Input your search keywords and press Enter.

Local Bulletin

പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുസ്തകോത്സവം ഇന്നുമുതല്‍

പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുസ്തകോത്സവം ഇന്നുമുതല്‍ പത്തനംതിട്ട ജില്ലാ ​ലൈബ്രറി വികസന സമിതി നേതൃത്വത്തിൽ പത്തനംതിട്ട പുസ്‌തകോത്സവം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. എൺപതോളം പ്രസാധകർ പങ്കെടുക്കുന്ന മേളയില്‍ മലയാള പുസ്തകങ്ങൾക്ക് 35 ശതമാനം വരെയും ഇം​ഗ്ലീഷ് പുസ്തകങ്ങൾക്ക് 20 മുതൽ 25 ശതമാനം വരെയും കിഴിവ് ലഭിക്കും. ശനി രാവിലെ 10ന് അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.…

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 04/10/2024 )

അടൂര്‍ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂള്‍കെട്ടിട ഉദ്ഘാടനം  (ഒക്ടോബര്‍  05) കിഫ്ബി ഫണ്ടില്‍ നിന്നും മൂന്നുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച അടൂര്‍ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിന്റെ പുതിയ കെട്ടിടം  ( ഒക്ടോബര്‍ 05) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി  ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന സംസ്ഥാനതല പരിപാടിയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്‌കൂള്‍ അങ്കണത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം…

കോന്നി തണ്ണിത്തോട്ടിൽ എക്സൈസ് വൻ വാറ്റു കേന്ദ്രം കണ്ടെത്തി

കോന്നി തണ്ണിത്തോട്ടിൽ എക്സൈസ് വൻ വാറ്റു കേന്ദ്രം കണ്ടെത്തി കോന്നിയുടെ മലയോര മേഖലയിലെ വ്യാജ ചാരായംതേടി ഇറങ്ങിയ എക്സൈസിന് കാണാൻ കഴിഞ്ഞത് വൻ കോട ശേഖരം .തണ്ണിത്തോട് വി.കെ പാറ പ്ലാൻ്റേഷൻ കോർപ്പറേഷൻ വക റബർ തോട്ടത്തിന്‍റെ അരികിലുള്ള ഇടക്കാട്ടിൽ കന്നാസൂകളിലും പടുതാക്കുളത്തിലുമായി സൂക്ഷിച്ചിരുന്ന 520 ലിറ്റർ കോടയാണ് കോന്നി അസിസ്റ്റൻ്റ്എക്സൈസ് ഇൻസ്പെക്ടർ പി. ബിനേഷും പാർട്ടിയും ചേർന്ന് പിടികൂടിയത് . പ്രതികളെപ്പറ്റി വ്യാപക അന്വേഷണം ആരംഭിച്ചു എന്ന് അധികൃതർ…

കോന്നി ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ പദവി സ്വന്തമാക്കി

    ഐ.എസ്.ഒ പദവി സ്വന്തമാക്കി കോന്നി ഗ്രാമപഞ്ചായത്ത്. സേവനങ്ങളിലും പൊതുജനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങളും ഗുണനിലവാര മികവിനുള്ള രാജ്യാന്തര അംഗീകാരമായ ഐ.എസ്.ഒ 9001-2015 പദവിയാണ് കോന്നി ഗ്രാമപഞ്ചായത്ത് നേടിയിരിക്കുന്നത്. 2019 – 2022 കാലയളവിലേക്ക് ലഭിച്ച സർട്ടിഫിക്കേഷൻ വിവിധ കാരണങ്ങളാൽ പുതുക്കാൻ സാധിക്കാതെ പോകുകയും 2022 ഡിസംബർ മാസം സെർട്ടിഫിക്കേഷൻ കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു .പഞ്ചായത്തു നിലവിൽ 2024 – 2027 സെപ്റ്റംബർ കാലയളിവിലേക്കായി ആണ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയെടുത്തിരിക്കുന്നത് .…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/10/2024 )

  ജില്ലയില്‍ നടത്തിയത് 175 ഹൃദയ ശസ്ത്രക്രിയകള്‍; ‘ഹൃദ്യം’ വിജയകരം ‘ഹൃദ്യം’ സര്‍ക്കാര്‍പദ്ധതിയിലൂടെ ജില്ലയില്‍ 175 കുഞ്ഞുങ്ങള്‍ക്ക്  ഹൃദയ ശസ്ത്രക്രിയ  നടത്തി. ജന്മനാ ഹൃദ്രോഗം ഉള്ള 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് പ്രയോജനകരമാത്. ജില്ലയില്‍ 635 കുട്ടികളാണ്  രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവര്‍ക്ക് ചികിത്സയും തുടര്‍ ചികിത്സയും  നല്‍കിവരുന്നു. ഈ  വര്‍ഷം മാത്രം ജില്ലയില്‍  37 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. 12 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. തിരുവല്ല താലൂക്ക് ആശുപത്രിയോട്…

