Input your search keywords and press Enter.

Local Bulletin

എ.ഡി.എം ബലിയാടായി

കണ്ണൂർ ജില്ലാ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യ, സിപിഎമ്മിന്റെ ഗൂഢാലോചനയുടെ തിക്ത ഫലമാണ്. നാളിതുവരെ തന്റെ സർവീസ് ബുക്കിൽ ഒരു ചുവന്ന വരയും ഉണ്ടാകാതെ സത്യസന്ധതയോടെ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം തന്മയത്വത്തോടെ നിറവേറ്റുവാൻ അദ്ദേഹത്തിന് സാധിച്ചു. യാത്ര അയപ്പുകളിലും, മരണാനന്തര അനുശോചനത്തിലും, സാധാരണ വ്യക്തിയുടെ ദുഷ് ചെയ്തികൾ അല്ല സ്മരിക്കേണ്ടത്. മറിച്ച് അദ്ദേഹം സമൂഹത്തിനും വ്യക്തി ജീവിതത്തിലും നൽകിയ സദ് വചനങ്ങൾ പ്രകീർത്തിക്കാറുണ്ട്. അതിന് വിപരീതമായി ജില്ലാ പഞ്ചായത്ത്…

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 15/10/2024 )

സമൂഹത്തിന്റെ പൊതുബോധ  നിര്‍മിതിയില്‍  സ്ത്രീപക്ഷ കാഴ്ചപ്പാട് ഉറപ്പാക്കണം: അഡ്വ. പി. സതീദേവി സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാട്   വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. കേരള വനിതാ കമ്മീഷന്‍ റാന്നി പെരുന്നാട് അട്ടത്തോട്ടില്‍ സംഘടിപ്പിച്ച ദ്വിദിന പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായ ശി   ല്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. സ്വാതന്ത്ര്യം ലഭിച്ച് ദശകങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്ത് നയരൂപീകരണ സമിതികളില്‍ സ്ത്രീ…

പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 15/10/2024 )

ജില്ലാ പദ്ധതിരേഖ :ജില്ലയുടെ സവിശേഷതകളെല്ലാം ചേര്‍ക്കും- ജില്ലാ കലക്ടര്‍ ജില്ലയുടെ പുരോഗതി ഉറപ്പാക്കുംവിധം സമഗ്രമായ പദ്ധതിരേഖ രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊളളിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ജില്ലയുടെ വികസന ചരിത്രത്തില്‍ പുതിയൊരു ഏടാകുംവിധമുളള പദ്ധതിരേഖാ രൂപീകരണമാണ് ലക്ഷ്യം. ഇതിനായി രൂപീകരിച്ച എല്ലാ ഉപസമിതികളുടെയും കണ്‍വീനര്‍മാര്‍ കൃത്യതയോടെ…

സ്ത്രീകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പരാതി കേള്‍ക്കും : കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

  സമൂഹത്തില്‍ ദുര്‍ഘട സാമൂഹിക സാഹചര്യങ്ങളില്‍ കഴിയുന്ന സ്ത്രീകളെയും സാമൂഹിക മാറ്റത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുവാന്‍ വനിത കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. പത്തനംതിട്ട റാന്നി പെരുനാട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഏകോപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചു പരിഹരിക്കുന്നതായിരുന്നു വനിതാ കമ്മീഷന്‍ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ സമൂഹത്തില്‍ പരാതി പറയാന്‍ പോലും സാഹചര്യം ലഭിക്കാത്ത വിഭാഗങ്ങളുണ്ടെന്ന് വനിതാ കമ്മീഷന്‍ മനസിലാക്കി.ഇതിന്റെ…

കോൺഗ്രസ് സേവാദൾ പത്തനംതിട്ട ജില്ലാ കൺവൻഷൻ നടന്നു

കോൺഗ്രസ് സേവാദൾ പത്തനംതിട്ട ജില്ലാ കൺവൻഷൻ നടന്നു പത്തനംതിട്ട : കോൺഗ്രസ് സേവാദൾ പത്തനംതിട്ട ജില്ലാ കൺവൻഷൻ സംഘടിപ്പിച്ചു. KPCC ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് 100 വർഷത്തെ ജനസേവനത്തിൻ്റെ പാരമ്പര്യമുള്ള കോൺഗ്രസ് സേവാദളിനാണെന്ന് KPCC ജനറൽ സെക്രട്ടറി. ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് രമേശൻ കരുവാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി…

