Input your search keywords and press Enter.

National Bulletin

കൈലാസ്- മാനസരോവര്‍ ദര്‍ശന്‍ വിമാന സര്‍വീസ് ആരംഭിച്ചു

  കൈലാസ്- മാനസരോവര്‍ ദര്‍ശന്‍ വിമാന സര്‍വീസ് ആരംഭിച്ചു. കൈലാസ പര്‍വതത്തിന് മുകളിലൂടെയുള്ള വിമാന സര്‍വീസിലെ ആദ്യ വിമാനം പറന്നുയര്‍ന്നു.നേപാള്‍ഗുഞ്ചില്‍ നിന്നാണ് 38 ഇന്ത്യക്കാരുമായി വിമാനം കൈലാസത്തെ വലം വെച്ചത് . കൈലാസ പര്‍വതത്തിന്‍റെയും മാനസരോവര്‍ തടാകത്തിന്‍റെയും ഏറ്റവും അടുത്തുനിന്നുള്ള ദൃശ്യങ്ങള്‍ കാണാനാവും എന്നതാണ് കൈലാസ്- മാനസരോവര്‍ ദര്‍ശന്‍ വിമാന സര്‍വീസ് . 27,000 അടി ഉയരത്തില്‍ നിന്ന് കൈലാസത്തിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ക്ക് കാണാനാവും.…

2024-25ലെ കേന്ദ്ര ഇടക്കാല ബജറ്റിന്റെ ​പ്രസക്ത ഭാഗങ്ങൾ

2024-25ലെ കേന്ദ്ര ഇടക്കാല ബജറ്റിന്റെ ​പ്രസക്ത ഭാഗങ്ങൾ ‘ഏവർക്കു​മൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം’ എന്ന തത്വവും ‘കൂട്ടായ പ്രയത്നം’ എന്ന രാജ്യത്തിന്റെയാകെ സമീപനവും ഉപയോഗിച്ച്, കേന്ദ്ര ധനകാര്യ- കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ 2024-25ലെ ഇടക്കാല കേന്ദ്ര ബജറ്റ് നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. ബജറ്റിലെ പ്രസക്തഭാഗങ്ങൾ ഇനിപ്പറയുന്നു: ഭാഗം എ സാമൂഹ്യ നീതി • ‘ഗരീബ്’ (ദരിദ്രർ), ‘മഹിള’ (സ്ത്രീകൾ), ‘യുവ’ (യുവജനങ്ങൾ),…

കേന്ദ്ര മന്ത്രി സഭാ തീരുമാനങ്ങള്‍ ( 01/02/2024 )

കേന്ദ്ര മന്ത്രി സഭാ തീരുമാനങ്ങള്‍ ( 01/02/2024 ) ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പിടുന്നതിനും സാധുവാക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം   ഇന്ത്യന്‍ ഗവണ്‍മെന്റും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഗവണ്‍മെന്റും തമ്മില്‍ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പിടുന്നതിനും സാധൂകരിക്കുന്നതിനും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിക്ഷേപകരുടെ, പ്രത്യേകിച്ച് വന്‍കിട നിക്ഷേപകരുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുമെന്ന്…

പളനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല : മദ്രാസ് ഹൈക്കോടതി

  പളനി ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തിലെ കൊടിമരത്തിനിപ്പുറം അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 15 ന്‍റെ പരിധിയിൽ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അഹിന്ദുക്കൾക്കുള്ള പ്രവേശന നിയന്ത്രണം അനുചിതമല്ലെന്ന് പറഞ്ഞു. ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ക്ഷേത്രം പരിപാലിക്കണമെന്നും മധുര ബെഞ്ചിലെ ജഡ്ജി എസ് ശ്രീമതി അധികൃതരോട് നിർദേശിച്ചു. പളനി ഹില്‍ ടെമ്പിള്‍ ഡിവോട്ടീസ് ഓര്‍ഗനൈസേഷന്‍ നേതാവായ ഡി സെന്തിൽകുമാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.…

തരൂർ അല്ലാതെ മറ്റൊരു സ്ഥാനാർഥിയുടെ പേര് ഇല്ലല്ലോ : മനസ്സുകൊണ്ട് തയ്യാര്‍

  തിരുവനന്തപുരത്ത് താൻതന്നെ സ്ഥാനാർഥിയെന്ന് ഉറപ്പിച്ച് ശശി തരൂർ എംപി. പാർട്ടിയുടെ തീരുമാനം വരുമ്പോൾ താൻതന്നെ സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നതെന്നും മനസ്സുകൊണ്ട് തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് തരൂർ അല്ലാതെ മറ്റൊരു സ്ഥാനാർഥിയുടെ പേര് കോൺഗ്രസിനുമുമ്പിൽ ഇല്ലല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉള്ള മറുപടി ഇങ്ങനെ ആണ് : ‘എനിക്കും തോന്നുന്നു, പാർട്ടിയുടെ തീരുമാനം വരുമ്പോൾ അങ്ങനെ തന്നെ ആയിരിക്കുമെന്ന്. ഞാൻ എന്തായാലും മനസ്സുകൊണ്ട് തയ്യാറായിട്ടുണ്ട്. പക്ഷെ, പ്രഖ്യാപനം വരുന്നതിന് മുമ്പ്…

