മതിയായ യോഗ്യതയില്ലാത്ത ദന്ത ഡോക്ടർമാർ ഹെയർ ട്രാൻസ്പ്ലാന്റേഷൻ, മറ്റു കോസ്മെറ്റിക് ചികിത്സകൾ നടത്തുന്നതായി നിരവധി പരാതികൾ കേരള ദന്തൽ ലഭിച്ച സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കും. ദന്തൽ കൗൺസിൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച 2022 ഡിസംബർ 6 ലെ DE-130 (ARPM-General)-2022/97 മാർഗ്ഗരേഖയിൽ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻമാർക്ക് (MDS-OMFS) മതിയായ ചികിത്സാ സൗകര്യങ്ങളോടെ ഈ ചികിത്സകൾ നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാർഗരേഖയിലെ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ദന്ത ഡോക്ടർമാർ…
മലയാള സിനിമയിൽ ആദ്യമായി സിനിമാ പ്രവർത്തകർക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ,തയ്യൽ മെഷിൻ, ലാപ്ടോപ്പ് എന്നിവ നൽകി.ഇന്ത്യൻ ഫിലിം മേക്കേഴ്സ് അസോസിയേഷൻ, സൈൻ എൻ ജി ഒ, നാഷണൽ എൻ ജി ഒ, ഒബ്റോൺമാൾ എന്നിവ സംയുക്തമായി, ഒബ്റോൺ മാളിൽ സംഘടിപ്പിച്ച പ്രോഗ്രാമിൻ്റെ ഉദ്ഘാടനം സൈൻ എൻ ജി ഒ ചെയർമാൻ എ.എൻ.രാധാകൃഷ്ണൻ നിർവ്വഹിച്ചു.തുടർന്ന് സിനിമാ പ്രവർത്തകർക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ,തയ്യൽ മെഷിൻ, ലാപ്ടോപ്പ് എന്നിവ വിതരണം…
പത്തനംതിട്ട :സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരക്കഥാകൃത്ത് നിസാം റാവുത്തർ അനുസ്മരണം നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കടമ്മനിട്ട കരുണാകരൻ ഉദ്ഘാടനം ചെയ്തു.എല്ലാ വർഷവും മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തിന് നിസാം റാവുത്തറിൻ്റെ പേരിൽ പുരസ്കാരം നൽകും . സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. രാജേശ്വരൻ , അഡ്വ പി.സി ഹരി , കെ.സി.വർഗ്ഗീസ്, ജോജി ചേന്തിയത്ത്, എ.…
അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ മാര്‍ച്ച് 14,15,16,17 തീയതികളില്‍ ഇടുക്കി ജില്ലയിലെ വാഗമണ്ണില്‍ നടക്കുന്നു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലാണിത്. വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും (കെ.എ.ടി.പി.എസ്) ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) സംയുക്തമായി പാരാഗ്ലൈഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടുകൂടിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.നൂറിലധികം അന്തര്‍ദേശീയ, ദേശീയ പ്രശസ്ത ഗ്ലൈഡര്‍മാര്‍…
കുട്ടികളിലെ വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്.വയറിളക്ക രോഗമുണ്ടായാല്‍ ആരംഭത്തില്‍തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്. എന്നിവ നല്‍കുന്നത് വഴി നിര്‍ജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കുന്നതാണ്. വയറിളക്ക രോഗമുള്ളപ്പോള്‍ ഒ.ആര്‍.എസിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം സിങ്ക് ഗുളികയും നല്‍കേണ്ടതാണ്.…
