Input your search keywords and press Enter.

ഇന്ത്യ ടി20 ഫൈനല്‍ : ഇന്ത്യ- ദക്ഷിണാഫ്രിക്കയെ നേരിടും

ഇന്ത്യ ടി20 ഫൈനല്‍ : ഇന്ത്യ- ദക്ഷിണാഫ്രിക്കയെ നേരിടും ഇന്ത്യന്‍ ബോളര്‍മാര്‍ ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ നിലംപരിശാക്കി ടി20 ലോക കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. 68 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടും. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സ് മികവില്‍ ഏഴിന്…

സെന്‍റ് തോമസ് ദേവാലയത്തില്‍ തിരുനാൾ ജൂൺ 28–മുതല്‍ ജൂലൈ 8–വരെ

സെന്‍റ് തോമസ് ദേവാലയത്തില്‍ തിരുനാൾ ജൂൺ 28–മുതല്‍ ജൂലൈ 8–വരെ   സെബാസ്റ്റ്യൻ ആൻ്റണി konnivartha.com/ ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിൽ ഭാരതത്തിന്റെ അപ്പസ്‌തോലനും, വിശ്വാസത്തിന്റെ പിതാവും, ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ, അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍, ജൂൺ 28 – മുതല്‍ ജൂലൈ 7 – വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് സേവ്യർ…

പത്തനംതിട്ട ലൂമിയര്‍ ലീഗ് ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം നടന്നു

മോശം സിനിമകള്‍ നമ്മുടെ സ്വീകരണ മുറികളിലെത്തുന്നു: സിനിമ നേരമ്പോക്കല്ല സ്വാധീനശക്തിയെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പത്തനംതിട്ട: ഒരു കാരണവശാലും കുട്ടികളെ കാണിക്കാന്‍ പാടില്ലാത്ത വഷളന്‍ സിനിമകളാണ് ഇന്നു നമ്മുടെ സ്വീകരണ മുറികളില്‍ കയറിയിറങ്ങുന്നതെന്നും ഈ സാഹചര്യത്തിലാണ് മികച്ച സിനിമകള്‍ കാണിക്കുന്ന ഫിലിം സൊസൈറ്റികള്‍ പ്രസക്തമാകുന്നതെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ലൂമിയര്‍ ലീഗ് പത്തനംതിട്ട ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ചലച്ചിത്രം ലൂമിയര്‍ സഹോദരന്മാര്‍ സൃഷ്ടിച്ചിട്ട് 129 വര്‍ഷമേ…

മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2024 ജൂൺ 15 മുതൽ 21 വരെ നടക്കും

18-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2024 ജൂൺ 15 മുതൽ 21 വരെ നടക്കും മുംബൈ: മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 18-ാമത് പതിപ്പ് 2024 ജൂൺ 15 മുതൽ ജൂൺ 21 വരെ മുംബൈയിൽ നടക്കുമെന്ന് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു അറിയിച്ചു.മുംബൈയിലെ എഫ്‌ഡി-എൻഎഫ്‌ഡിസി കോംപ്ലക്‌സാണ് മേളയുടെ വേദി എങ്കിലും, ഡൽഹി (സിരിഫോർട്ട് ഓഡിറ്റോറിയം), ചെന്നൈ (ടാഗോർ ഫിലിം സെൻ്റർ), പൂനെ (എൻഎഫ്എഐ ഓഡിറ്റോറിയം), കൊൽക്കത്ത…

ഡാലസ് മലയാളി അസോസിയേഷന്‍റെ പൊതുയോഗം ജൂൺ 9 ന്

ഡാലസ് മലയാളി അസോസിയേഷന്‍റെ പൊതുയോഗം ജൂൺ 9 ന് ഡാലസ്: നോർത്ത് ടെക്‌സസിലെ പ്രമുഖ സാംസ്ക്‌കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗം ജൂൺ 9ന്, ഞായറാഴ്‌ച വൈകിട്ട് 6.30ന് ഇർവിംഗ് പസന്ത് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു. അസോസിയേഷൻ സ്റ്റേറ്റ് രജിട്രേർഡ് അംഗങ്ങളായ ഡക്സ്റ്റർ ഫെരേര, തൊമ്മച്ചൻ മുകളേൽ, ട്രസ്റ്റ് ബോർഡ് ചെയർമാൻ ബിജു ലോസൺ, സെക്രട്ടറി ലിജി തോമസ്, ട്രഷറാർ സുനു മാത്യു, മറ്റു കമ്മിറ്റി…

