Input your search keywords and press Enter.

National Bulletin

മണ്ഡല-മകരവിളക്ക്: ശബരിമലയിലെ ആകെ വരുമാനം 357.47 കോടി

മണ്ഡല-മകരവിളക്ക്: ശബരിമലയിലെ ആകെ വരുമാനം 357.47 കോടി: കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർധനവ്; ഭക്തരുടെ എണ്ണത്തിൽ 5 ലക്ഷത്തിന്റെ വർധനവ് ശബരിമല : 2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ…

ചാന്ദ്രയാൻ മൂന്ന്: വിക്രം ലാൻഡറില്‍ നിന്നും സിഗ്നലുകൾ ലഭിച്ചു തുടങ്ങി

  ലാൻഡറിൽ നാസ നിർമിച്ച പേ ലോഡായ ലേസർ റിട്രോഫ്ലക്ടർ അറേയിൽ നിന്നാണ് സിഗ്നലുകൾ ലഭിച്ചു തുടങ്ങി.ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലൊക്കേറ്ററായി പ്രവർത്തനം തുടങ്ങി. ലാൻഡർ ചന്ദ്രേപരിതലത്തിൽ എവിടെയാണന്ന് കണ്ടെത്താൻ സഹായിക്കുന്ന ഉപകരണമാണിത്. നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്ററിന് ഡിസംബർ 13നാണു ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയത്. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ പ്രവർത്തിക്കുന്ന ഏക എൽആർഎയാണിത്.ചന്ദ്രൻ്റെ ഭ്രമണം, ആന്തരിക ഘടന, ഗുരുത്വാകർഷണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും എൽആർഎയിൽ…

മാളികപ്പുറം ഗുരുതി 20ന്

  മകരവിളക്ക് ഉത്സവം: ശബരിമല നട ജനുവരി 21ന് അടക്കും; ഭക്തർക്ക് പ്രവേശനം 20 വരെ മാത്രം മകരവിളക്ക് ഉത്സവത്തിനായി 2023 ഡിസംബർ 30ന് തുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടപൂജകൾ പൂർത്തിയാക്കി ജനുവരി 21ന് രാവിലെ ആറ് മണിക്ക് അടയ്ക്കും. ജനുവരി 20ന് രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കൂ. 21ന് ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കില്ല. അതേസമയം, 19 രാവിലെ 9…

ഭക്തിയുടെ നിറവില്‍ അമ്പലപ്പുഴ സംഘക്കാരുടെ ശീവേലി

  ഭക്തി നിര്‍ഭരമായി സന്നിധാനത്ത് അമ്പലപ്പുഴ സംഘത്തിൻ്റെ ശീവേലി എഴുന്നള്ളത്ത്. വൈകിട്ട് അഞ്ച് മണിയോടെ മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്നും സന്നിധാനത്തേയ്ക്കാണ് എഴുന്നള്ളത്ത് നടന്നത്. മണി മണ്ഡപത്തില്‍ നിന്നും മാളികപ്പുറം മേല്‍ശാന്തി പൂജിച്ച് നല്‍കിയ തിടമ്പ് ജീവകയില്‍ എഴുന്നള്ളിച്ചു വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു എഴുന്നുള്ളത്ത്. പന്തളത്ത് നിന്നും തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറ തിടമ്പിനൊപ്പം എഴുന്നള്ളിച്ചു. സ്വാമിമാരും മാളികപ്പുറങ്ങളും കര്‍പ്പൂരതാലം ഏന്തി എഴുന്നള്ളത്തില്‍ പങ്കെടുത്തു. എഴുന്നള്ളത്ത് പതിനെട്ടാം പടിയ്ക്കല്‍ എത്തിയപ്പോൾ പടി കഴുകി…

