Input your search keywords and press Enter.

Local Bulletin

കോന്നി കോട്ടയംമുക്ക് വയലില്‍ മനുഷ്യ വിസര്‍ജ്യം തള്ളി : തോട്ടിലും മാലിന്യം കലര്‍ന്നു

കോന്നി കോട്ടയംമുക്ക് വയലില്‍ മനുഷ്യ വിസര്‍ജ്യം തള്ളി : തോട്ടിലും മാലിന്യം കലര്‍ന്നു കോന്നി കോട്ടയം മുക്ക് -എം എല്‍ എ പടി റോഡിലെ വയലില്‍ മനുഷ്യ വിസര്‍ജ്യം വാഹനത്തില്‍ കൊണ്ട് വന്നു തള്ളി .കഴിഞ്ഞ ദിവസം രാത്രിയില്‍ ആണ് മാലിന്യം വയലില്‍ തള്ളിയത് .ഇന്ന് രാവിലെ ആണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത് . വാര്‍ഡ്‌ മെമ്പറും പഞ്ചായത്ത് അധ്യക്ഷയുമായ അനി സാബുവിന്‍റെ നേതൃത്വത്തില്‍ പരിസരം ശുചീകരിച്ചു . കഴിഞ്ഞ ഏറെ…

ആറന്മുള ഉത്തൃട്ടാതി വള്ളംകളി: പത്തനംതിട്ട ജില്ലയിൽ (സെപ്റ്റംബര്‍ 18) അവധി

ആറന്മുള ഉത്തൃട്ടാതി വള്ളംകളി: പത്തനംതിട്ട ജില്ലയിൽ (സെപ്റ്റംബര്‍ 18) അവധി ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ (സെപ്റ്റംബര്‍ 18) അവധി. എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.…

ഗോൾഡൻ ബോയ്സ് : 24-മത് വാർഷിക ആഘോഷവും സ്നേഹ പ്രയാണവും നടന്നു

  മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണംഎന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്‍റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സ്നേഹപ്രയാണം 601-ാം ദിനസംഗമത്തിന്‍റെ ഉദ്ഘാടനവും കല -സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്‍റെ 24-മത് വാർഷികവും കുടുംബ സംഗമവും ഓണഘോഷവും അദ്ധ്യാപകനും ഗോൾഡൻ ബോയ്സ് അട്ടച്ചാക്കലിന്റെ സെക്രട്ടറിയുമായ ബിനു.കെ എസ് നിർവഹിച്ചു. ഫോക്ലോർ അവാർഡ് ജേതാവും പ്രചോദക പ്രഭാഷകനുമായ ആദർശ്…

കുമ്മണ്ണൂർ എസ് എന്‍ ഡി പി ശാഖായോഗത്തില്‍ ഓണാഘോഷ പരിപാടി നടന്നു

കുമ്മണ്ണൂർ എസ് എന്‍ ഡി പി ശാഖായോഗത്തില്‍ ഓണാഘോഷ പരിപാടി നടന്നു 4677 കുമ്മണ്ണൂർ എസ് എന്‍ ഡി പി ശാഖായോഗത്തിലെ മാസചതയവും ഓണാഘോഷ പരിപാടികളും യൂണിയൻ പ്രസിഡൻ്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ , യോഗം അസ്സി. സെക്രട്ടറി റ്റി പി .സുന്ദരേശൻ യൂണിയൻ വൈസ് പ്രസിഡൻ്റ് സുനിൽ മംഗലത്ത് , യൂണിയൻ കൗൺസിലർ പ്രസന്നകുമാർ , മൈക്രോ ഫിനാൻസ് കോഡിനേറ്റർ പി.സലീലനാഥ്…

തിരുവോണ പുലരിയിൽ പ്രതീക്ഷയുടെ ചിറകിലേറി അമ്മത്തൊട്ടിലിൽ “സിതാർ “പേരിട്ടത് മന്ത്രി വീണാ ജോർജ്

തിരുവോണ പുലരിയിൽ പ്രതീക്ഷയുടെ ചിറകിലേറി അമ്മത്തൊട്ടിലിൽ “സിതാർ “പേരിട്ടത് മന്ത്രി വീണാ ജോർജ് സംസ്ഥാന ശിശുക്ഷേമ സമിതി അതിജീവനത്തിനായി എത്തപ്പെടുന്നു കുരുന്നു ബാല്യങ്ങളെ സ്വീകരിക്കാൻ വിവിധ ജില്ലകളിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ച ശേഷം ഇതാദ്യമായി തിരുവോണ നാളിൽ സർക്കാരിൻ്റെ സംരക്ഷണയ്ക്കായി ഒരു കുരുന്ന് എത്തി. ഞായാറാഴ്ച വെളുപ്പിന് 6.25 നാണ് പത്തനംതിട്ട ജില്ലാ ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ 2.835 കിഗ്രാം ഭാരവും പത്ത് ദിവസം മാത്രം പ്രായവും തോന്നിക്കുന്ന ആൺ…

ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു:കോട്ടയം സ്വദേശികളാണ് മരിച്ചത്

ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു:കോട്ടയം സ്വദേശികളാണ് മരിച്ചത് കാസറ​ഗോഡ് കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു. കോട്ടയം സ്വദേശികളാണ് മരിച്ചത്. ചിങ്ങവനം സ്വദേശികളായ ചിന്നമ്മ(70), എയ്ഞ്ചൽ(30), ആലിസ് തോമസ് (62) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ – ഹിസാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ആണ് ഇവരെ ഇടിച്ചത്. മൃതദേഹങ്ങൾ ചിതറി തെറിച്ച നിലയിലായിരുന്നു.കാഞ്ഞങ്ങാട് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് അപക‍ടത്തിൽപ്പെട്ടത്. വിവാഹം കഴിഞ്ഞതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനായി വൈകിട്ട്…

ആനകുത്തി- കുമ്മണ്ണൂർ റോഡ് തകർച്ച: എസ് ഡി പിഐ എംഎൽഎയ്ക്ക് നിവേദനം നൽകി

ആനകുത്തി- കുമ്മണ്ണൂർ റോഡ് തകർച്ച: എസ് ഡി പിഐ എംഎൽഎയ്ക്ക് നിവേദനം നൽകി   കോന്നി: തകർന്നു കിടക്കുന്ന ആനകുത്തി- കുമ്മണ്ണൂർ റോഡ് ആധുനിക നിലവാരത്തിൽ അടിയന്തരമായി സമ്പൂർണ്ണ ടാറിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പിഐ ഭാരവാഹികൾ കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനെ സന്ദർശിച്ച് നിവേദനം നൽകി. മണ്ഡലം പ്രസിഡന്റ് നിസാം കോന്നി, ട്രഷറർ ശരീഫ് ജമാൽ, ജില്ലാ കമ്മിറ്റിയംഗം സുധീർ കോന്നി, മണ്ഡലം കമ്മിറ്റി…

ശബരിമല തീര്‍ഥാടനം; സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു

ശബരിമല തീര്‍ഥാടനം; സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ്‌ക്യാമ്പ് എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. വിവരങ്ങള്‍ക്ക് https://pathanamthitta.nic.in ഫോണ്‍ : 04682 222515.…

പത്തനംതിട്ട ജില്ല: അറിയിപ്പുകള്‍ ( 12/09/2024 )

അങ്കണവാടി വര്‍ക്കര്‍ : അപേക്ഷ ക്ഷണിച്ചു കോയിപ്രം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ നിയമനത്തിനായി 18നും 46നും ഇടയില്‍ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം . അപേക്ഷാഫോമിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍മാര്‍ഗ്ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട്.പി.ഒ, കോയിപ്രം 689548 വിലാസത്തില്‍ സെപ്തംബര്‍…

തൊഴിലുറപ്പ് പദ്ധതി ഉത്സവബത്ത : കോന്നി ഗ്രാമപഞ്ചായത്ത് മുന്നിൽ

തൊഴിലുറപ്പ് പദ്ധതി ഉത്സവബത്ത : കോന്നി ഗ്രാമപഞ്ചായത്ത് മുന്നിൽ കോന്നി. ഓണത്തിനോടാനുബന്ധിച്ച് സർക്കാർ അനുവദിച്ച ഉത്സവബത്തയിനത്തിൽ ബ്ലോക്കിൽ ഏറ്റവും കൂടുതൽ തുക നൽകി കോന്നി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ മേഖലക്ക് ആശ്വാസമായി. 2023-24 സാമ്പത്തിക വർഷം 654 കുടുംബങ്ങൾക്കാണ് 100 ദിനം തൊഴിൽ നൽകിയത്. ഒരു കുടുംബത്തിന് 1000 രൂപയാണ് ഉത്സവബത്തയായി ലഭിക്കുന്നത്. ഈ വിധത്തിൽ 6.54 ലക്ഷം രൂപ ആണ് ചെലവഴിക്കാൻ കഴിഞ്ഞത്. തുടർച്ചയായ മൂന്നാം തവണയാണ്…

error: Content is protected !!