Input your search keywords and press Enter.

featured

ടെറിട്ടോറിയൽ ആർമി ഇൻഫൻട്രി ബറ്റാലിയനുകളിലേക്ക് റിക്രൂട്ട്മെന്റ് (നവംബർ 4 മുതൽ 10 വരെ)

ടെറിട്ടോറിയൽ ആർമി ഇൻഫൻട്രി ബറ്റാലിയനുകളിലേക്ക് റിക്രൂട്ട്മെന്റ് (നവംബർ 4 മുതൽ 10 വരെ) ടെറിട്ടോറിയൽ ആർമിയിലെ 110 ഇൻഫൻട്രി ബറ്റാലിയൻ – മദ്രാസ്, 117 ഇൻഫൻട്രി ബറ്റാലിയൻ, ഗാർഡ്‌സ് – ട്രിച്ചി, 122 ഇൻഫൻട്രി ബറ്റാലിയൻ മദ്രാസ്, കോഴിക്കോട് എന്നിവയിലെ സൈനികരുടെ ജനറൽ ഡ്യൂട്ടി, ട്രേഡ്സ്മാൻ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് റാലി കോയമ്പത്തൂരിലെ പിആർഎസ് ഗ്രൗണ്ടിൽ നടക്കും. നവംബർ 4 മുതൽ നവംബർ 10 വരെയാണ് റിക്രൂട്ട്‌മെന്റ്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്,…

വിദേശ തൊഴിൽ തട്ടിപ്പ് തടയാൻ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു

  വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വീസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സർക്കാർ. ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്സ് ഉദ്യോഗസ്ഥർ, എൻആർഐ സെൽ പോലീസ് സൂപ്രണ്ട് എന്നിവർ അംഗങ്ങളായി ടാസ്‌ക്ഫോഴ്സ് രൂപീകരിച്ച് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉത്തരവായി. റിക്രൂട്ട്മെന്റ് സംബന്ധിച്ച പരാതികളിൽ കർശനമായ നടപടികൾ സ്വീകരിക്കാൻ…

ആട് വസന്ത രോഗ നിർമ്മാർജ്ജന യജ്ഞം ഇന്നു മുതൽ ആരംഭിക്കും

  ആടുകളെയും ചെമ്മരിയാടുകളെയും മാരകമായി ബാധിക്കുന്ന വൈറസ് രോഗ ബാധയായ PPR അഥവാ ആടു വസന്ത എന്ന രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഒന്നാം ഘട്ടം ഇന്ന് (ഒക്ടോബർ 18ന്) ആരംഭിക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കുടപ്പനക്കുന്ന് കന്നുകാലി വളർത്തൽ ഫാമിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി നിർവഹിക്കും. വട്ടിയൂർക്കാവ് എം എൽ എ അഡ്വ.വി കെ പ്രശാന്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്…

പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി

പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി. പകരം കെ കെ രത്‌നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. ഇതുമായി ബന്ധപ്പെട്ട് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത്…

നവീൻ ബാബുവിന്‍റെ ഭൗതികശരീരം മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു

നവീൻ ബാബുവിന്‍റെ ഭൗതികശരീരം മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു എഡിഎം നവീൻ ബാബുവിന്റെ ഭൗതികശരീരം മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. നാല് മണിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. മക്കളായ നിരുപമ, നിരഞ്ജന എന്നിവരുടെ ആവശ്യപ്രകാരം അവർ തന്നെയാണ് നവീൻ ബാബുവിന് അന്ത്യകർമങ്ങൾ ചെയ്‌തതും ചിതയ്ക്ക് തീ പകർന്നതും. സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിറകണ്ണുകളോടെയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. വൻ ജനാവലിയാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ വീടിന് മുന്നിൽ കാത്തിരുന്നത്. ബന്ധുക്കൾക്കൊപ്പം സുഹൃത്തുക്കളും…