കോന്നി മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം

കോന്നി മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം കോന്നി :6 മാസത്തിനുള്ളിൽ കോന്നി നിയോജക മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ. കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോന്നി നിയോജകമണ്ഡലം പട്ടയം അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ. തുളസിധരൻ പിള്ള അധ്യക്ഷനായിരുന്നു.…

ബഡ്‌സ് സ്കൂൾ ജീവനക്കാരുടെ പത്തനംതിട്ട ജില്ലാ കൺവൻഷൻ നടന്നു

  ഓൾ കേരള ബഡ്സ് ആന്റ് ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ സ്റ്റാഫ്സ് ‘ യൂണിയൻ (സി ഐ ടി യു ) പത്തനംതിട്ട ജില്ല കൺവഷൻ CITU ജില്ലാ കമ്മറ്റി ആഫീസ് ഹാളിൽ ചേർന്നു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ്‌ എം. വി. സഞ്ജു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ. ആർ. രതീഷ് അധ്യക്ഷൻ ആയിരുന്നു. CITU സംസ്ഥാന വൈസ് പ്രസിഡൻ്റ്…

കോന്നി ഗ്രീൻ നഗർ അസ്സോസിയേഷന്‍ ഗാന്ധി ജയന്തി ദിനം ആചരിച്ചു

കോന്നി ഗ്രീൻ നഗർ അസ്സോസിയേഷന്‍ ഗാന്ധി ജയന്തി ദിനം ആചരിച്ചു കോന്നി ഗ്രീൻ നഗർ റസിഡൻസ് അസ്സോസിയേഷന്‍റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. വൈസ് പ്രസിഡൻ്റ് എം സി രാധാകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം അസ്സോസിയേഷൻ പ്രസിഡൻ്റ് ജോർജ്ജ് വർഗ്ഗീസ് തേയിലശ്ശേരി ഉദ്ഘാടനം ചെയ്തു. ജഗീഷ് ബാബു , രാജീസ് കൊട്ടാരം, ബിജു റ്റി അലക്സ്, ജോൺസൺ, മാമൻ സാമുവേൽ , ഡി മനോഹരൻ എന്നിവർ സംസാരിച്ചു .…

പത്തനംതിട്ട : പെൻഷൻ ദിനാചരണം നടന്നു

പത്തനംതിട്ട : പെൻഷൻ ദിനാചരണം നടന്നു സാർവ്വദേശീയ പെൻഷൻ ദിനാചരണം പത്തനംതിട്ട വൈ എം സി എ ഹാളിൽ നാഷണൽ കോ ഓർഡിനേറ്റിംഗ് കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടന്നു. എൻ സി സി പി എ ജില്ലാ ചെയർമാൻ അജികുമാറിന്‍റെ അധ്യക്ഷതയിൽ എ ഐ ബി ഡി പി എ സംസ്ഥാന അസി. സെക്രട്ടറി സി സന്തോഷ്‌ കുമാര്‍ ഉദ്ഘാടനം ചെയ്തു. എം ജി എസ് കുറുപ്പ്,…

വനവാസി നഗറില്‍ ഗാന്ധിവരയുമായി ഡോ. ജിതേഷ്ജി

‘ഇന്ത്യയുടെ ആത്മാവ് കാണണമെങ്കിൽ ഗ്രാമങ്ങളിലേക്ക് പോകൂ’ എന്ന് ആഹ്വാനം ചെയ്ത മഹാത്മജിയുടെ ജീവിതം വനവാസികളുടെ ഹൃദയത്തിൽ വരച്ചിട്ടു കൊണ്ട് അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി . ശബരിമല അട്ടത്തോട് വനവാസി നഗറില്‍ സംഘടിപ്പിച്ച ‘എല്ലാവരുടെയും ഹൃദയത്തിൽ ഗാന്ധിവര ‘ വേറിട്ട അനുസ്മരണപരിപാടിയായി. വനവാസി നഗറിലെ  എല്ലാവരെയും വെറും നാലേ നാലു വര കൊണ്ട് ഗാന്ധിച്ചിത്രം വരയ്ക്കാൻ പരിശീലിപ്പിച്ചിട്ടാണ് ഡോ. ജിതേഷ്ജി മടങ്ങിയത്. പരിസ്ഥിതി പ്രവർത്തകയും കവയിത്രിയുമായ സുഗതകുമാരി ടീച്ചറുടെ അനുസ്മരണാർത്ഥമായി പ്രവർത്തിക്കുന്ന…

error: Content is protected !!