കേരളത്തിലേക്ക് ലഹരിക്കടത്ത്:18 കാരിയായ ” ബംഗാൾ ബീവി”യും സുഹൃത്തും പിടിയിൽ ഹെറോയിനും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി കൊച്ചിയില്‍ യുവതിയും യുവാവും അറസ്റ്റില്‍. അസം സ്വദേശിയായ യുവാവും ബംഗാള്‍ സ്വദേശിയായ യുവതിയുമാണ് എക്സൈസിന്‍റെ പിടിയിലായത്. നഗരത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് എക്സൈസ് പറയുന്നു. അസം സംസ്ഥാനത്തിലെ അബാഗന്‍ സ്വദേശി ബഹറുള്‍ ഇസ്ലാമും പശ്ചിമ ബംഗാള്‍ മാധവ്പൂര്‍ സ്വദേശിനി ടാനിയ പര്‍വീണുമാണ് പിടിയിലായത്. ബഹറുളിന് 24 വയസും…
കോന്നി: കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നതും ആയിരകണക്കിന് നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ തട്ടിപ്പിലൂടെ സ്വന്തമാക്കിയതുമായ പോപ്പുലര്‍ ഫിനാന്‍സ്, അനുബന്ധ സ്ഥാപനങ്ങള്‍, കണ്ടെത്തിയ കെട്ടിടങ്ങള്‍ വസ്തുക്കള്‍ വാഹനങ്ങള്‍ സ്വര്‍ണ്ണം എന്നിവ ലേലം ചെയ്തു മുതല്‍ കൂട്ടി നിക്ഷേപകര്‍ക്ക് ആനുപാതികമായി വീതിച്ചു നല്‍കുന്നതിനു ആവശ്യമായ ഉത്തരവ് നല്‍കണം എന്ന് ആവശ്യപെട്ടു കോബീറ്റണ്ട് അതോറിറ്റി നല്‍കിയ ഹര്‍ജി ജൂലൈ 30 ന് പരിഗണിക്കും. സ്ഥാവര ജംഗമ വസ്തുക്കളില്‍ തര്‍ക്കം ഇല്ലെങ്കില്‍ വകകള്‍ ലേലം ചെയ്തു…
തൃശൂരിലും പാലക്കാട്ടും ചെറു ഭൂചലനങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഉണ്ടാകുന്നുണ്ട്. ഭൂചലനം നിലവില്‍ പ്രവചന സംവിധാനങ്ങള്‍ ഉള്ള ഒരു പ്രകൃതി പ്രതിഭാസം അല്ല.ചെറു ചലനങ്ങളില്‍ പൊതു സമൂഹം ഭയച്ചിക്തര്‍ ആകേണ്ടതില്ല .ഇന്ന് രാവിലെ ഉണ്ടായ ഭൂചലനം 2.9 എം ആണ് എന്ന് കേന്ദ്ര ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു തൃശൂരിലും പാലക്കാട്ടും വിവിധ പ്രദേശങ്ങളിൽ തുടർച്ചയായ രണ്ടാം ദിനവും നേരിയ ഭൂചലനം അനുഭവപ്പെട്ടു.കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്.…
കുവൈറ്റിൽ ജീവൻ പൊലിഞ്ഞ പ്രവാസി സുഹൃത്തുക്കൾക്ക് ആദരാഞ്ജലികളുമായി കെ സി സിയും ഓർത്തഡോക്സ് യുവജനപ്രസ്ഥനവും ഒരു നാടും ഒത്തു കൂടി. കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണും, സെൻറ് ആൻറണീസ് വലിയപള്ളി സംയുക്ത യുവജന പ്രസ്ഥാനവും സംയുക്തമായി സംഘടിപ്പിച്ച അനുശോചന സദസ്സ് നടന്നു. കുവൈറ്റിൽ ജീവൻ പൊലിഞ്ഞ പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങൾക്ക് അദരാഞ്ജലികൾ അർപ്പിക്കാൻ തണ്ണിത്തോട് സെൻട്രർ ജംഗ്ഷനിൽ എല്ലാവരും ഒന്നിച്ചു കൂടി. യോഗത്തിൽ ഫാദർ അജി ഫിലിപ്പ്…
കോഴികളില്‍ പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചു: ഉപയോഗവും വിപണനവും നിരോധിച്ചു പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നഗരസഭ രണ്ടാം വാര്‍ഡ് എ. അമല്‍ കുമാര്‍, എള്ളിമണ്ണില്‍ ഹൗസ്, ചുമത്ര പി.ഒ, തിരുവല്ല എന്നവരുടെ ഉടമസ്ഥയിലുളള കോഴികളില്‍ പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ് ബാധിത മേഖലയും ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് സര്‍വയലന്‍സ് മേഖലയുമാണ്. പ്രഭവ കേന്ദ്രത്തിന്റെ 10 കി.മീ ചുറ്റളവിലുള്ള പ്രദേശങ്ങളായ…