ഭക്തജന പ്രവാഹത്തിൽ സന്നിധാനം; തിരുവാഭരണ ദർശനം 18 വരെ

  മകരവിളക്കിന്റെ പുണ്യം ഏറ്റുവാങ്ങി കൺനിറയെ അയ്യനെ കണ്ട് തൊഴുത് മനം നിറഞ്ഞ് ഭക്തർ മലയിറങ്ങി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാൻ സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം തുടരുകയാണ്. തിരുവാഭരണങ്ങൾ അണിഞ്ഞുള്ള ദർശനം ജനുവരി 18 വരെ ഉണ്ടാവും.   ഞായറാഴ്ച പകൽ പമ്പയിൽ നിലയുറപ്പിച്ച ഭക്തർ അന്ന് രാത്രിയിലും തിങ്കൾ പുലർച്ചെയുമായി മലകയറിയെത്തിയത് മകരജ്യോതി ദർശനത്തിന് ശേഷവും സന്നിധാനത്ത് ഭക്തരുടെ തിരക്ക് തുടരാൻ കാരണമായി. ആന്ധ്ര, കർണാടക, തമിഴ്‌നാട്, തെലുങ്കാന…

പ്രധാനമന്ത്രി ഇന്ന് (ജനുവരി 16) കേരളത്തിലെത്തും

  രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു(ജനുവരി 16) കേരളത്തിലെത്തും. വൈകിട്ട് 6.45നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഐ.എൻ.എസ്. ഗരുഡയിൽ എത്തുകയും തുടർന്ന് എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ തങ്ങുകയും ചെയ്യും. ജനുവരി 17നു രാവിലെ ഗസ്റ്റ് ഹൗസിൽനിന്നു ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകുന്ന പ്രധാനമന്ത്രി രാവില 7.40നു ഗുരുവായൂർ ക്ഷേത്രത്തിലും 10.15നു തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ഉച്ചയ്ക്കു 12നു…

പ്രധാനമന്ത്രി മകരസംക്രാന്തി ആശംസകൾ നേർന്നു

മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “साधना-ध्यान और दान-पुण्य की पवित्र परंपरा से जुड़े पावन पर्व मकर संक्रांति की ढेरों शुभकामनाएं। प्रकृति के इस उत्सव पर उत्तरायण सूर्यदेव से कामना है कि वे देश के मेरे सभी परिवारजनों को सुख-समृद्धि, सौभाग्य और उत्तम स्वास्थ्य…

വീരമണി ദാസനെ അഭിനന്ദിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ

  ഹരിവരാസനം പുരസ്കാര ജേതാവ് പി. കെ. വീരമണിദാസനെ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അഭിനന്ദിച്ചു. ഹരിവരാസനം പുരസ്കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണ് അദ്ദേഹം. ഏതെങ്കിലും സ്വാധീനത്തിന്റെ അടിസ്ഥാനത്തിലല്ല, കഴിവും അർഹതയും മാത്രം പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം നൽകിയതെന്നും മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയുടെ പ്രധാന്യം ഭക്തരിലെത്തിക്കുന്നവരെ ആദരിക്കുന്നതിനായാണ് ഹരിവരാസനം പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടുകാരനായ വീരമണിദാസൻ തമിഴ് ഭാഷയുടെ ശക്തിയും ഓജസ്സും നമുക്ക്…

പമ്പയിലും നിലയ്ക്കലും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

മകരവിളക്ക് മഹോത്സവം : പമ്പയിലും നിലയ്ക്കലും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തില്‍ പമ്പയിലും നിലയ്ക്കലും പരിശോധന നടത്തി. ഹോട്ടലുകള്‍, വിവിധ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. വില നിലവാര പട്ടിക അനുസരിച്ചുള്ള വിലയാണ് ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ഈടാക്കുന്നത് എന്നും ഭക്ഷണം വൃത്തിയായും ശുചിയായും പാകം ചെയ്താണ് തീര്‍ഥാടകര്‍ക്കായി നല്‍കുന്നതെന്നും ഉറപ്പു വരുത്തി. മുന്‍കരുതലിന്റെ…

മകരവിളക്ക് ദിവസത്തെ ചടങ്ങുകൾ ( (15.01.2024)

മകരവിളക്ക് ദിവസത്തെ ചടങ്ങുകൾ ( (15.01.2024) പുലർച്ചെ 2 ന് പള്ളി ഉണർത്തൽ 2.15 ന്.. തിരുനട തുറക്കൽ.. നിർമ്മാല്യം 2.46 ന് മകര സംക്രാന്തി പൂജയും നെയ്യഭിഷേകവും 3 മണിക്ക് പതിവ് അഭിഷേകം 3.30 ന് .ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11 മണി  വരെയും  നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം…

error: Content is protected !!