രാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്കാരം കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസിന് രാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്കാരം കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസിന്. ഇന്ന് ന്യൂഡൽഹിയിൽ വിദേശകാര്യ വകുപ്പിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങിൽ നിന്നും കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസർ മിഥുൻ ടി ആർ അവാർഡ് ഏറ്റുവാങ്ങി. പാസ്പോർട്ട് ഓഫീസുകളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള മിക്ക മാനദണ്ഡങ്ങളിലും കൊച്ചി റീജിയണൽ…
റെയിൽവേ സ്റ്റേഷനിൽ ചായയ്ക്ക് അമിതവില; ലൈസൻസിക്ക് 22000 രൂപ പിഴ കൊല്ലം റയിൽവേ സ്റ്റേഷനിലെ റെയിൽവേ ക്യാന്റീനിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ജോയിന്റ് കൺട്രോളർ സി. ഷാമോന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.സി.ടി.സി ക്യാന്റീൻ നടത്താൻ ലൈസൻസ് നൽകിയ ഇടനിലക്കാരൻ ചായയ്ക്ക് അമിതവില ഈടാക്കുന്നതായും അളവിൽ കുറയ്ക്കുന്നതായും പരിശോധനയിൽ കണ്ടെത്തി.…
കോന്നി: ടെറസിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം വീടിന് പിന്നിലെ ടെറസിലേക്കുള്ള ഗോവണിയില്‍നിന്ന് വീണ് രണ്ടുവയസ്സുകാരി മരിച്ചു. കോന്നി മാങ്കുളം പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീറിന്റേയും സബീനയുടേയും മകള്‍ അസ്ര മറിയം ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. കുട്ടി ഒറ്റയ്ക്കാണ് ഗോവണിയില്‍ ഉണ്ടായിരുന്നത്. ഒരു വശത്ത് കൈവരിയില്ലാത്ത ഗോവണിയായിരുന്നു. അമ്മ തുണി അലക്കിക്കൊണ്ടു നില്‍ക്കുമ്പോഴാണ് കുട്ടി പടി കയറിയത്. ഇറങ്ങി വരാന്‍ പറഞ്ഞപ്പോള്‍ കുട്ടി കാല്‍ തെന്നി…
അതിതീവ്ര മഴക്ക് സാധ്യത: റെഡ് അലർട്ട് പ്രഖ്യാപിച്ചു (23-06-2024 : കോഴിക്കോട്, വയനാട്, കണ്ണൂർ) കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 23-06-2024 : കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4…
കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സർക്കാർ സഹായം നൽകും. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെ. എസ് ആർ ടി.സി ഉണ്ടാക്കും. ഇതിനാവശ്യമായ പിന്തുണ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ, ധനമന്ത്രി കെ എൻ ബാലഗോപാൽ, ധനവകുപ്പ് സെക്രട്ടറി…
ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു ഇടുക്കി അടിമാലി കല്ലാറില്‍ ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ (62) ആണ് കൊല്ലപ്പെട്ടത്. കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫാം എന്ന ആന സഫാരി കേന്ദ്രത്തിലാണ് സംഭവമുണ്ടായത്. വിനോദസഞ്ചാരിയെ ആനപ്പുറത്ത് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ബാലകൃഷ്ണനെ തട്ടി വീഴ്ത്തിയ ശേഷം ആന ചവിട്ടി കൊല്ലുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇടുക്കിയിലെ ആന സഫാരി…
കണിച്ചാർ, മൂടാടി എന്നിവിടെ ഓട്ടോമാറ്റിക് ദിനാവസ്ഥാ നിരീക്ഷണ ഉപകരണം സ്ഥാപിച്ചു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കണ്ണൂർ ജില്ലയിൽ കണിച്ചാർ ഗ്രാമ പഞ്ചായത്ത്, കോഴിക്കോട് ജില്ലയിൽ മൂടാടി ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ ഓട്ടോമാറ്റിക് ദിനാവസ്ഥാ നിരീക്ഷണ ഉപകരണം സ്ഥാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ലിവിങ് ലാബ്കളാണ് കണ്ണൂർ ജില്ലയിൽ കണിച്ചാർ ഗ്രാമ പഞ്ചായത്തും, കോഴിക്കോട് ജില്ലയിൽ മൂടാടി ഗ്രാമ പഞ്ചായത്തും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ഇവയിൽ നിന്നുള്ള…
ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 20/06/2024) കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരം മുതൽ കേരള തീരം വരെ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു ഇന്നു…
ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു പത്താം അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ പേരൂർക്കട എസ്എപി പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ സംയോജിത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. യോഗ നമുക്കും സമൂഹത്തിനും എന്ന പ്രമേയം അടിസ്ഥാനമാക്കിയായിരുന്നു പരിപാടി. പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി…
വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവാക്കളെ സജ്ജരാക്കാൻ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കുന്നത് ലക്ഷ്യമിട്ട് അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് വിഴിഞ്ഞത് പ്രവർത്തന സജ്ജമായി. മികവുറ്റതും നൂതനവുമായ തൊഴിൽ പരിശീലനമാണ് ഇവിടെ ഒരുക്കുന്നത്. നാഷണൽ കൗൺസിൽ ഫോർ വോക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (NCVET)യുടെ ഡ്യൂവൽ റെക്കഗ്നിഷൻ അംഗീകാരം ലഭിച്ച അസാപ് കേരള വഴി നൂതനനൈപുണ്യ കോഴ്സുകൾ വിദ്യാർത്ഥികളിലേക്ക് എത്തിച്ചു നൈപുണി…