Input your search keywords and press Enter.

Local Bulletin

മഹിളാ കോൺഗ്രസ്സ് കോന്നി ബ്ലോക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

മഹിളാ കോൺഗ്രസ്സ് കോന്നി ബ്ലോക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു കോന്നി : സി പി എം – ബി ജെ പി ബന്ധത്തിന്‍റെ ദല്ലാളായി നിന്ന മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപിയുടെ സ്ഥാനമാറ്റം വെറും പ്രഹസനമാണെന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ കുറ്റപ്പെടുത്തി. മഹിളാ കോൺഗ്രസ്സ് കോന്നി ബ്ലോക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാ കോൺഗ്രസ്സ് കോന്നി ബ്ലോക്ക് പ്രസിഡൻ്റ് സൗദ റഹിം അദ്ധ്യക്ഷത…

കേരളസ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ: കോന്നിയില്‍ വയോജന ദിനം ആചരിച്ചു

കേരളസ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ആർ. വിജയന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ പ്രൊഫ. പി.ജെ. പത്രോസ് ഉദ്ഘാടനവും വയോജന ദിന സന്ദേശവും നടത്തി. കോന്നി താലൂക്ക് ആശുപത്രി പാലിയേറ്റീവ് നേഴ്സിംഗ് ആഫീസർ രമ്യ എസ്. വയോജന ക്ലാസ് നയിച്ചുജി. വിൽസൺ , വിദ്യാധരൻ,ഇ .പി. അയ്യപ്പൻനായർ എന്നിവര്‍ സംസാരിച്ചു . ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിഎൻ.…

കോന്നിയില്‍ ബൈക്ക് റോഡ്‌ സുരക്ഷാ വേലിയില്‍ ഇടിച്ചുകയറി : ഒരാള്‍ക്ക് പരിക്ക്

കോന്നി മാമൂട്ടില്‍ ബൈക്ക് റോഡു സൈഡിലെ സുരക്ഷാ വേലിയില്‍ ഇടിച്ചുകയറി .ബൈക്ക് യാത്രികന് പരിക്ക് പറ്റി .ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയ്ക്കും കുമ്പഴയ്ക്കും ഇടയില്‍ മാമൂട് ഭാഗത്ത്‌ ആണ് അപകടം നടന്നത് .ബൈക്ക് യാത്രികനായ ചിറ്റൂര്‍ മുക്ക് നിവാസിയ്ക്ക് ആണ് പരിക്ക് . നിരവധി അപകടങ്ങള്‍ നടന്ന സ്ഥലമാണ്‌ . റോഡിനു വേണ്ടത്ര വീതി ഇവിടെ ഇല്ലെന്നു പറയുന്നു .…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/10/2024 )

സിറ്റിംഗ് കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ നേതൃത്വത്തില്‍ പുതിയതായി അംഗങ്ങളെ ചേര്‍ക്കുന്നതിനും അംശദായംസമാഹരിച്ചത് സ്വീകരിക്കുന്നതിനുമായി വിവിധ താലൂക്കുകളില്‍ നവംബര്‍  നാലു മുതല്‍ 26 വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ പ്രത്യേക സിറ്റിംഗ് നടത്തുന്നു. ആധാറിന്റെ പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍ – 0468 2327415. തീയതി,സ്ഥലം,ഉള്‍പ്പെടുന്ന വില്ലേജുകള്‍ എന്ന ക്രമത്തില്‍ ചുവടെ. നവംബര്‍ 4, മല്ലപ്പളളി പഞ്ചായത്ത് ഹാള്‍, ആനിക്കാട്, കല്ലൂപ്പാറ, കുന്നന്താനം. 7, റാന്നി പഞ്ചായത്ത് ഹാള്‍,…

