Input your search keywords and press Enter.

National Bulletin

ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്‍റെ സെഡ് പ്ലസ് സുരക്ഷ

  ഗവർണർക്കെതിരായ പ്രതിഷേധങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി : ഐ ബി റിപ്പോര്‍ട്ട് നല്‍കി ഗവർണർക്കെതിരായ പ്രതിഷേധങ്ങളിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരള ചീഫ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഐ ബി റിപ്പോര്‍ട്ട് നല്‍കി . സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ഭാ​ഗമായുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനം ഉടൻ എത്തിക്കുമെന്നും റിപ്പോർട്ട്. കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്ക് നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ…

ഹെറിച്ച് തട്ടിയത് 1157 കോടി:എച്ച് ആര്‍ കോയിൻ വഴി 1138 കോടിയുടെ ഇടപാട്

  ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പിന്‍റെ കണക്കുകള്‍ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ (ഇ.ഡി.). തട്ടിപ്പിലൂടെ കമ്പനി കൈവശപ്പെടുത്തിയത് 1157 കോടി .   ഇ.ഡി. റെയ്ഡിന് മുമ്പ് രക്ഷപ്പെട്ട ഹൈറിച്ച് ഉടമകളായ പ്രതാപനും ശ്രീനയും നിലവില്‍ ഒളിവിൽ തന്നെ . 482 കോടി രൂപ ശേഖരിച്ചത് ക്രിപ്‌റ്റോ കറന്‍സി വഴിയാണ്.എച്ച്.ആര്‍. കോയിൻ ഇടപാട് വഴി 1138 കോടി രൂപ തട്ടി.ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീന പ്രതാപനും മുന്‍കൂര്‍…

റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി

  ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.47 ന് പരേഡ് കമാന്‍ഡര്‍ എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരന്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.50 ന് ജില്ലാ പൊലീസ് മേധാവി വി. അജിത്തും 8.55 ന് ജില്ലാ കളക്ടര്‍ എ. ഷിബുവും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. ഒന്‍പതിന് മുഖ്യാതിഥിയായ ആരോഗ്യ-വനിതാ,ശിശുവികസന…

ജ. ഫാത്തിമാ ബീവിക്കും ഒ. രാജഗോപാലിനും പദ്മഭൂഷണ്‍; ആറ് മലയാളികള്‍ക്ക് പദ്മശ്രീ

  2024-ലെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ എന്നിവര്‍ക്ക് പദ്മഭൂഷണ്‍ ലഭിച്ചു.ചിത്രന്‍ നമ്പൂതിരിപ്പാട് (മരണാനന്തരം), അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി, സ്വാമി മുനി നാരായണ പ്രസാദ്, കണ്ണൂർ സ്വദേശിയായ തെയ്യം കലാകാരൻ നാരായണൻ ഇ.പി. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, കാസർകോട്…

രാഷ്ട്രപതിയുടെ റിപ്പബ്ലിക് സന്ദേശം

എന്റെ പ്രിയ സഹ പൗരന്മാരേ, നമസ്കാരം! 75-ാം റിപ്പബ്ലിക് ദിനത്തിന്റെ പൂർവസന്ധ്യയിൽ നിങ്ങൾക്കേവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ! പ്രതികൂല സാഹചര്യങ്ങൾക്കിടയിലും നാം എത്ര ദൂരം സഞ്ചരിച്ചുവെന്നു തിരിഞ്ഞുനോക്കുമ്പോൾ എന്റെ ഹൃദയം അഭിമാനത്താൽ നിറയുകയാണ്. റിപ്പബ്ലിക്കിന്റെ 75-ാം വാർഷികം യഥാർഥത്തിൽ രാഷ്ട്രത്തിന്റെ പല വഴികളിലൂടെയുള്ള യാത്രയിലെ ചരിത്ര നാഴികക്കല്ലാണ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കിയ ‘ആസാദി കാ അമൃത് മഹോത്സവി’ൽ നമ്മുടെ രാജ്യത്തിന്റെ അതുല്യമായ മഹത്വവും വൈവിധ്യമാർന്ന സംസ്കാരവും നാം…