ശിശുദിനാഘോഷം : നവംബർ 14 ന് പത്തനംതിട്ട ജില്ലയിൽ വിപുലമായി സംഘടിപ്പിക്കും

ശിശുദിനാഘോഷം : നവംബർ 14 ന് പത്തനംതിട്ട ജില്ലയിൽ വിപുലമായി സംഘടിപ്പിക്കും പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം ( വർണ്ണോൽസവം 2024 ) വിപുലമായി സംഘടിപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർ ബീന എസ്. ഹനിഫിൻ്റെ അദ്ധ്യക്ഷതയിൽ ജില്ല കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ(പമ്പ ) കൂടിയ സംഘടക സമിതി യോഗം തീരുമാനിച്ചു. ജില്ലാതല മൽസരങ്ങൾ ഒക്ടോബർ 26, 27 തീയതികളിൽ കോഴഞ്ചേരി ഗവ. ഹൈസ്ക്കൂൾ , കോഴഞ്ചേരി…

കോന്നി കല്ലേലിക്കാവില്‍ വിദ്യാദേവി പൂജയോടെ അക്ഷരങ്ങളെ ഉണര്‍ത്തി

കോന്നി കല്ലേലിക്കാവില്‍ വിദ്യാദേവി പൂജയോടെ അക്ഷരങ്ങളെ ഉണര്‍ത്തി കോന്നി : 999 മലകളെയും പറക്കും പക്ഷി പന്തീരായിരത്തിനെയും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനെയും ഉണര്‍ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വന ദുര്‍ഗ്ഗ പൂജയോടെ വിദ്യാദേവിയ്ക്ക് ഊട്ടും പൂജയും അര്‍പ്പിച്ച് കല്ലേലി ഊരാളി അപ്പൂപ്പന്‍റെ അനുഗ്രഹത്തോടെ അനേകായിരം കുഞ്ഞുങ്ങള്‍ക്ക്‌ അക്ഷര ദീപം പകര്‍ന്നു നല്‍കി . മല ഉണര്‍ത്തി കാവ് ഉണര്‍ത്തി കാവ് ആചാര അനുഷ്ടാനത്തോടെ താംബൂലം…

ചിറ്റാർ ഊരാംപാറ:കാട്ടു കൊമ്പൻമാരെ തടയാൻ സൗരോർജ്ജവേലി സ്ഥാപിക്കും

ചിറ്റാർ ഊരാംപാറ:കാട്ടു കൊമ്പൻമാരെ തടയാൻ സൗരോർജ്ജവേലി സ്ഥാപിക്കും കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങി ജനവാസ കേന്ദ്രത്തിൽ നിത്യസാന്നിദ്ധ്യമറിയിക്കുന്ന കാട്ടു കൊമ്പൻമാരെ തടയാൻ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ നടപടിയായി.അടിയന്തിരമായി സൗരോർജ്ജവേലി സ്ഥാപിക്കാൻ തീരുമാനമായി. ചിറ്റാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ റവന്യു, വനം വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനമായത്. ഇതിനായി…

കോന്നി നാട് മറന്നു :പത്തനംതിട്ടയില്‍ കോന്നിയൂർ രാധാകൃഷ്ണൻ ഒന്നാം ചരമവാർഷികം ആചരിച്ചു

പത്തനംതിട്ട : ദേശീയ , സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണന്‍റെ ഒന്നാം ചരമവാർഷികം പുഷ്പാർച്ചന , അനുസ്മരണ സമ്മേളനം , മികച്ച അദ്ധ്യാപകനുള്ള പുരസ്കാരം എന്നിവയോടെ സമുചിതമായി ആചരിച്ചു .ഇത് മാതൃകാ പ്രവര്‍ത്തനം . കോന്നിയൂര്‍ രാധാകൃഷ്ണനെ കോന്നിയിലെ സാംസ്കാരിക സാമൂഹിക സാഹിത്യ രംഗത്തെ ആളുകള്‍ മറന്നു . കോന്നിയൂര്‍ നാട് മറന്നു . എങ്കിലും പത്തനംതിട്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദവേദിയുടെ നേതൃത്വത്തിൽ അനുസ്മരണം…

അച്ചന്‍കോവില്‍ നദിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

  അച്ചന്‍കോവില്‍ നദിയിലെ കോന്നി തൂക്കു പാലത്തിനു സമീപം ചീക്കന്‍പ്പാട്ട് കടവില്‍ കുളിയ്ക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കലഞ്ഞൂര്‍ നിവാസിയായ പത്താം ക്ലാസ്സില്‍ പഠിക്കുന്ന  വിനായക് എന്ന  വിദ്യാര്‍ഥിയാണ് മുങ്ങി മരിച്ചത്  . കോന്നിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ വന്നപ്പോള്‍ കടവില്‍ കുളിയ്ക്കാന്‍ ഇറങ്ങിയത്‌ ആയിരുന്നു .ഏറെ നേരത്തെ തിരച്ചിലിന് ഒടുവില്‍ മൃതദേഹം കണ്ടെത്തി…

error: Content is protected !!