പേ വിഷബാധ: വേണം കരുതലും പ്രതിരോധവും

  മാരകമായ ജന്തുജന്യരോഗമാണ് പേ വിഷബാധ അഥവാ റാബീസ്. അതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആർ.എൻ.എ വൈറസ്സാണ് പേവിഷബാധ ഉണ്ടാക്കുന്നത്‌. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിന് വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എൻസെഫാലൈറ്റിസ് (encephalitis) എന്ന രോഗാവസ്ഥയുണ്ടാക്കുന്നു. പട്ടികളിലും പൂച്ചകളിലുമാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. പെരുച്ചാഴി, കുരങ്ങൻ, കുറുക്കൻ, ചെന്നായ, അണ്ണാൻ തുടങ്ങിയ മൃഗങ്ങളെയും ബാധിക്കാം. ഈ മൃഗങ്ങളിൽ നിന്നും സാരമുള്ളതും അല്ലാത്തതുമായ മുറിവുണ്ടായാൽ ഒരിക്കലും അതിനെ അവഗണിക്കരുതെന്നും ഉടനടി ചികിത്സ…

കോശ അധിഷ്ടിത വളർത്തു മത്സ്യമാംസം വികസിപ്പിക്കാൻ സിഎംഎഫ്ആർഐ

  ഇന്ത്യയിൽ ആദ്യമായി, സെൽകൾച്ചറിലൂടെ ലബോറട്ടറിയിൽ മത്സ്യമാംസം വളർത്തിയെടുക്കുന്നതിനുള്ള ഗവേഷണത്തിനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഉയർന്ന വിപണി മൂല്യമുള്ള കടൽമത്സ്യങ്ങളായ നെയ്മീൻ, ആവോലി തുടങ്ങിയ മീനുകളിലാണ് ആദ്യഘട്ടത്തിൽ ഗവേഷണം നടത്തുന്നത്. മീനുകളിൽ നിന്നും പ്രത്യേക കോശങ്ങൾ വേരി‍തിരിച്ചെടുത്ത് ലബോറട്ടറി അന്തരീക്ഷത്തിൽ വളർത്തിയെടുക്കുന്നതാണ് കോശ അധിഷ്ടിത വളർത്തു മത്സ്യമാംസം. മീനുകളുടെ തനത് രുചിയും പോഷകഗുണങ്ങളും ഇങ്ങനെ വളർത്തിയെടുക്കുന്ന മാംസത്തിനുണ്ടാകും. സമുദ്രഭക്ഷ്യവിഭവങ്ങൾക്കുള്ള വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റാനും കടൽമത്സ്യസമ്പത്തിന്റെ അമിതചൂഷണം ഒഴിവാക്കാനും…

കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ നാവികസേന മോചിപ്പിച്ചു

  സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ നാവികസേന മോചിപ്പിച്ചു. മത്സ്യബന്ധന ഇറാനിയൻ കപ്പലാണ് കടൽകൊള്ളക്കാർ ബന്ദിയാക്കിയത്. ഇന്ത്യയുടെ യുദ്ധകപ്പലായ INS സുമിത്രയുടെ നേതൃത്വത്തിലുള്ള രക്ഷ ദൗത്യമാണ് വിജയിച്ചത്. കൊച്ചിയിൽ നിന്നും 700 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നത്. കപ്പലിനൊപ്പം 17 ജീവനക്കാരെയും നാവിക സേന കൊള്ളക്കാരിൽ നിന്നും മോചിപ്പിച്ചു. ഐ.എൻ.എസ് സുമിത്രയിലെ ധ്രൂവ് ഹെലികോപ്ടർ ഉപയോഗിച്ചു കപ്പൽ വളഞ്ഞായിരുന്നു ദൗത്യത്തിന്റെ തുടക്കം. സോമാലിയയുടെ കിഴക്കൻ തീരത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന…

പടക്ക നിർമാണ ശാലയിൽ സ്ഫോടനം: രണ്ട് മലയാളികൾ മരിച്ചു

  കർണാടകയിലെ ബെൽത്തങ്കടിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. രണ്ട് മലയാളികൾ അടക്കം മൂന്നുപർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിലും രണ്ട് മലയാളികളുണ്ട്. മലയാളികളായ സ്വാമി (55), വർഗീസ് (68) എന്നിവരും ഹസൻ സ്വദേശിയായ ചേതൻ (25) ആണ് മരിച്ചത്…

ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ :നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  ബിഹാര്‍ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ സമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയുമാണ് ഉപമുഖ്യമന്ത്രിമാര്‍. ഒമ്പതംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. ജെഡിയുവിനും ബിജെപിക്കും മൂന്ന് മന്ത്രിമാര്‍ വീതമാണുള്ളത്. എച്ച്എമ്മിന്റെ ഒരംഗവും ഒരു സ്വതന്ത്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിഹാറിലെ എല്ലാ ബിജെപി എംഎല്‍എമാരും നിതിഷിനെ പിന്തുണച്ച് കത്ത് നല്‍കി. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും മറ്റ് നേതാക്കളും സത്യപ്രതിജ്ഞ…

error: Content is protected !!