Input your search keywords and press Enter.

Local Bulletin

പൊതുമരാമത്ത് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് നാളെ കോന്നിയില്‍ ( 22/02/2024 )

കോന്നി : നിർമ്മാണം പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം നാളെ നടക്കും കോന്നി :നിയോജക മണ്ഡലത്തിൽ 10.20 കോടി രൂപ മുതൽ മുടക്കി അധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കോന്നി -ചന്ദനപ്പള്ളി റോഡ്, ഏഴു കോടി രൂപ ചിലവിൽ അധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച പുങ്കാവ്- പത്തനംതിട്ട റോഡുകളുടെ ഉദ്ഘാടനവും 7 കോടി രൂപ മുതൽ മുടക്കി ആധുനിക രീതിയിൽ നിർമ്മിക്കുന്ന ചള്ളംവേലിപടി- പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡിന്‍റെ നിർമ്മാണ ഉദ്ഘാടനവും…

കോന്നിയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു സാമൂഹ്യനീതി വകുപ്പ് വയോജനങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക ബോധവല്‍ക്കരണ പരിപാടി കോന്നി  സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ചു. കോന്നി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ബേബി  പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി വകുപ്പ് മുഖേന  നടപ്പാക്കി വരുന്ന വയോജന പദ്ധതികള്‍, എംഡബ്ലുപിഎസ്‌സി ആക്ട് 2007, സായം പ്രഭ ഹോം പദ്ധതി തുടങ്ങിയവ വയോജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ്  ജില്ലാ സാമൂഹ്യനീതി ഓഫീസ് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചു…

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 21/02/2024 )

പ്രാദേശിക അവധി നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട വാര്‍ഡിലേക്ക്  ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിംഗ് വാര്‍ഡിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ദിവസമായ  (  ഫെബ്രുവരി 22) പ്രാദേശിക അവധി നല്‍കി ജില്ലാ കളക്ടര്‍ എ.ഷിബു ഉത്തരവായി. മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിംഗ്: 36 പരാതികള്‍ തീര്‍പ്പാക്കി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ സിറ്റിങില്‍ 36 പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷന്‍ അംഗം വി കെ…

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 20/02/2024 )

മത്സ്യകുഞ്ഞ് വിതരണം കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്‌സില്‍ വളര്‍ത്തു മത്സ്യകുഞ്ഞുങ്ങളേയും അലങ്കാരയിനം മത്സ്യകുഞ്ഞുങ്ങളേയും 24 ന് രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ വിതരണം ചെയ്യും. മത്സ്യകുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില ഈടാക്കും. ഫോണ്‍ : 9847485030, 0468 2214589. ടെണ്ടര്‍ റാന്നി എംസിസിഎം താലൂക്കാശുപത്രിയില്‍ കാസ്പ്/ ജെ എസ് എസ് കെ/ ആര്‍ ബി എസ് കെ / എ കെ/ ട്രൈബല്‍ / പദ്ധതികളില്‍പ്പെട്ട…

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 19/02/2024 )

ലോക സഭാ തെരഞ്ഞെടുപ്പ് : സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു ലോക സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം പത്തനംതിട്ട ജില്ലാ കളക്ടര്‍ എ.ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍ എം എസ് വിജുകുമാര്‍, ജയദീപ് എന്നിവര്‍ പരിശീലനക്ലാസുകള്‍ നയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗം, പെരുമാറ്റച്ചട്ടങ്ങള്‍, വള്‍നറബിള്‍ ബൂത്തുകളുടെ മാപ്പിംഗ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. ജില്ലയില്‍ പത്ത് മുതല്‍…