വനംവകുപ്പിന്‍റെ പ്രത്യേക പരിശീലനം ലഭിച്ച സംഘം ചിറ്റാറിൽ ക്യാമ്പ് ചെയ്യും

വനംവകുപ്പിന്‍റെ പ്രത്യേക പരിശീലനം ലഭിച്ച സംഘം ചിറ്റാറിൽ ക്യാമ്പ് ചെയ്യും പത്തനംതിട്ട ജില്ലയിലെ ചിറ്റാർ- സീതത്തോട് പ്രദേശങ്ങളിൽ കാട്ടാന നാട്ടിൽ ഇറങ്ങി നാശം വിതയ്ക്കുന്നത് അഡ്വ: കെ യു ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതിൻ്റെ ഭാഗമായി വനം വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ ചിറ്റാറിൽ സ്ഥലം സന്ദർശിച്ചു. വനം വകുപ്പും പൊലീസും ചേർന്ന് ആന കക്കാട്ടാർ മുറിച്ച്…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 17/10/2024 )

സൗജന്യപരിശീലനം പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയം തൊഴില്‍ പരിശീലനകേന്ദ്രം റാന്നി ബ്ലോക്ക് ഓഫീസില്‍ ആരംഭിച്ച കൂണ്‍വളര്‍ത്തല്‍ പരിശീലനത്തിന് സീറ്റ് ഒഴിവ്്. പ്രായപരിധി 18-44. പങ്കെടുക്കുന്നവര്‍  (18) റാന്നി ബ്ലോക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് 8330010232, 04682270243. കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഓട്ടോകാഡ് റ്റുഡി ആന്‍ഡ് ത്രീഡി, ത്രീഡി എസ് മാക്സ്, മെക്കാനിക്കല്‍ കാഡ്, ഇലക്ട്രിക്കല്‍ കാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.…

അടൂര്‍ വിദ്യാഭ്യാസ ഉപജില്ല ശാസ്‌ത്രോത്സവം 2024 ന് തിരിതെളിഞ്ഞു

  അടൂര്‍ വിദ്യാഭ്യാസ ഉപജില്ല ശാസ്‌ത്രോത്സവം 2024 ന് തിരിതെളിഞ്ഞു ശാസ്‌ത്രോത്സവം കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ശാസ്ത്ര സാങ്കേതികരംഗങ്ങളില്‍ വലിയ മുന്നേറ്റം കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠനകാലത്ത് തന്നെ കുട്ടികളില്‍ ശാസ്ത്ര അവബോധം വളര്‍ത്തേണ്ടത് നാടിന്റെ ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ് അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം…

തിരുവനന്തപുരം ദൂരദർശൻ റീജിയണൽ വാർത്ത വിഭാഗം സ്ട്രിങ്ങര്‍

തിരുവനന്തപുരം ദൂരദർശൻ റീജിയണൽ വാർത്ത വിഭാഗം സ്ട്രിങ്ങര്‍ തിരുവനന്തപുരം ദൂരദർശൻ റീജിയണൽ വാർത്ത വിഭാഗത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിനുള്ള അപേക്ഷ നവംബർ 11 വരെ നീട്ടി. ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിപരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. ഇതുസംബന്ധിച്ച ഈ മാസം 10–ാം തീയതിലെ വിജ്ഞാപനവും പുതുക്കിയ പ്രൊസസ്സിങ് ഫീ അടക്കമുള്ള വിശദവിവരങ്ങളും https://prasarbharati.gov.in/pbvacancies/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.…

സംസ്ഥാന സ്‌കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിൽ

സംസ്ഥാന സ്‌കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിൽ: കലോത്സവം ജനുവരി 4-8 വരെ തിരുവനന്തപുരത്ത് : ശാസ്ത്രോത്സവം നവംബർ 15-18 വരെ ആലപ്പുഴയിൽ സംസ്ഥാന സ്‌കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിലെ തിരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ രാവും പകലുമായി സംഘടിപ്പിക്കും. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്‌സ് മാതൃകയിലാണ് മേള ചിട്ടപ്പെടുത്തുന്നത്. ഇരുപത്തിനാലായിരം കായിക പ്രതിഭകൾ പങ്കെടുക്കുന്ന കായികമേള ലോകത്തെ തന്നെ…

error: Content is protected !!