പത്തനംതിട്ട ജനറല്‍ ആശുപത്രി: അവലോകന യോഗം ചേര്‍ന്നു

പത്തനംതിട്ട ജനറല്‍ ആശുപത്രി: അവലോകന യോഗം ചേര്‍ന്നു പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല ബേസ് ആശുപത്രിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ജനറല്‍ ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിനായി 23.75 കോടി രൂപയും പുതിയ ഒപി ബ്ലോക്കിനായി 22.16 കോടി രൂപയും അനുവദിച്ചു. ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി…

അനധികൃതമായി ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി

അനധികൃതമായി ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി അനധികൃതമായി ജോലിയിൽ നിന്നും വിട്ടു നിൽക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. അനധികൃതമായി വിട്ടുനിൽക്കുന്ന ജീവനക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ച് പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകർ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. എന്നാൽ ചില ജീവനക്കാർ അനധികൃതമായി അവധിയിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ഒരു…

“ജീവിതയാത്ര” എന്ന കവിതയ്ക്ക് ബുക്ക് പ്രൈസ് 2024 അവാർഡ്

” ജീവിതയാത്ര ” എന്ന കവിതയ്ക്ക് ബുക്ക് പ്രൈസ് 2024 അവാർഡ് മലയാളം ലിറ്ററേച്ചർ അക്കാദമിയുടെ നേതൃത്വത്തിൽ ന്യൂഡൽഹി ഡോ: അംബേദ്കർ ഭവനിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ കോന്നി ഐരവൺ സ്വദേശിനിയും കോന്നി – ചിറ്റൂർമുക്ക് അക്ഷയ സംരംഭകയുമായ ധന്യ പ്രമോദ് രചിച്ച ” ജീവിതയാത്ര ” എന്ന കവിതയ്ക്ക് നാഷണൽ ലിറ്ററേച്ചർ ബുക്ക് പ്രൈസ് 2024 അവാർഡ് ലഭിച്ചു (പത്തനംതിട്ട ജില്ല). Shri Mahendra Bhaskar [ Central…

സര്‍ഗോത്സവം അരങ്ങ് 2024 നടത്തി

സര്‍ഗോത്സവം അരങ്ങ് 2024 നടത്തി കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്‍ സംഘടിപ്പിച്ച സര്‍ഗോത്സവം അരങ്ങ് 2024 സിനിമാ സംവിധായകന്‍ പ്രശാന്ത് .ബി. മോളിക്കല്‍ ഉദ്ഘാടനം ചെയ്തു. മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന റാന്നി, കോന്നി ബ്ലോക്ക് ക്ലസ്റ്റര്‍ തല അരങ്ങില്‍ 16 സി.ഡി.എസുകളില്‍ നിന്നുള്ള ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി നടന്ന അരങ്ങില്‍ അയല്‍ക്കൂട്ടതലത്തില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍…

സിനിമാ മേഖലയിലേക്ക് എത്താൻ വീണ്ടും സുവർണാവസരം

ഇൻഡിവുഡ് ടാലന്റ് ക്ലബ്ബിലൂടെ സിനിമാ മേഖലയിലേക്ക് എത്താൻ വീണ്ടും സുവർണാവസരം : ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളും കൊച്ചി/ തിരുവനന്തപുരം: ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമ്മിച്ച് നവാഗതനായ അരുൺ വെൺപാല കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിക്കുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രമായ ‘കർണ്ണിക’ യുടെ റിലീസിനോട് അനുബന്ധിച്ച് ഏരീസ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന ഇൻഡിവുഡ് ടാലന്റ് ക്ലബ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു . ടാലന്റ് ക്ലബ്ബ്…

error: Content is protected !!