കോഴിയുടെ പേരിലും കോന്നിയില്‍ പണം തട്ടുന്നു :വ്യാപക പരാതി

  കോന്നി: അടൂർ പഴകുളത്തുള്ള സഹകരണ സംഘത്തിന്‍റെ വ്യാജ പേരിൽ മുട്ട കോഴികുഞ്ഞുങ്ങളെ വിൽപ്പന നടത്തി പണം തട്ടുന്ന സംഘം കോന്നി പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നടക്കുന്നതായി പരാതി. അടൂർ പഴകുളത്തെ സഹകരണ സംഘത്തിന്‍റെ പേരിലാണ് ഇവർ വീടുകളിൽ എത്തുന്നത്. പത്തു മുട്ടക്കോഴി കുഞ്ഞുങ്ങൾക്ക് 1500 രൂപയും ആര് മാസത്തെ തീറ്റ സൗജന്യം എന്ന പേരിലും കോഴിക്കൂടിന് 7000 രൂപ എന്ന നിരക്കിലുമാണ് ഇവർ കച്ചവടം ഉറപ്പിക്കുന്നത്. കച്ചവടം ഉറപ്പിച്ച…

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ (17/02/2024 )

വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി ‘ഉറപ്പാണ് തൊഴില്‍’ സംസ്ഥാനത്തിന് മാതൃകയാണന്ന് ആരോഗ്യ,വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ജില്ലയിലെ ആദ്യത്തെ ജോബ് സ്‌റ്റേഷന്റെ ഉദ്ഘാടനം അടൂര്‍ മണ്ഡലത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്തുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ജില്ലാതലത്തില്‍ തൊഴില്‍മേളകള്‍, സ്ത്രീ സംരഭകര്‍ക്ക് പരിശീലനങ്ങള്‍ തുടങ്ങി നോളജ് ഇക്കൊണമി മിഷന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ എംപ്ലോയ്‌മെന്റ്…

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂജയുള്ള ക്ഷേത്രം കോന്നിയില്‍ കാണാം

  അച്ചൻകോവിൽ നദീതട സംസ്കാരത്തിന്‍റെ ഭാഗമാണ് കോന്നിയുടെ കിഴക്കന്‍ വന മേഖല . നൂറ്റാണ്ടുകളുടെ ചരിത്രം മണ്ണില്‍ ഉറങ്ങുന്നു . കഥകളും ഉപകഥകളും കെട്ടുപിണഞ്ഞു കിടക്കുമ്പോള്‍ പഴം തലമുറ പാടി പതിഞ്ഞ കഥകള്‍ നാവുകളില്‍ നിന്നും കാതുകളിലേക്ക് പകര്‍ന്നു നല്‍കിയ തെളിമയാര്‍ന്ന അച്ചന്‍ കോവില്‍ നദി . ഈ നദിയുടെ ഉത്ഭവ സ്ഥാനം അങ്ങ് കിഴക്ക് ഉദിമല (പശുക്കിടാമേട് )ആണ് .ഇവിടെ തുടങ്ങുന്നു അച്ചന്‍കോവില്‍ നദീതട സംസ്ക്കാരം . മനുഷ്യ…

മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല : ക്രമീകരണങ്ങളൊരുക്കി ജില്ലാ ഭരണകൂടം

  മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് തിരക്ക് കൂടാനുള്ള സാധ്യതയും, കൊടുംചൂടും കണക്കിലെടുത്തുകൊണ്ടുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല, തിരുവുത്സവം എന്നിവയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് തിരക്ക് കൂടാനുള്ള സാഹചര്യവും കൊടുംചൂടും കണക്കിലെടുത്തുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്. ഉത്സവനഗരിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ ആംബുലന്‍സ് സൗകര്യം ഒരുക്കണം. എഴുന്നെള്ളിക്കുന്ന ആനകളുടെ ഫിറ്റ്നെസ്, ഭക്തജനങ്ങള്‍ക്ക് പാര്‍ക്കിംഗ്…

ചിറ്റാറില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം

ചിറ്റാറില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം. സീതത്തോട് കൊടുമുടി അനിത(35) ആണ് മരിച്ചത്. ചിറ്റാർ കൊടുമുടിയിൽ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുട്ടികൾ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30നാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. ഡ്രൈവറായ തൈക്കൂട്ടത്തിൽ അഞ്ജുവിന്റെ ഭാര്യയാണ് അനിത. ഓട്ടോയിൽ ഉണ്ടായിരുന്ന കുട്ടികളെ പത്തനംതിട്ട…

error: Content is protected !!