പത്തനംതിട്ട ജില്ലയിലെ മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മഞ്ഞത്തോട് മേഖലയില്‍ ഭൂമി വിതരണം ചെയ്യാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. മഞ്ഞത്തോട് പട്ടിക വര്‍ഗ സങ്കേതത്തില്‍ ഭൂമി വിതരണവുമായി ബന്ധപ്പെട്ട് സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു കളക്ടര്‍. ഒരേക്കര്‍ ഭൂമിയാണ് പ്ലോട്ടുകള്‍ തിരിച്ച് ഇവിടെ വിതരണം ചെയ്യുന്നത്. അവര്‍ക്ക് കൈവശാവകാശ രേഖകള്‍ നല്‍കി കൃഷിയോഗ്യമാക്കി കൊടുക്കുകയും ചെയ്യും. വനവിഭവങ്ങള്‍ ശേഖരിക്കുന്നത് ഉപജീവന മാര്‍ഗമാക്കിയ ഇവരെ സ്ഥിരമായി ഒരിടത്ത്…
വേനല്‍ച്ചൂട് കൂടിവരുന്നതിനാല്‍ രാവിലെ 11 മുതല്‍ മൂന്നു വരെ വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം; ഡിഎംഒ ജില്ലയില്‍ വേനല്‍ച്ചുടിന്റെ കാഠിന്യം കൂടിവരുന്നതിനാല്‍ സൂര്യതപം ഏല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയം നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു. സൂര്യതപം, സൂര്യാഘാതം, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരെ ജാഗ്രത വേണം. സൂര്യാഘാതം ശരീരത്തില്‍ കനത്ത ചൂട് നേരിട്ട് ഏല്‍ക്കുന്നവര്‍ക്കാണ് സൂര്യാഘാതം ഏല്‍ക്കാന്‍…
വേനല്‍ച്ചൂട് കൂടിവരുന്നതിനാല്‍ രാവിലെ 11 മുതല്‍ മൂന്നു വരെ വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം; ഡിഎംഒ പത്തനംതിട്ട ജില്ലയില്‍ വേനല്‍ച്ചുടിന്റെ കാഠിന്യം കൂടിവരുന്നതിനാല്‍ സൂര്യതപം ഏല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയം നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു. സൂര്യതപം, സൂര്യാഘാതം, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരെ ജാഗ്രത വേണം.സൂര്യാഘാതം ശരീരത്തില്‍ കനത്ത ചൂട് നേരിട്ട് ഏല്‍ക്കുന്നവര്‍ക്കാണ് സൂര്യാഘാതം ഏല്‍ക്കാന്‍…
ജില്ലാതല ഇന്റര്‍സെക്ടറല്‍ യോഗം നടത്തി ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജില്ലാതല ഇന്റര്‍സെക്ടറല്‍ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകളുടെ ഏകോപനമുണ്ടാകണമെന്ന് യോഗത്തില്‍ കളക്ടര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദേശീയ വിരവിമുക്ത ദിനം, ജലജന്യ രോഗനിയന്ത്രണം, സാംക്രമിക രോഗനിയന്ത്രണം, കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍…
കോന്നി :കോന്നി നിയോജക മണ്ഡലത്തിലെ 6 സർക്കാർ സ്കൂളിൽ അഡ്വ.കെയു ജനീഷ് കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ വാൻ വിതരണം ചെയ്തു. ഗവ.വോക്കഷണൽ ഹയർ സെക്കൻഡറി സ്കൂൾ,കൂടൽ, ഗവ. എൽ പി എസ്,മുറിഞ്ഞകൽ, കൂടൽ , ഗവ.ഹയർ സെക്കൻഡറി സ്കൂൾ,മാങ്കോട്, ഗവ.എൽപി സ്ക്കൂൾ,കോന്നി ജെഎംപി ഹൈസ്ക്കൂൾ,മലയാലപ്പുഴ. ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ,മാരൂർ എന്നീ സ്കൂളുകളിലാണ് സ്കൂൾ വാഹനം അനുവദിച്ചത്. വാഹനത്തിന്റെ താക്കോൽ കൈ മാറ്റം…
ഇന്‍സ്ട്രക്ടര്‍ ഒഴിവ് ചെങ്ങന്നൂര്‍ ഗവ. ഐടിഐ ലെ സര്‍വേയര്‍ ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥിയെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി ഒന്‍പതിന് രാവിലെ 11 ന് ഐടി ഐയില്‍ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം.യോഗ്യത: സര്‍വേ എഞ്ചിനീയര്‍ / സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സര്‍വേ എഞ്ചിനീയര്‍ / സിവില്‍ എഞ്ചിനീയറിംഗ്…
കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോട്ടാമ്പാറ പട്ടികവര്‍ഗ കോളനിയിലെ കുട്ടികളെ മുഴുവന്‍ അംഗന്‍വാടിയില്‍ എത്തിക്കുന്നതിന് മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി കാട്ടാത്തി ഗിരിജന്‍ കോളനി വന വികസന സമിതി കെട്ടിടത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. വിദ്യാഭ്യാസത്തിന്റെ പ്രധാന്യം സംബന്ധിച്ച ധാരണ രക്ഷിതാക്കള്‍ ഉള്‍ക്കൊണ്ടു കഴിഞ്ഞാലേ…
നാടിന്‍റെ സമഗ്രവികസനം ഉറപ്പുവരുത്തുന്ന ലക്ഷ്യബോധമുള്ള ബഡ്ജറ്റ്: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി: നാടിന്‍റെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ കോന്നിയ്ക്ക് മികച്ച പരിഗണന ലഭിച്ചു. ടൂറിസം മേഖലയിലെ വിവിധ സാധ്യതകൾക്ക് തുക വകയിരുത്തിയത് കോന്നിയിലെ ടൂറിസത്തിന് പുത്തനുണർവേകും. ഇക്കോ ടൂറിസം, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവയ്ക്ക് പ്രത്യേകം തുക വകയിരുത്തിയത് വഴി കോന്നിയിലെ ടൂറിസം…
അപ്രന്റീസ് മേള പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ് മേളയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാതല അപ്രന്റീസ് മേളഫെബ്രുവരി 12 ന് ചെന്നീര്‍ക്കര ഗവ ഐ ടി ഐ യില്‍ നടക്കും. വിവിധ സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഐ ടി ഐ പാസായവരും മുന്‍കാലങ്ങളില്‍ അപ്രന്റീസ്ഷിപ്പില്‍ ഏര്‍പ്പെടാതിരുന്ന ട്രെയിനികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ, മറ്റ് അനുബന്ധ രേഖകളുമായി…
കോന്നിയിൽ ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി കോന്നിയിൽ ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി. കോന്നി മരങ്ങാട്ട് സ്വദേശി ജയപ്രസാദിന്‍റെ മൃതദേഹമാണ് വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. ടിബി രോഗബാധിതനായ ഇദ്ദേഹം ആറു വർഷമായി ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയായിരുന്നു. ടിബി രോഗത്തിന്‍റെ ചികിത്സയ്ക്ക് ജയപ്രസാദ് ആശുപത്രിയിലേക്ക് വരുന്നില്ല എന്ന് പിണങ്ങി കഴിയുന്ന ഭാര്യയോട് ആശുപത്രി അധികൃതർ വിളിച്ചു പറഞ്ഞു . കോന്നി മരങ്ങാട്ട് വീടിനു…