കുടുംബശ്രീ കെ ഫോര്‍ കെയര്‍ പദ്ധതി സംസ്ഥാന തല ഉദ്ഘാടനം ( ഫെബ്രുവരി16) കുടുംബശ്രീ കെ ഫോര്‍ കെയര്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘടനം ( 16) രാവിലെ 10 നുതിരുവല്ല തിരുമൂലപുരം എംഡിഎം ജൂബിലി ഹാളില്‍ തദ്ദേശ സ്വയംഭരണ മന്ത്രി ബി രാജേഷ് നിര്‍വഹിക്കും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ ഫോര്‍ കെയര്‍ വീഡിയോ ലോഞ്ചിങ് എംപി ആന്റോ ആന്റണിയും ചില്ലി…
കാര്‍ഷിക മേഖലയ്ക്കും മാലിന്യമുക്തം പദ്ധതിക്കും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ് കാര്‍ഷിക മേഖലക്കും മാലിന്യമുക്തം പദ്ധതിക്കും ഊന്നല്‍ നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. 3,51,19,267 രൂപ മുന്‍ബാക്കിയും 108,66,47,150 രൂപ വരവും 112,17,66,417 രൂപ ആകെ വരവും, 106,38,79,950 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 5,78,86,467 രൂപ നീക്കിയിരിപ്പുണ്ട്.…
തിരുവനന്തപുരം : കോന്നി നിയോജകമണ്ഡലത്തിലെ ഇക്കോ ടൂറിസം വികസനം സംബന്ധിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ കോന്നിയിലെ വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനം സംബന്ധിച്ച് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.ഗവി-അടവി- -ആനക്കൂട് ടൂറിസം കേന്ദ്രങ്ങളെ പരസ്പരം കോർത്തിണക്കിയുള്ള വിശദമായ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. വിഷു ദിവസം മുതൽ ആനക്കൂട്ടിൽ കൂടുതൽ സഞ്ചാരികളെ…
പുസ്തകത്താലവുമായി റാന്നി ബി.ആർ സി യിലെ വായനക്കൂട്ടം സമഗ്ര ശിക്ഷ കേരളം വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ബഡ്ഡിങ് റൈറ്റേഴ്സ് വായനക്കൂട്ടം അധ്യാപക ശില്പശാലയ്ക്ക് റാന്നി ബിആർസിയിൽ തുടക്കമായി.എച്ച് എം ഫോറം കൺവീനർ ഷാജി തോമസ് അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷൻ അംഗം ജെസ്സി അലക്സ് ബഡ്ഡിംഗ് റൈറ്റേഴ്സ് വായനക്കൂട്ടം അധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്തു. ബി.പി.സി ഷാജി എ സലാം,വിദ്യാരംഗം റാന്നി ഉപജില്ല കോ-ഓർഡിനേറ്റർ മിനി പി.…
കോന്നി: ടി വി എസ് യുവായുടെ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ഷോറൂം കോന്നിയിൽ പ്രവർത്തനം ആരംഭിച്ചു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശൻ ഉത്‌ഘാടനം ചെയ്തു. ചലച്ചിത്ര താരം അജു വർഗീസ് ആദ്യ വിൽപ്പന നിർവഹിച്ചു. കെ പി ഉദയഭാനു, റോബിൻ പീറ്റർ, എം വി അമ്പിളി, ആനി സാബു, ഡി അനിൽകുമാർ, ടി പി സുന്ദരേശൻ, സുനിൽ മംഗലത്ത്,…
അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി , ഊട്ടുപാറ, മുതു പേഴുങ്കൽ, പടപ്പക്കൽ, എന്നീ മേഖലകളിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമം മൂലം ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടുന്നു ഈ പ്രദേശത്ത് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പുതിയതായി അനുവദിച്ച ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ പൂർണമായും നിലച്ച അവസ്ഥയിലാണ്. ഗ്രാമപഞ്ചായത്തിന്‍റെ ഈ ഭാഗങ്ങളിൽ മുൻപ് ലഭിച്ചുകൊണ്ടിരുന്ന കുടിവെള്ളം പുതിയ പദ്ധതി വന്നതോടുകൂടി പലസ്ഥലങ്ങളിലും പൈപ്പുകൾ പൊട്ടിയും കേടുപാടുകൾ സംഭവിച്ചു കുടിവെള്ളം ലഭിക്കാത്ത അവസ്ഥയിലാണ് അടിയന്തരമായി അധികാരികൾ ജനങ്ങളുടെ ഈ…
സംസ്ഥാന ബജറ്റ് കേന്ദ്രത്തിന്റെ സാമ്പത്തിക പ്രതിരോധത്തെ മറികടക്കുന്നത് : ഡപ്യൂട്ടി സ്പീക്കര്‍ സംസ്ഥാന ബജറ്റ് കേന്ദ്രത്തിന്റെ സാമ്പത്തിക പ്രതിരോധത്തെ മറികടക്കുന്നതാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിയമസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഭാരതത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കരുത്ത്സാധാരണക്കാരുടെ ശബ്ദമാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ബജറ്റ് പുതുയുഗ പ്രഭാവം സൃഷ്ടിക്കുന്നതും നവകേരള സൃഷ്ടിക്കായി പിന്നോക്കക്കാരെയാകെ നവധാരയിലേക്ക് നയിക്കുന്നതുമാണ്. പുതിയ ആശയങ്ങളും പദ്ധതികളുമുള്‍പ്പെടെ…
കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം നടന്നു.പിആർപിസി ചെയർമാൻ കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ അധ്യക്ഷനായി വാർഷിക റിപ്പോർട്ട് സെക്രട്ടറി കെ എസ് ശശികുമാറും വരവ് ചിലവ് കണക്ക് ട്രെഷറർ സി കെ സുരേഷ് കുമാറും അവതരിപ്പിച്ചു.മുന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ബോർഡ് അംഗം ഫാ. ജിജി തോമസ് , ഫാ. ജോർജ് ഡാനിയേൽ ജോയിൻ്റ് സെക്രട്ടറി ടി രാജേഷ് കുമാർ…
ബജറ്റ് അവതരിപ്പിച്ചു അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024 -25 ലെ കരട് ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിക്രമന്‍ നാരായണന്‍ അവതരിപ്പിച്ചു. 18.08 കോടി രൂപാ വരവും 14.56 കോടി രൂപ ചെലവും 3.51 കോടി രൂപാ നീക്കിയിരിപ്പുമാണ് പ്രതീക്ഷിക്കുന്നത്. മാലിന്യ സംസ്‌കരണം, ഉത്പാദന മേഖലയില്‍ വന്യമൃഗങ്ങളില്‍ നിന്നും കൃഷിയിടം സംരക്ഷിക്കുന്നതിന് 10 ലക്ഷം രൂപയും ലൈഫ് മിഷന്‍ നാലുകോടി രൂപയും കാര്‍ഷിക മേഖലയ്ക്ക് 60.75 ലക്ഷം രൂപയും റോഡ്…
കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ രണ്ടു സർക്കാർ സ്കൂളുകൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി 3 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് രണ്ടു കോടി രൂപയും പാടം ഗവ. എൽ പി സ്കൂളിനു ഒരു കോടി രൂപയുമാണ് കെട്ടിടം നിർമ്മിക്കുന്നതിനായി അനുവദിച്ചത്. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കണ്ടറി…