ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റനന്‍സ് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഗസ്റ്റ് ഇന്‍സ്ട്രക്ടറെ മുസ്ലിം റൊട്ടേഷനില്‍ താല്‍കാലികമായി നിയമിക്കുന്നതിന് കമ്പ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി /ഇലക്ട്രോണിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ…
സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് ( ഒക്‌ടോബര്‍ :01) സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നടപ്പാക്കുന്ന ദുരന്തമുന്നറിയിപ്പ് സംവിധാനമായ ‘കവചം’ പരീക്ഷിക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള സൈറണുകള്‍ ഇന്ന് (ഒക്‌ടോബര്‍ 1)പ്രവര്‍ത്തിപ്പിക്കും. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അറിയിച്ചു.…
കോന്നി മെഡിക്കല്‍ കോളേജ് : ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, കോന്നി വിലാസത്തില്‍ ഒക്ടോബര്‍ 15 ന് അകം ലഭിക്കണം. ഫോണ്‍ : 04682344801.…
കോന്നി കെ എസ് ആര്‍ ടി സി ബസ്സ് ഓപ്പറേറ്റിങ് സ്ഥലം .നൂറുകണക്കിന് ജനം ദിനവും വന്നു പോകുന്നു . സ്കൂള്‍ കുട്ടികള്‍ അനേകം .അവര്‍ എല്ലാം ഈ “തീട്ട വെള്ളത്തില്‍ “ചവിട്ടി നടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ആയി .കോന്നി പഞ്ചായത്തും ആരോഗ്യ വകുപ്പും മലിന ജലം ഒഴിവാക്കണം എന്ന് നിരന്തരം പറയുന്നു .കണ്ണ് കൊണ്ട് കാണുന്ന ഈ മലിന ജലം എന്താ അധികാരികള്‍ കണ്ടില്ലേ . ഇത് ആദ്യം…
സകല ദുഃഖങ്ങളും നീക്കി അനുഗ്രഹം ചൊരിയുന്ന ഗജാനനന്‍ വിഘ്‌നവിനായകമൂര്‍ത്തിയുടെ നാമഘോഷം മുഴങ്ങുന്ന ഗണേശോത്സവ മഹോത്സവത്തിന് കോന്നിയും വേദിയായി . ഗരുഢ ധാര്‍മ്മിക് ഫൗണ്ടേഷന്റേയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തില്‍ ആണ് ഗണേശോത്സവം നടക്കുന്നത് .കോന്നിയില്‍ ഇന്ന് വൈകിട്ട് സാംസ്ക്കാരിക സമ്മേളനവും ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയും നടക്കും . സെപ്റ്റംബർ 29 ഞായറാഴ്ച്ച വൈകുന്നേരം 4.30 മുതൽ കോന്നി ചന്ത മൈതാനിയിൽ നിന്നും ആരംഭിക്കുന്ന ഗണേശ നിമഞ്ജന ഘോഷയാത്രയിൽ വിവിധ…
വാട്ടര്‍ ചാര്‍ജ് കുടിശിക അടയ്ക്കാത്തവരുടെ കണക്ഷന്‍ വിഛേദിക്കും പത്തനംതിട്ട ഡിവിഷന്റെ പരിധിയിലുളള റാന്നി, വടശ്ശേരിക്കര, കോന്നി, അടൂര്‍, പത്തനംതിട്ട പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ വാട്ടര്‍ ചാര്‍ജ് കുടിശിക ഒക്ടോബര്‍ 10 ന് അകം ഒടുക്കണം. ഇല്ലെങ്കില്‍ മുന്നറയിപ്പില്ലാതെ കണക്ഷന്‍ വിഛേദിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍-0468 2222687.…
തൃശൂർ പൂരം കലക്കാൻ കൂട്ടുനിന്ന മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കണം എന്ന ആവശ്യവുമായി യുഡിഎഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നിയിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ഗാന്ധി സ്ക്വയറിൽ പ്രതിഷേധ യോഗവും നടന്നു. യു ഡി എഫ് മണ്ഡലം ചെയർമാൻ അബ്ദുൾ മുത്തലിഫ് അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ദീനമ്മ റോയി, പ്രവീൺ പ്ലാവിളയിൽ, ജോസ് കൊന്നപ്പാറ, രവിപിള്ള,…
പത്തനംതിട്ട ജില്ലാ വികസന സമിതി വികസന പ്രവര്‍ത്തനങ്ങള്‍ സമയക്ലിപ്തമാക്കണം – മന്ത്രി വീണാ ജോര്‍ജ് ജില്ലയില്‍ തുടരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയക്ലിപ്തതയോടെ എന്നുറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. അബാന്‍ മേല്‍പ്പാലം മുഖ്യപരിഗണന നല്‍കി അടിയന്തരമായി പൂര്‍ത്തിയാക്കണം. ഉദ്യോഗസ്ഥതലത്തില്‍ കൂടുതല്‍ ഇടപെടലാണ് ഉണ്ടാകേണ്ടത്. പത്തനംതിട്ട വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വെ ഡിസംബറില്‍ നടത്തിതീര്‍ക്കണം. ജില്ലാ കോടതി സമുച്ചയ…
വനം-വന്യജീവി വകുപ്പ് : സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ വനം-വന്യജീവി വകുപ്പ് വിവിധ മത്സരങ്ങള്‍ സംസ്ഥാന/ജില്ലാതലത്തില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങള്‍ കോന്നി റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍. എല്‍.പി, യു.പി, എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി/കോളേജ് വിഭാഗത്തിലുള്ളവര്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരങ്ങളും, എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി/കോളേജ് വിഭാഗത്തിലുളളവര്‍ക്ക്…
കോന്നി : പോഷണ മാസാചരണം (സെപ്റ്റംബർ 30വരെ ) കോന്നി ഗ്രാമപഞ്ചായത്തിന്റെയും ഐസിഡിഎസ് കോന്നിയുടെയും നേതൃത്വത്തിൽ പോഷണ മാസാചരണം (സെപ്റ്റംബർ 1മുതൽ 30വരെ )കോന്നി ഗ്രാമപഞ്ചായത്ത് മെമ്പർ സോമൻ പിള്ളയുടെ അധ്യക്ഷതയിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം നിർവഹിച്ചു ഐസിഡിഎസ് സൂപ്പർവൈസർ ഷീജ സ്വാഗതം ആശംസിച്ചു കോന്നി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ്,ജില്ലാ പ്രോഗ്രാം ഓഫീസർമുഹമ്മദ് ബാരി, അജി സൂപ്പർവൈസർ രജി എന്നിവർ ആശംസകൾ അർപ്പിച്ചു.…