Input your search keywords and press Enter.

featured

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേൽശാന്തിയാണ് നിയുക്ത ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എസ്. അരുണ്‍കുമാര്‍. ശബരിമല മേൽശാന്തി പട്ടികയിൽ ആറ് തവണ ഉൾപ്പെട്ടിട്ടുണ്ട്. വാസുദേവൻ നമ്പൂതിരി കോഴിക്കോട് സ്വദേശിയാണ്. 24 പേരിൽ…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 16/10/2024 )

ജില്ലാതല പട്ടയമേള മാറ്റിവെച്ചു ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍ കാരണം  (ഒക്ടോബര്‍ 17) രാവിലെ 10 ന് തിരുവല്ല മുത്തൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടക്കേണ്ടിയിരുന്ന ജില്ലാതല പട്ടയമേള മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ പുതിയ കെട്ടിടങ്ങള്‍  മന്ത്രി ആര്‍. ബിന്ദു 18ന് ഉദ്ഘാടനം ചെയ്യും വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ പുതുതായി നിര്‍മിച്ച വര്‍ക്‌ഷോപ്, കാന്റീന്‍, ജിംനേഷ്യം, ഡ്രോയിംഗ് ഹാള്‍, രണ്ട് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ എന്നിവ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി…

എ.ഡി.എം ബലിയാടായി

കണ്ണൂർ ജില്ലാ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യ, സിപിഎമ്മിന്റെ ഗൂഢാലോചനയുടെ തിക്ത ഫലമാണ്. നാളിതുവരെ തന്റെ സർവീസ് ബുക്കിൽ ഒരു ചുവന്ന വരയും ഉണ്ടാകാതെ സത്യസന്ധതയോടെ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം തന്മയത്വത്തോടെ നിറവേറ്റുവാൻ അദ്ദേഹത്തിന് സാധിച്ചു. യാത്ര അയപ്പുകളിലും, മരണാനന്തര അനുശോചനത്തിലും, സാധാരണ വ്യക്തിയുടെ ദുഷ് ചെയ്തികൾ അല്ല സ്മരിക്കേണ്ടത്. മറിച്ച് അദ്ദേഹം സമൂഹത്തിനും വ്യക്തി ജീവിതത്തിലും നൽകിയ സദ് വചനങ്ങൾ പ്രകീർത്തിക്കാറുണ്ട്. അതിന് വിപരീതമായി ജില്ലാ പഞ്ചായത്ത്…

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്‌. പത്രിക സമർപ്പണം…

ശബരിമല :തീർത്ഥാടകരുടെ വിശദാംശങ്ങൾ ഡിജിറ്റൽ രേഖയായി ലഭ്യമാകും

  ശബരിമല :തീർത്ഥാടകരുടെ വിശദാംശങ്ങൾ ഡിജിറ്റൽ രേഖയായി ലഭ്യമാകും രജിസ്‌ട്രേഷൻ നടത്താതെ വരുന്ന തീർത്ഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം ഉറപ്പുവരുത്തും : മുഖ്യമന്ത്രി ശബരിമല ദർശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർത്ഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ വർഷങ്ങളിൽ ഇത്തരത്തിൽ ദർശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വി. ജോയിയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശബരിമല…

ശബരിമല റോപ് വേ പദ്ധതി : പകരം ഭൂമി 23 ന് മുൻപ് നിർദേശിക്കാൻ തീരുമാനം

ശബരിമല റോപ് വേ പദ്ധതി : പകരം ഭൂമി 23 ന് മുൻപ് നിർദേശിക്കാൻ തീരുമാനം ശബരിമല റോപ് വേ പദ്ധതി നടപ്പിലാക്കുമ്പോൾ പരിഹാര വനവത്ക്കരണത്തിനുള്ള ഭൂമി ഈ മാസം 23 ന് മുൻപ് നിർദേശിക്കാൻ വനം വകുപ്പ് ഉദ്യാഗസ്ഥരെ ചുമതലപ്പെടുത്തി. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.…

തുലാമാസം : ശബരിമലനട ഇന്ന് (ഒക്ടോബര്‍ 16 ) തുറക്കും; മേൽശാന്തി നറുക്കെടുപ്പ് 17-ന്

തുലാമാസം : ശബരിമലനട ഇന്ന് (ഒക്ടോബര്‍ 16 ) തുറക്കും; മേൽശാന്തി നറുക്കെടുപ്പ് 17-ന് തുലാമാസ പൂജയ്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട 16-ന് വൈകിട്ട് അഞ്ചിന് തുറക്കും. 21-ന് രാത്രി 10-ന് മാസപൂജ പൂർത്തിയാക്കി നട അടയ്ക്കും.ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരെ തുലാം ഒന്നായ ഒക്ടോബർ 17-ന് രാവിലെ ശബരിമലയിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. വൃശ്ചികം ഒന്ന് മുതൽ ഒരു വർഷത്തേക്ക് ഇവരായിരിക്കും മേൽശാന്തിമാർ.ശബരിമലയിലേക്ക് 25 പേരുടെയും മാളികപ്പുറത്തേക്ക് 15 പേരുടെയും ചുരുക്കപ്പട്ടിക…

കണ്ണൂർ കോർപറേഷൻ പരിധിയിൽ ഇന്ന് ബി.ജെ.പി. ഹര്‍ത്താന്‍ ( 16/10/2024 )

കണ്ണൂർ കോർപറേഷൻ പരിധിയിൽ ഇന്ന് ബി.ജെ.പി. ഹര്‍ത്താന്‍ ( 16/10/2024 ) എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഒക്ടോബർ 16 ബുധനാഴ്ച ബി.ജെ.പി. ഹര്‍ത്താന്‍ ആചരിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എ.ഡി.എമ്മിനെ അദ്ദേഹത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്.പത്തനംതിട്ട എ.ഡി.എം.…

മലയാലപ്പുഴ പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു

പത്തനംതിട്ട :എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നാളെ മലയാലപ്പുഴ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് അറിയിച്ചു. രാവിലെ 06 മുതൽ വൈകിട്ട് 06 വരെ ആയിരിക്കും ഹർത്താൽ. അവശ്യ സർവീസുകളെയും തീർത്ഥാടക വാഹനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കും.മുഴുവൻ ജനാധിപത്യ വിശ്വാസികളും ഹർത്താലിനോട് സഹകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ അഭ്യർത്ഥിച്ചു.…

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 15/10/2024 )

സമൂഹത്തിന്റെ പൊതുബോധ  നിര്‍മിതിയില്‍  സ്ത്രീപക്ഷ കാഴ്ചപ്പാട് ഉറപ്പാക്കണം: അഡ്വ. പി. സതീദേവി സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാട്   വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. കേരള വനിതാ കമ്മീഷന്‍ റാന്നി പെരുന്നാട് അട്ടത്തോട്ടില്‍ സംഘടിപ്പിച്ച ദ്വിദിന പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായ ശി   ല്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. സ്വാതന്ത്ര്യം ലഭിച്ച് ദശകങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്ത് നയരൂപീകരണ സമിതികളില്‍ സ്ത്രീ…

error: Content is protected !!