കോന്നി സെൻട്രൽ ജംഗ്ഷനിലെ സീബ്ര ലൈൻ അശാസ്ത്രീയം

കോന്നി സെൻട്രൽ ജംഗ്ഷനിലെ സീബ്ര ലൈൻ വളരെ അശാസ്ത്രീയമായി ആണ് വരച്ചിരിക്കുന്നത് എന്ന് കാല്‍നടക്കാര്‍ പരാതിയായി പറയുന്നു . പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നും വന്നു വെട്ടൂർ – തണ്ണിത്തോട് ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ തിരിയുമ്പോൾ സീബ്ര ലൈനിൽ ആളുണ്ടെങ്കില്‍ അടുത്തുവരുമ്പോൾ മാത്രമാണ് കാണാൻ കഴിയുക . ഇത് വളരെ അപകടസാധ്യതയ്ക്ക് കാരണമാകുന്നു എന്നാണ് പരാതി . വെട്ടൂർ റോഡിൽനിന്നും പുനലൂർ ഭാഗത്തേക്ക്‌…

കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നവരാത്രി മഹോത്സവം

  കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) നവരാത്രി മഹോത്സവം ഒക്ടോബർ 10 ,11 ,12,13 തീയതികളില്‍ നടക്കും . വ്യാഴം വൈകിട്ട് അഞ്ചു മണി മുതല്‍ പൂജവയ്പ്പ് നടക്കും വെള്ളിയാഴ്ച ദുർഗ്ഗാഷ്‌ടമിയ്ക്ക് വിശേഷാല്‍ പൂജകള്‍ ശനിയാഴ്ച മഹാനവമി ദിനത്തില്‍ ആയുധ പൂജയും വിജയദശമി ദിനമായ ഞായറാഴ്ച രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണത്തോടെ മലയ്ക്ക് കരിക്ക് പടേനിയും പൂര്‍ണ്ണമായ പ്രകൃതി…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/10/2024 )

ഗതാഗത നിയന്ത്രണം ഇ.വി. റോഡില്‍ വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ പാലം വരെയുള്ള ഭാഗത്ത് പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ ഒക്ടോബര്‍ 20 വരെ ഗതാഗത നിയന്ത്രിച്ചു. ടെന്‍ഡര്‍ റാന്നി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലെ 119 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ 21. ഫോണ്‍ – 04735 221568. തീയതി നീട്ടി കേരള…

കുടുംബശ്രീ : പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സെലെസ്റ്റ 2024 സംഘടിപ്പിച്ചു

കുടുംബശ്രീ : പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സെലെസ്റ്റ 2024 സംഘടിപ്പിച്ചു കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഡി.ഡി.യു. ജി.കെ.വൈ. പദ്ധതിയുടെ ഭാഗമായി ജില്ലയ്ക്കകത്തും പുറത്തുമുള്ള പരിശീലനസ്ഥാപനങ്ങളില്‍ നിന്ന് കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സെലെസ്റ്റ 2024 സംഘടിപ്പിച്ചു. കുളനട പ്രീമിയം കഫെയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് നോവലിസ്റ്റ് ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്…

ധർണ്ണ വിജയിപ്പിക്കുന്നതിന് യുഡിഎഫ് കോന്നി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു

ധർണ്ണ വിജയപ്പിക്കുന്നതിന് യുഡിഎഫ് കോന്നി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു കോന്നി : മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെയ്ക്കണം എന്ന ആവശ്യവുമായി സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഈ മാസം എട്ടാം തീയതി പത്തനംതിട്ടയിൽ നടത്തുന്ന പ്രതിഷേധ സായാഹ്ന ധർണ്ണ വിജയിപ്പിക്കുന്നതിന് മണ്ഡലം തലത്തിൽ പ്രചരണ പ്രവർത്തനങ്ങൾ നടത്തുവാൻ യുഡിഎഫ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യു.ഡി.എഫ് മണ്ഡലം കൺവീനർ പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി…

കെ ജെ യു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ ( നവംബര്‍ 8,9 )സ്വാഗത സംഘ രൂപീകരണം ഒക്ടോബര്‍ 7 ന്

  കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) പത്തനംതിട്ട ജില്ലാ സമ്മേളനം 2024 നവംബര്‍ 8,9 തീയതികളില്‍ കോന്നിയില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി , സെക്രട്ടറി ബിനോയ്‌ വിജയന്‍ എന്നിവര്‍ അറിയിച്ചു . കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ ആണ് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ . പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്വാഗത സംഘ രൂപീകരണ യോഗം ഒക്ടോബര്‍ 7…

error: Content is protected !!