Input your search keywords and press Enter.

State Bulletin

വേനൽക്കാല രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണം:ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

  വേനൽക്കാല രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ചപ്പനികൾ, ഇൻഫ്ലുവൻസ, സൂര്യാതപം, വയറിളക്ക രോഗങ്ങൾ, ചിക്കൻപോക്സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉൾപ്പെടെയുള്ളവ ശ്രദ്ധിക്കണം. ഡെങ്കിപ്പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയുണ്ടാകണം. എലിപ്പനിയും മഞ്ഞപ്പിത്തവും പ്രത്യേകം ശ്രദ്ധിക്കണം. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതായി കാണുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കാൻ നിർദേശം നൽകി. മഴയുണ്ടായാൽ ഡെങ്കിപ്പനി…

മാനം തെളിഞ്ഞു : പത്തനംതിട്ട ജില്ലാ സ്റ്റേഡിയം യാഥാര്‍ത്ഥ്യത്തിലേക്ക്: നിര്‍മ്മാണോദ്ഘാടനം (മാര്‍ച്ച് 6) വൈകുന്നേരം അഞ്ചിന്

  പത്തനംതിട്ടയുടെ ഏറ്റവും വലിയ സ്വപ്ന വികസന പദ്ധതി ആധുനിക ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് ആറിന് വൈകുന്നേരം അഞ്ചിന് സംസ്ഥാന കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 47.9 കോടി രൂപ വിനിയോഗിച്ചാണ് കെ.കെ നായര്‍ ജില്ലാ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. 2018 ല്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് സംസ്ഥാന…

നാടിന്‍റെ  ആവശ്യമറിഞ്ഞുകൊണ്ടുള്ള വികസന പ്രവര്‍ത്തനം സര്‍ക്കാര്‍ ലക്ഷ്യം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍

  നാടിന്റെ ആവശ്യമറിഞ്ഞുകൊണ്ടുള്ള വികസന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. റാന്നി പെരുനാട് പഞ്ചായത്തിലെ വിവിധ അടിസ്ഥാന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഭൗമ വിവര പഞ്ചായത്ത് പ്രഖ്യാപനവും റാന്നി പെരുനാട് പഞ്ചായത്ത് ഓഫീസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അധികാര വികേന്ദ്രീകരണം നടത്തിയതിന്റെ 25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അധികാര വികേന്ദ്രീകരണം കൊണ്ടുവന്ന നാടിന്റെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ കഴിയുന്നുവെന്നും മന്ത്രി പറഞ്ഞു. അഡ്വ.പ്രമോദ്…

കോന്നി അരുവാപ്പുലത്തെ കാട്ടാന ശല്യം:കര്‍ഷകരുടെ യോഗം ചേര്‍ന്നു

  ജനവാസ മേഖലയില്‍ കാട്ടാനയുടെ ശല്യം പരിഹരിക്കുന്നതിന് വേണ്ടി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്തിലെ കല്ലേലി, കൊക്കാത്തോട്, കല്ലേലിതോട്ടം വാര്‍ഡുകളില്‍ കാട്ടാന ഇറങ്ങുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്നത് സ്ഥിരമാണ്. മറ്റു മേഖലകളില്‍ ഹാങ്ങിങ് ഫെന്‍സിങ് നിര്‍മ്മിക്കണമെന്നും എസ്റ്റേറ്റ് മേഖലയില്‍ ട്രഞ്ച് നിര്‍മ്മിക്കണമെന്നും കര്‍ഷകരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ആവശ്യപ്പെട്ടു. കോന്നി റേഞ്ച് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയുഷ്‌കുമാര്‍ കോറി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി…

എൻ.ഡി.എ സ്ഥാനാര്‍ഥി അനിൽ ആൻ്റണി പന്തളം ക്ഷേത്രം സന്ദർശിച്ചു

  പന്തളം:പത്തനംതിട്ട പാർലമെൻ്റ് മണ്ഡലംഎൻ.ഡി.എ സ്ഥാനാര്‍ഥി അനിൽ ആൻ്റണി പന്തളം വലിയകോയിക്കൽ ക്ഷേത്രം സന്ദർശിച്ചു. . വലിയകോയിക്കൽ ക്ഷേത്ര ദർശനത്തിന് ശേഷമായിരുന്നു പര്യടനത്തിന് തുടക്കം. ബി.ജെ.പി. ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ. ബിനുമോൻ,പന്തളം മുൻസിപ്പൽ ചെയർപേഴ്സൺ സുശീല സന്തോഷ്‌മണ്ഡലം പ്രസിഡന്റ്‌ ജി. ഗിരീഷ് കുമാർ സംസ്ഥാന കൗൺസിൽ അംഗം കൊട്ടേത്ത് ശ്രീപ്രദീപ്,യുവമോർച്ച ജില്ലാ പ്രസിഡൻ്റ് നിതിൻ ശിവ , കൗൺസിലറന്മാരായ പി.കെ. പുഷ്പലത, സൂര്യ എസ്.നായർ, കെ. സീന…