ആചാര അനുഷ്ഠാനത്തിന്റെയും വിശ്വാസത്തിന്റെയും ക്ഷേത്രങ്ങളുടേയും കേളീഗൃഹമായ കേരളത്തില്‍ നാടിന്റെ നന്മ വിളിച്ചോതുന്ന ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഉത്സവ ആഘോഷങ്ങള്‍ക്കും മനുഷ്യോല്പത്തിയോളം പഴക്കവും പ്രതാപവും ഉണ്ട്. ഭൂമിയില്‍ ആദ്യം ഉണ്ടായത് ജലം ആണ് .പിന്നീട് സസ്യങ്ങള്‍ ,പിന്നീട് പക്ഷി മൃഗാധികള്‍ ഏറ്റവും ഒടുവില്‍ മനുഷ്യ കുലം .ജീവജാലങ്ങളുടെ ശബ്ദം കാറ്റിന്‍റെ മര്‍മ്മരം ഉണ്ടായതിനു ശേഷം ആണ് അക്ഷരങ്ങള്‍ ഉണ്ടായത് പിന്നീട് ആണ് വേദങ്ങള്‍ രചിച്ചത് (അക്ഷരം ഉണ്ടായത് ) അപ്പോള്‍ ആദ്യം…
ന്യുയോർക്ക്: ഫോമായുടെ ഓഡിറ്റർ അടക്കം വിവിധ സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പി.ടി. തോമസ് എംപയർ റീജിയൻ ആർ.വി.പി. ആയി മത്സരിക്കുന്നു ഫോമായുടെ പ്രധാനപ്പെട്ട റീജിയനുകളിലൊന്നായ എംപയർ റീജിയനിൽ പുതിയ കർമ്മപരിപാടികൾ ആവിഷ്കരിക്കാൻ ശ്രമിക്കുമെന്ന് പി.ടി. തോമസ് പറഞ്ഞു. ഒട്ടേറെ നല്ല കാര്യങ്ങൾ ഫോമാ ചെയ്യുന്നു. അവ ശക്തിപ്പെടുത്തും. ചാരിറ്റി രംഗത്തും മികച്ച പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നു. പത്തനംതിട്ട ജില്ലയിലെ കീക്കൊഴൂർ സ്വദേശിയായ പിടി. തോമസ് മാർത്തോമാ യുവജനസഖ്യത്തിലും അഖില കേരള…
ഒരു വശത്ത് പച്ച പുതച്ച് നില്‍ക്കുന്ന മലനിരകള്‍, അതിനിടയില്‍ നീലപ്പരവതാനി വിരിച്ച പോലെ ഇടുക്കി ജലാശയവും പച്ചത്തുരുത്തുകളും, ഒപ്പം കോടമഞ്ഞും കുളിർകാറ്റും, മറുവശത്ത് കട്ടപ്പന നഗരത്തിന്‍റെ അതിമനോഹര കാഴ്ച. ഇടുക്കിക്കാര്‍ക്ക് സുപരിചിതമായ കല്യാണത്തണ്ട് മലനിരകള്‍ തേടി മറ്റു നാടുകളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നത് ഒരിക്കല്‍ ഇവിടെ വന്നുപോയവരുടെ വാക്കുകളിലൂടെ ഈ മനോഹാരിത അറിഞ്ഞാണ്. ഭീമാകാരമായ ഒരു ദണ്ഡ് വീണുകിടക്കുന്നതുപോലെ നീണ്ടുകിടക്കുന്ന ഒരു മല. ഏകദേശം 15 കിലോമീറ്റര്‍…
ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇന്റര്‍ മയാമിയുടെ അര്‍ജന്റീന താരം ലയണല്‍ മെസിക്ക്.അന്തിമ പട്ടികയിലുണ്ടായിരുന്ന മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ട്, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി മികച്ച താരമായത്. മികച്ച വനിതാ താരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോണ്‍മതി തിരഞ്ഞെടുക്കപ്പെട്ടു.8–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. 2022 ഡിസംബര്‍ 19 മുതല്‍ 2023…
അഗസ്ത്യാർകൂടം സീസണൽട്രക്കിംഗ് 2024ന് സന്ദർശകരെ അനുവദിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. ജനുവരി 24 മുതൽ മാർച്ച് 2 വരെ ആയിരിക്കും ഈ വർഷത്തെ സീസണൽ ട്രക്കിങ്. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ 2024 ജനുവരി 10 മുതൽ ഒരു ദിവസം 70 പേർ എന്ന കണക്കിൽ ആരംഭിക്കാനും അനുമതി നൽകി. ബുക്കിങ് കാൻസലേഷൻ ഉൾപ്പെടെ പരമാവധി സീറ്റ് ലഭ്യതയ്ക്ക് അനുസരിച്ച് ഓരോ ദിവസവും 30 പേരിൽ അധികരിക്കാതെ…