Input your search keywords and press Enter.

Local Bulletin

കുട്ടികർഷകന്‍റെ ആടിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു

  ഇലന്തൂർ കൊച്ചുമാവ് നിൽക്കുന്നതിൽ നിതിൻ കെ നൈനാൻ എന്ന കുട്ടി കർഷകന്‍റെ ആടിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു . തെരുവുനായ്ക്കളെ നിയന്ത്രിക്കുവാൻ പത്തനംതിട്ട ജില്ലയിലെ മുനിസിപ്പൽ പഞ്ചായത്ത് അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണം എന്ന് ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം അടൂര്‍ മേഖലയില്‍ നിരവധി ആളുകളെയാണ് തെരുവ് നായ കടിച്ചത് .…

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 02/02/2024)

ഹോം നഴ്സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍:പബ്ലിക് ഹിയറിംഗ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും ; ഹോം നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പബ്ലിക് ഹിയറിംഗില്‍ പങ്കെടുക്കണം കേരളത്തിലെ ഹോം നഴ്സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനായി ഫെബ്രുവരി നാലിന് രാവിലെ 10ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഹാളില്‍ വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് ആരോഗ്യ, വനിത ശിശു വികസന മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 02/02/2024 )

പിഎം വിശ്വകര്‍മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു തൃശൂര്‍ എംഎസ്എംഇ (മിനിസ്റ്ററി ഓഫ് മൈക്രോ, സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് – കേന്ദ്ര സൂക്ഷ്മ,ചെറുകിട, ഇടത്തര, സംരംഭക മന്ത്രാലയം) ഡെവലപ്‌മെന്റ്-ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പി.എം.വിശ്വകര്‍മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ ഷിബു നിര്‍വഹിച്ചു. അധ്യക്ഷത വഹിച്ച എംഎസ്എംഇ ഡിഎഫ്ഒയും ജോയിന്റ് ഡയറക്ടറുമായ ജി.എസ്.പ്രകാശ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ വ്യവസായ…

ജല മലിനീകരണം: പമ്പാ നദി തീരങ്ങളില്‍ വ്യാപക പരിശോധന

ജല മലിനീകരണം: പമ്പാ നദി തീരങ്ങളില്‍ വ്യാപക പരിശോധന ജലാശയങ്ങൾ മലിനപ്പെടുത്തിയതിന് 1,05,000 രൂപ പിഴ ചുമത്തി പത്തനംതിട്ട ജില്ലയിലെ ജലാശയങ്ങളിലെ മലിനീകരണം കണ്ടെത്തുന്നതിന് പമ്പാനദിയുടെ തീരങ്ങളില്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടന്നു. ജില്ലാ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ 22 സ്ഥലങ്ങളിൽ മാലിന്യങ്ങളും മലിനജലവും ജലാശയത്തിൽ തള്ളുന്നതായി കണ്ടെത്തിയ വീടുകൾക്കും സ്ഥാപനങ്ങൾക്കും 1,05,000 രൂപ പിഴ ചുമത്തി. റാന്നി പെരിനാടിൽ ആറും നാറാണമൂഴിയിൽ…

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 31/01/2024 )

ഭിന്നശേഷി കുട്ടികളുടെ കലോത്സവം ‘സമഭാവന 2024’ നടത്തി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കായിക-കലാമേള ‘സമഭാവന 2024’ തട്ടയില്‍ ഗവ. എല്‍ പി എസ്സില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.   പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരവും കായികപരവുമായുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനാണ് കലാമേളകള്‍ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു . 50 കുട്ടികള്‍ വിവിധ കലാകായിക പരിപാടികള്‍ അവതരിപ്പിച്ചു.   ചടങ്ങില്‍ വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിങ്…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ /വാര്‍ത്തകള്‍ (30/01/2024 )

വനിതാ കമ്മിഷന്‍ സിറ്റിങ് :19 പരാതികള്‍ തീര്‍പ്പാക്കി പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല സിറ്റിങ്ങില്‍  19 പരാതികള്‍ തീര്‍പ്പാക്കി.  അഞ്ച് പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് അയച്ചു. 39 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 64 പരാതികളാണ് അദാലത്തില്‍…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 29/01/2024 )

ആസൂത്രണസമിതി യോഗം ചേര്‍ന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ റാന്നി, മലപ്പുഴശ്ശേരി, ആനിക്കാട്, കവിയൂര്‍, പന്തളം തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളുടെ 2024-25 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ 62 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി ഭേദഗതികള്‍ യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത്, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, 49 ഗ്രാമപഞ്ചായത്തുകള്‍, നാല്…

സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം ബാലസൗഹൃദ സംസ്ഥാനം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

  ബാലസൗഹൃദ സംസ്ഥാനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പത്തനംതിട്ട ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ ഓമല്ലൂര്‍ അമ്പലം ജംഗ്ഷന്‍ ഐമാലി ഈസ്റ്റിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണ് കേരളം. ശിശുമരണ നിരക്ക് കുറഞ്ഞതും പോഷകാഹാരം കുറവ് ഇല്ലാത്തതും ആയ സംസ്ഥാനമെന്നും ഏത് രീതിയില്‍ നോക്കിയാലും കേരളത്തിന്റെ സാമൂഹിക പുരോഗതി മികച്ച…

കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു

കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജകൾ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരുടെ നാമത്തിൽ മഞ്ഞൾ നീരാട്ട്, കരിക്ക് അഭിഷേകം, പാലഭിഷേകം എന്നിവ സമർപ്പിച്ചു. പൂജകൾക്ക് വിനീത് ഊരാളി കാർമ്മികത്വം വഹിച്ചു.…

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 27/01/2024)

പുനരളവെടുപ്പ്  ഫെബ്രുവരി രണ്ടിന് പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ ഡിപ്പോ വാച്ചര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 408/21) 2023 ഡിസംബര്‍ 21 ന്  ജില്ലാ പി.എസ്.സി ആഫീസില്‍ വച്ച് നടന്ന ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാത്തതും അപ്പീല്‍ സമര്‍പ്പിച്ചിട്ടുളളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി രണ്ടിന് രാവിലെ 9.15 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ആസ്ഥാനത്ത് പുനരളവെടുപ്പ് നടത്തും. അഡ്മിഷന്‍ ടിക്കറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ ഹാജരാകണമെന്ന് ജില്ലാ പി…

error: Content is protected !!