Input your search keywords and press Enter.

featured

ശക്തമായ മഴ സാധ്യത : വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു

ശക്തമായ മഴ സാധ്യത : വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു 19/10/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി 20/10/2024: തിരുവനന്തപുരം, ഇടുക്കി 21/10/2024: പത്തനംതിട്ട, ഇടുക്കി 22/10/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി 23/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന…

മുളമൂട്ടിൽ കടവ് സഞ്ചാര പാത അതീവ ദുർഘടാവസ്ഥയിൽ

കോന്നി: ചിറ്റൂർ ജംഗ്ഷനിൽ നിന്നും ഏകദേശം 500 മീറ്റർ ദൂരം മുളമൂട്ടിൽ കടവിലേക്കുണ്ട്. ഇതിൽ 300 മീറ്ററോളം ജനവാസ കേന്ദ്രമായതിനാൽ വഴി കോൺക്രീറ്റ് ചെയ്തതുമാണ്. എന്നാൽ കടവിലേക്കുള്ള 200 മീറ്ററോളം ഭാഗം, റബർ തോട്ടത്തിന്റെ അതിർത്തിയിലൂടെ ആയതിനാൽ കോൺക്രീറ്റ് ചെയ്യാതെ കാടുപിടിച്ച് കിടക്കുകയാണ്. ഈ ഭാഗത്ത് കൂടി നടന്നു പോകുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വേനൽക്കാലമായാൽ സ്ത്രീകളും, കുട്ടികളും അധികമായി ഈ കടവ് കുളിക്കുന്നതിനും, വസ്ത്രം വൃത്തിയാക്കുന്നതിനും ഉപയുക്തമാക്കുന്നുണ്ട്. എന്നാൽ വഴി…

ഹരിവരാസനം റേഡിയോയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഹരിവരാസനം റേഡിയോയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. ശബരിമല തീർത്ഥാടകർക്കും വിശ്വാസികൾക്കുമായാണ് ഹരിവരാസനം എന്ന പേരിൽ റേഡിയോ എത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണ് തീരുമാനം. സന്നിധാനത്ത് നിന്നും പ്രക്ഷേപണം ചെയ്യുന്ന റേഡിയോ പൂർണമായും ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലായിരിക്കും. 24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമല വാർത്തകൾ, അറിയിപ്പുകൾ, പ്രത്യേക സെഗ്മെന്റുകൾ, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവയും ഹരിവരാസനം റേഡിയോയിൽ ഉണ്ടാകും.…

ജീനോമിക് സീക്വൻസിങ് പ്രോജക്ടുകൾക്ക് ധനസഹായം

ജീനോമിക് സീക്വൻസിങ് പ്രോജക്ടുകൾക്ക് ധനസഹായം സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റന്നതിന്റെ ഭാഗമായി ജീനോമിക് ഡാറ്റയുടെ പ്രാപ്തിയും കേരളത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യവും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തിൽ ആരംഭിച്ച കേരള ജീനോം ഡേറ്റാ സെന്റർ (കെജിഡിസി), ജീനോമിക് സീക്വൻസിംഗ് ആന്റ് ഡേറ്റാ ജനറേഷൻ പ്രോജക്ടകൾക്ക് ധനസഹായം നൽകാനുള്ള പരിപാടികൾക്ക് തുടക്കം കുറിക്കുന്നു. പ്ലാന്റ് ജീനോമിക്‌സ്, ആനിമൽ ജീനോമിക്‌സ്, മൈക്രോബയൽ ജീനോമിക്‌സ്,…

കൃത്രിമ ഗർഭധാരണം: എആർടി സറോഗസി നിയമം കർശനമായി പാലിക്കണം

കൃത്രിമ ഗർഭധാരണം: എആർടി സറോഗസി നിയമം കർശനമായി പാലിക്കണം * പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധം പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷൻ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന സറോഗസി ക്ലിനിക്കുകൾ, എആർടി (ആർട്ടിഫിഷ്യൽ റീ പ്രൊഡക്ടീവ് ടെക്‌നോളജി) ക്ലിനിക്കുകൾ, എആർടി ബാങ്കുകൾ തുടങ്ങിയവ എആർടി സറോഗസി നിയമപ്രകാരം രജിസ്ട്രേഷൻ നടത്തേണ്ടതാണ്.…

ദീപാവലി : ഹരിതപടക്കങ്ങൾ മാത്രമേ വിൽക്കാവൂ:ആഭ്യന്തര വകുപ്പ് ഉത്തരവ്

ദീപാവലി : ഹരിതപടക്കങ്ങൾ മാത്രമേ വിൽക്കാവൂ:ആഭ്യന്തര വകുപ്പ് ഉത്തരവ്   അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്തിന്റെയും അടിസ്ഥാനത്തിലാണു നിർദേശം. ദീപാവലി ആഘോഷങ്ങൾക്കു രാത്രി എട്ടു മുതൽ പത്തു വരെയും…

ശബരിമല : ബന്ധപ്പെട്ട റോഡുകൾ നവംബർ 5 ന് മുമ്പ് പൂർണ സഞ്ചാരയോഗ്യമാക്കും

ശബരിമല : ബന്ധപ്പെട്ട റോഡുകൾ നവംബർ 5 ന് മുമ്പ് പൂർണ സഞ്ചാരയോഗ്യമാക്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ടതും ശബരിമല തീർത്ഥാടന പ്രാധാന്യം ഉള്ളതുമായ റോഡുകൾ നവംബർ 5 ന് മുൻപ് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ മാസ്‌കറ്റ് ഹോട്ടലിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു…

ഉയർന്ന തിരമാല- കള്ളക്കടൽ : ജാഗ്രതാ നിർദേശം

ഉയർന്ന തിരമാല- കള്ളക്കടൽ : ജാഗ്രതാ നിർദേശം ഓറഞ്ച് അലർട്ട്: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് 20/10/2024 രാവിലെ 05.30 മുതൽ 21/10/2024 രാത്രി 11.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 18/10/2024 )

മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്യും ഭൂവിനിയോഗ ബോര്‍ഡ് സെമിനാര്‍ ( ഒക്ടോബര്‍ 19) സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പ്രകൃതിവിഭവ സംരക്ഷണ- ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെഭാഗമായി ‘ഭൂവിനിയോഗവും കാലാവസ്ഥാ വ്യതിയാനവും’ വിഷയത്തില്‍ നടത്തുന്ന  സെമിനാര്‍  (ഒക്ടോബര്‍ 19) രാവിലെ 10.15 ന് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, വികസനവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പഞ്ചായത്ത്തല പ്രകൃതിവിഭവ ഡേറ്റാബാങ്ക്  പ്രകാശനവും അനുബന്ധമായി നടക്കും. സീറ്റ്…

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 6000 കോടി രൂപ ചെലവഴിച്ചു :മന്ത്രി ഡോ. ആര്‍. ബിന്ദു

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 6000 കോടി രൂപ ചെലവഴിച്ചു :മന്ത്രി ഡോ. ആര്‍. ബിന്ദു സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി ഈ സര്‍ക്കാരിന്റെ കാലത്ത് 6000 കോടി രൂപ ചെലവഴിച്ചെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. റാന്നി വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജിന്റെ പുതിയ കെട്ടിടങ്ങളുടേയും ഹോസ്റ്റല്‍ സമുച്ചയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഏറ്റവും ഉയര്‍ന്ന പ്ലേസ്മെന്റ് സാധ്യതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പോളിടെക്നിക് കോളജുകള്‍. പ്രവര്‍ത്തികളിലൂന്നിയ വിദ്യാഭ്യാസ…

error: Content is protected !!