ഐഎഎസ് ഓഫീസർമാർക്ക് സ്ഥാനമാറ്റം. പത്തനംതിട്ട കളക്ടർ ഷിബു എയെ പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്റ്റ് ഡയറക്ടർ പ്രേം കൃഷ്ണനാണ് പുതിയ പത്തനംതിട്ട ജില്ലാ കളക്ടർ.പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി വിഷ്ണുരാജ് പി യെ കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. സ്പോർട്സ് കൗൺസിലിന്റെ അധിക ചുമതലയും നൽകി. ഹൗസിങ് കമ്മീഷണർ രാഹുൽ കൃഷ്ണ ശർമയാണ് പുതിയ കെ എസ്ടിപി പ്രോജക്റ്റ് ഡയറക്ടർ.…
കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചതായ ചില പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. നികുതി വിഹിതമായി 2736 കോടി രൂപയും ഐജിഎസ്ടിയുടെ സെറ്റിൽമെന്റായി 1386 കോടി രൂപയുമാണ് കഴിഞ്ഞ ദിവസം ലഭ്യമാക്കിയത്. സാധാരണ ഗതിയിൽതന്നെ ബജറ്റ് അനുസരിച്ച് ഗഡുക്കളായി സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട നികുതി വിഹിതമാണിവ. കേന്ദ്ര സർക്കാർ സംസ്ഥാനത്തുനിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതി തുകയുടെ വിഹിതമായാണ്…
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെന്നീര്‍ക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതകുമാരി അറിയിച്ചു. മൂന്നിനു രാവിലെ 9.30ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് മായ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ അഞ്ചു വയസുവരെയുള്ള ഇരുപത്തിമൂന്ന് ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ക്ക് ഈ ദിനത്തില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ ലക്ഷ്യമിടുന്നത്. തലേദിവസം വരെയും പ്രതിരോധ…
2024 ലോക സഭാ തെരഞ്ഞെടുപ്പ് ജില്ലയില്‍ സുഗമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയോഗിച്ച നോഡല്‍ ഓഫീസര്‍മാരുടെ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. നോഡല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ഉത്തരവാദിത്വം കൃത്യമായി പഠിച്ച് നടപ്പിലാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. സി വിജില്‍, പോസ്റ്റ് ബാലറ്റ് ഫോര്‍ അബ്‌സന്റ് വോട്ടേഴ്‌സ്, മാന്‍പവര്‍ മാനേജ്‌മെന്റ്, എക്‌സ്പന്‍ഡീച്ചര്‍ മാനേജ്‌മെന്റ്, എംസിസി…
വോട്ടിംഗ് പ്രക്രിയയിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ സജീവമായി പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ഷിബു പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപേഷന്‍) പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സ്ലോ റണ്‍ കാംപെയ്ന്‍ കളക്ടറേറ്റില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന് അനുയോജ്യരായ ഭരണാധികാരികളെ കണ്ടെത്താന്‍ പരമാവധി സമ്മതിദായകരുടെ പങ്കാളിത്തം അനിവാര്യമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതു വോട്ടര്‍മാര്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കാനും അവബോധം…
വേനല്‍ ചൂട് കൂടിയതോടെ നദികളിലെ വെള്ളം വറ്റിത്തുടങ്ങി . കാട്ടിലെ ചെറു തോടുകള്‍ പൂര്‍ണ്ണമായും വറ്റി . മല മുകളില്‍ നിന്നും ഉള്ള നീരൊഴുക്ക് പൂര്‍ണ്ണമായും നിലച്ചു . കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി കടുത്ത വേനല്‍ ചൂട് ആണ് . കഴിഞ്ഞ രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കടുത്ത ചൂട് രേഖപ്പെടുത്തി മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു . ഇന്നും മഞ്ഞ അലേര്‍ട്ട് ആണ്…
തിരുവനന്തപുരം ജില്ലയിൽ 2024 ലോകസഭ ഇലക്ഷനോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉല്പ്പാദനം, കടത്ത്, വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന, ഉല്പാദനം എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പ് എൻഫോഴ്സ്സ്‌മെന്റ് പ്രവർത്തനം കൂടുതൽ ശക്തമാക്കിയിട്ടുള്ളതാണ്. 2024 ഫെബ്രുവരി 23 മുതൽ സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി ജില്ലയിൽ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ജില്ലയെ 2…
ഇന്നും നാളെയും (2024 ഫെബ്രുവരി 29 & മാർച്ച് 1) കൊല്ലം, ആലപ്പുഴ , കോട്ടയം & തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് & കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം പത്ത് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കൊല്ലം,,ആലപ്പുഴ ,കോട്ടയം,തിരുവനന്തപുരം,പത്തനംതിട്ട ,എറണാകുളം, കണ്ണൂര്‍ ,കാസര്‍ഗോഡ്, തൃശൂര്‍ ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ജില്ലകളില്‍ യല്ലോ അലര്‍ട് പ്രഖ്യാപിച്ചു കൊല്ലം,,ആലപ്പുഴ ,കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 °C വരെയും,തിരുവനന്തപുരം,പത്തനംതിട്ട, എറണാകുളം,കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളില്‍ 37 °c വരെയും,തൃശൂര്‍ ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ജില്ലകളില്‍ 36 °c വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.…
കോന്നി മണ്ഡലത്തിലെ ചിറ്റൂർക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന് 12 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതി നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അച്ചൻകോവിൽ ആറിന് കുറുകെയാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇത് കോന്നിയുടെ കിഴക്കൻ മേഖലയിൽ മലയാലപ്പുഴ, സീതത്തോട്, തണ്ണിത്തോട്, ഗവി മേഖലയിലേക്കുള്ള ഗതാഗതം സുഗമമാക്കും. ചിറ്റൂർ മുക്കിനേയും, അട്ടച്ചാക്കലിനേയും ബന്ധിപ്പിച്ച് പുതിയ പൊതു മരാമത്ത് പാലം പണിയുന്നതിന് 12കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയതോടെ വളരെ…