ആകാശിനും നാട് വിട നല്‍കി.പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്‍ നായരുടെ സംസ്‌കാരം നടന്നു കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്‍ നായരുടെ സംസ്‌കാരം സ്വവസതിയില്‍ നടന്നു. രാവിലെ 11 മുതല്‍ പൊതുദര്‍ശനം ആരംഭിച്ചതുമുതല്‍ ആയിരങ്ങളാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. മന്ത്രി സജി ചെറിയാന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, തുടങ്ങി സാമൂഹ്യ, മത, സാംസ്‌കാരിക മേഖലകളിലെ അനവധിപേര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍…
കോന്നി: കുവൈറ്റിലെ ആറു നില കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ മരണമടഞ്ഞ പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നിശ്ശേരിയിൽ സജു വർഗീസിന്റെ (56) സംസ്കാരച്ചടങ്ങുകൾ തിങ്കളാഴ്ച്ച (17-06-24) നടക്കും മൃതശരീരം രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 1മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2 മണിക്ക് അദിവന്ദ്യ. ജോസഫ് മാർ ബർണബാസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തില്‍ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം അട്ടച്ചാക്കൽ മാർത്തോമ്മാ പള്ളിയിൽ അടക്കം ചെയ്യും. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം…
കോന്നി: കോന്നി കല്ലേലി അച്ചന്‍കോവില്‍ വന പാതയിലെ കല്ലേലി ഉളിയനാട് ചപ്പാത്ത് പാലം തകര്‍ന്നു. കല്ലേലി അച്ചന്‍കോവില്‍ റോഡിലൂടെ ഉള്ള ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി. നാല് വര്‍ഷം മുന്‍പ് ഉണ്ടായ മലവെള്ള പാച്ചിലില്‍ ചപ്പാത്ത് പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ ചപ്പാത്ത് പാലത്തിന്‍റെ ബാക്കി ഭാഗവും തകര്‍ന്നതോടെ ഇത് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി. പ്ലാപ്പള്ളി – കോന്നി കല്ലേലി അച്ചന്‍കോവില്‍ റോഡിന്റെ…
വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. കുട്ടികള്‍ എല്ലാവരും സുരക്ഷിതരാണ്. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ആല- പെണ്ണൂക്കര ക്ഷേത്രം റോഡില്‍ വെള്ളിയാഴ്ച രാവിലെ 8.30- ഓടെ തീപ്പിടിച്ചത്. ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. ചെങ്ങന്നൂരില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചു. പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബസില്‍…
കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു: പക്ഷികളിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടായാല്‍ അറിയിക്കണം ആലപ്പുഴ ചേർത്തല മുഹമ്മയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മുഹമ്മ പഞ്ചായത്ത് നാലാം വാർഡിലാണു കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയത്.പക്ഷിപ്പനി വ്യാപിച്ച പ്രദേശത്തു ചത്തു വീണ കാക്കയുടെ സാംപിൾ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നത്തിനു വിദഗ്ധ സംഘത്തെ നിയോഗിച്ചതായി…