മെഡിക്കൽ കോളേജിൽ രണ്ടാമത്തെ കാരുണ്യ ഫാർമസി

  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ടാമത്തെ കാരുണ്യ ഫാർമസി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ കീഴിലുള്ള കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയുടെ 75-ാമത് ശാഖയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥാപിച്ചത്. 24 മണിക്കൂറും ഈ ഫാർമസി പ്രവർത്തിക്കും. മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് അത്യാഹിത വിഭാഗത്തിനും പ്രധാന ആശുപത്രി ബ്ലോക്കിനും സമീപത്തായി പുതിയ…

വിട്ടുവീഴ്ച്ചയുമില്ലാത്ത മത്സരമായിരിക്കും പത്തനംതിട്ടയില്‍ : പി സി ജോര്‍ജ്

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അസംതൃപ്തി പരസ്യമാക്കിയ പി സി ജോര്‍ജിനെ അനുനയിപ്പിക്കാന്‍ അനിൽ ആന്റണി നേരിട്ടെത്തി. പത്തനംതിട്ട ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി പി സി ജോര്‍ജിന്റെ പൂഞ്ഞാറിലെ വീട്ടിലെത്തി. പി സി ജോര്‍ജിന്റെ പിന്തുണ നേടിയ ശേഷം മണ്ഡല പര്യടനം തുടങ്ങുമെന്ന് നേരത്തെ അനില്‍ ആന്റണി അറിയിച്ചിരുന്നു. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് അനില്‍ ആന്റണി പി സി ജോര്‍ജിനെ കാണാനെത്തിയത്.…

ശനിയാഴ്ച വരെ റേഷന്‍ കടകളുടെ സമയക്രമത്തില്‍ മാറ്റം

  റേഷന്‍ വിതരണവും റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങും നടക്കുന്നതിനാല്‍ സംസ്ഥാനത്ത് റേഷന്‍കടകളുടെ സമയം താത്കാലികമായി പുനക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെ 8 മണി മുതല്‍ ഒരു മണി വരെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതല്‍ 7 മണി വരെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഒമ്പതാം തീയതി വരെയാണ് നിയന്ത്രണം. ശിവരാത്രി ആയതിനാല്‍ എട്ടാം തീയതി റേഷന്‍ കടകള്‍ക്ക് അവധിയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ചു :കലഞ്ഞൂർ നിവാസി മരണപ്പെട്ടു

  സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കലഞ്ഞൂർ പാലമല ബിന്ദു ഭവനില്‍ രതീഷ് (38) ആണ് മരിച്ചത്. പത്തനാപുരം കല്ലുംകടവ് ബി.എസ്.എൻ.എൽ. ഓഫീസിന് സമീപം ആയിരുന്നു അപകടം.…

ഗ്രാമവൃക്ഷത്തിലെ കുയില്‍ ആസ്വാദനക്കുറിപ്പ് മത്സരവിജയികള്‍

  പത്തനംതിട്ട: പ്രസ് ക്ലബ് ലൈബ്രറി ആന്‍ഡ് മീഡിയ റിസര്‍ച്ച് സെന്റര്‍, ദേശത്തുടി സാംസ്‌കാരിക കൂട്ടായ്മ, ഫിലിം ലവേഴ്‌സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഗ്രാമവൃക്ഷത്തിലെ കുയില്‍ സിനിമാ പ്രദര്‍ശനത്തോട് അനുബന്ധിച്ചുള്ള ആസ്വാദന കുറിപ്പ് രചനാ മത്സരത്തില്‍ ചെന്നീര്‍ക്കര എസ്.എന്‍.ഡി.പിഎച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സാന്ദ്രാ സന്തോഷ് ഒന്നാം സ്ഥാനം നേടി. മുട്ടത്തുകോണം എസ്.എന്‍.ഡി.പി.എച്ച്.എസ്.എസിലെ അനാമിക സുരാജിനാണ് രണ്ടാം സ്ഥാനം. മുട്ടത്തുകോണം എസ്.എന്‍.ഡി.പി.എച്ച്.എസ്.എസിലെ ആര്‍. കിഷോര്‍, അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ്…

error: Content is protected !!