ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം

പാലക്കാട്: പൊലീസ് സ്റ്റേഷന്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മതസാമുദായിക സൗഹൃദ യോഗത്തില്‍ ആവശ്യം. പ്രാദേശികമായ ഇടപെടലുണ്ടെങ്കില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടക്കത്തിലേ തടയാനാവുമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും മത സാമുദായിക സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനുമായാണ് യോഗം ചേര്‍ന്നത്. നിലവില്‍ ജില്ലയില്‍ ക്രമസമാധാനപ്രശ്‌നങ്ങളില്ലെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും…

error: Content is protected !!