കേരളത്തിലെ ഉപഭോക്താക്കളുടെ നെറ്റ് വര്‍ക്ക് മെച്ചപ്പെടുത്തി വി

    കേരളത്തിലെ 2500-ല്‍ ഏറെ സൈറ്റുകളില്‍ ശേഷി വര്‍ധിപ്പിക്കുകയും 950-ല്‍ ഏറെ സൈറ്റുകളില്‍ എല്‍900 സ്ഥാപിക്കുകയും ചെയ്തതോടെ ഇന്‍ഡോറില്‍ പോലും വി ഇപ്പോള്‍ അതിവേഗവും കൂടുതല്‍ മെച്ചപ്പെട്ട ശബ്ദവ്യക്തതയും ലഭ്യമാക്കുന്നു – കേരളത്തിലെ 14 ജില്ലകളിലായുള്ള 1.5 കോടി വി ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന നെറ്റ് വര്‍ക്ക് അനുഭവങ്ങള്‍ ലഭ്യമാക്കുന്നു കൊച്ചി: ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് ജോലിയായാലും വിനോദമായാലും ദൈനംദിന ജീവിതത്തിന്‍റെ കാര്യത്തില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് വളരെ നിര്‍ണായകമാണ്. ഉപഭോക്താക്കളുടെ…

തിരുവാഭരണ ഘോഷയാത്രാ സംഘം 24ന് പന്തളത്ത് തിരിച്ചെത്തും

ശബരിമല മണ്ഡലകാല, മകരവിളക്ക് ഉത്സവത്തിനുശേഷം നട അടച്ച് പന്തളത്തേക്ക് തിരിച്ച തിരുവാഭരണ ഘോഷയാത്രാ സംഘം (24ന്) പന്തളത്ത് എത്തിച്ചേരും. ജനുവരി 13 നാണ് തിരുവാഭരണപ്പെട്ടികളുമായി ശബരിമലയിലേക്ക് ഘോഷയാത്രാസംഘം പന്തളത്ത് നിന്ന് പോയത്. മകരവിളക്ക് മഹോത്സവത്തിന് ശേഷം 22-ന് നടയടച്ച ശേഷമാണ് തിരുവാഭരണഘോഷയാത്രാസംഘം പരമ്പരാഗത പാതയിലൂടെ തിരിച്ച് പന്തളത്തേക്ക് എത്തുന്നത്. (23ന്) വൈകുന്നേരത്തോടെ ആറന്മുള മങ്ങാട്ട് കൊട്ടാരത്തിലെത്തിച്ചേര്‍ന്ന ഘോഷയാത്രാസംഘം രാത്രിവിശ്രമത്തിന് ശേഷമാണ് ഇന്ന് പന്തളത്തേക്ക് എത്തുക. ആറന്മുള മങ്ങാട്ട് കൊട്ടാരത്തില്‍ ആഭരണങ്ങള്‍…

അയോധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങ് നാളെ രാവിലെ 11.30 മുതൽ ( ജനുവരി 22 )

  പ്രാണപ്രതിഷ്ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ അയോധ്യ കനത്ത സുരക്ഷാവലയത്തില്‍ .പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ക്ഷേത്രപരിസരത്തേക്ക് പ്രവേശിപ്പിക്കില്ല.പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുന്നതുവരെ കർശന നിയന്ത്രണങ്ങൾ തുടരും. അതിഥികളോട് രാവിലെ 11 ന് മുന്‍പ് എത്തുവാന്‍ നിർദേശിച്ചിട്ടുണ്ട്. 11.30 മുതൽ 12.30 വരെ ഒരുമണിക്കൂറോളമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്.…

15-ാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടിക്ക് തുടക്കമായി

  നാനാതത്വത്തിൽ ഏകത്വമാണ് ഭാരതീയ സംസ്കാരത്തിന്റെ അടിത്തറയെന്ന് ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവനന്തപുരം കൈമനത്ത് ബിഎസ്എൻഎൽ റീജിയണൽ ടെലികോം ട്രെയിനിങ് സെൻററിൽ 15-ാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിമാലയം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ നിലകൊള്ളുന്നത് ഭാരതമെന്ന ഒരേയൊരു വികാരമാണെന്ന് ഗവർണർ പറഞ്ഞു. കേവലം നഗര പ്രദേശങ്ങൾ മാത്രമല്ല ഗ്രാമീണ മേഖലകൾ കൂടി ചേർന്നതാണെന്ന് ഭാരതം. ജാതി, മതം,…

ശബരിമലയിൽ അവലോകന യോഗം ചേർന്നു

  ശബരിമല : ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്തിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ 2023-2024 വർഷത്തെ മണ്ഡല മകരവിളക്ക് ഉൽസവം സംബന്ധിച്ച് വിലയിരുത്തൽ നടത്തി. ഇ ത്തവണത്തെ തീർഥാടന കാലം ഭംഗിയാക്കാൻ സഹായിച്ച വിവിധ വകുപ്പുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് പ്രസിഡൻറ് നന്ദി അറിയിച്ചു. അടുത്ത വർഷത്തെ തീർത്ഥാടനം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ വേണ്ട നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. ശബരിമല സ്പെഷ്യൽ…

error: Content is protected !!