2023-24 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി സമർപ്പിക്കപ്പെട്ട അപേക്ഷകളിലെയും അനുബന്ധമായി അപ്‌ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകളിലെയും ന്യൂനതകൾ പരിഹരിഹരിക്കുന്നതിന് 26.01.2024 ലെ വിജ്ഞാപന പ്രകാരം 01.02.2024 വരെ അപേക്ഷകർക്ക് അവസരം നൽകിയിരുന്നു. സൂക്ഷ്മ പരിശോധനയിൽ ന്യൂനതകളുള്ള അപേക്ഷകളും സർട്ടിഫിക്കറ്റുകളും വീണ്ടും കണ്ടെത്തിയതിനാൽ ന്യൂനതയുള്ള അപേക്ഷകൾ/സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച അപേക്ഷകരുടെ പട്ടിക പരിശോധനക്കായും ന്യൂനതകൾ പരിഹരിക്കുന്നതിനുമായി വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകളിൽ/ സർട്ടിഫിക്കറ്റുകളിൽ ന്യൂനതയുള്ള അപേക്ഷകർ അവരവരുടെ കാൻഡിഡേറ്റ് പോർട്ടൽ സന്ദർശിച്ച് സാധുവായ രേഖകൾ അപ്‌ലോഡ് ചെയ്ത് ന്യൂനതകൾ പരിഹരിക്കണം.…
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നിൽ നിൽക്കുന്ന തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനു (CET ) മറ്റൊരു പൊൻതൂവൽ കൂടി . വാഹന സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന സ്മാർട്ട് ഹെൽമെറ്റ് സാങ്കേതിക വിദ്യയ്ക്ക് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു. മോട്ടോർ വെഹിക്കിൾ വിഭാഗത്തിനു മുതൽക്കൂട്ടാകുന്നതാണ് പുതിയ കണ്ടുപിടിത്തം. ഹെൽമെറ്റിൽ ഘടിപ്പിച്ചിട്ടുള്ള ബിൽറ്റ് ഇൻ ഗ്യാസ് സെൻസർ ആൾക്കഹോളിന്റെ സാന്നിധ്യം തിരിച്ചറിയുകയും അതിലൂടെ വാഹനം ഓഫ് ആവുകയും ചെയ്യുന്നു. അതോടൊപ്പം ഹെൽമെറ്റ്…
2022-23 അധ്യയന വർഷത്തെ എം.ഫാം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർഥികൾ www.cee.kerala.gov.in ലെ M-Pharm 2022 Candidate Portal എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ നൽകി പ്രവേശിച്ച് Submit Bank Account Details എന്ന മെനു ക്ലിക്ക് ചെയ്ത്…
ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട ജില്ല പൂര്‍ണ്ണസജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. അഞ്ച് ശതമാനം ബൂത്തുകള്‍ വനിതാ പോളിംഗ് ബൂത്തുകളായി പ്രഖ്യാപിക്കും. പോലീസ്, എക്‌സൈസ്, വനംവകുപ്പ് സേനകളുടെ പ്രത്യേക ടീമുകള്‍ തയ്യാറാണ്. വോട്ടിംഗ് മെഷീനുകള്‍ പരിശോധിച്ച് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ…
പ്രധാന പെരുന്നാള്‍ 9,10 നും സുറിയാനി സഭ തലവന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പങ്കെടുക്കും. konnivartha.com/ മഞ്ഞിനിക്കര; പരിശുദ്ധനായ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്കീസ് ബാവായുടെ 92-മത് ദുഖ്റോനോ പെരുന്നാളിന് ഞായറാഴ്ച കൊടിയേറും. സഭയിലെ എല്ലാ പള്ളികളിലും കൊടിയേറ്റ് ചടങ്ങു നടത്തും . ഈ വര്‍ഷത്തെ പെരുന്നാളിന് സുറിയാനി സഭയുടെ തലവന്‍ അന്തിയോക്യയിലെ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വീതിയന്‍ പാത്രിയര്‍ക്കീസ് ബാവായും ,…
സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ ഒരു ദന്തൽ സർജൻ, ഒരു ദന്തൽ ഹൈജീനിസ്റ്റ്, ഒരു ദന്തൽ മെക്കാനിക്ക് എന്നീ തസ്തികകളോട് കൂടിയ ദന്തൽ യൂണിറ്റ് സജ്ജമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ദന്തൽ യൂണിറ്റ് നിലവിലില്ലാത്ത 5 താലൂക്ക് ആശുപത്രികളിലാണ് പുതുതായി ദന്തൽ യൂണിറ്റ് തുടങ്ങുന്നതിനുള്ള ഭരണാനുമതി നൽകിയിട്ടുള്ളതെന്നും മന്ത്രി…
വേനല്‍ കടുത്തതോടെ കോന്നിയിലെ ദാഹമകറ്റുന്ന അച്ചന്‍ കോവില്‍ നദിയിലെ ജലനിരപ്പ് താഴ്ന്നു . കാട്ടു ചോലകള്‍ വറ്റിയതോടെ വന്യ മൃഗങ്ങള്‍ ദാഹ ജലം തേടി അച്ചന്‍ കോവില്‍ നദിയുടെ സമീപത്തു എത്തി . മുന്‍ വര്‍ഷങ്ങളില്‍ അനുഭവപ്പെടാത്ത അത്ര ചൂട് കൂടി . മരങ്ങള്‍ ഇലകൊഴിച്ചു തുടങ്ങി . വനത്തില്‍ ഇളം പുല്ലുകള്‍ കരിഞ്ഞു ഉണങ്ങിയതോടെ പച്ചിലകള്‍ തിന്നു ജീവിക്കുന്ന ചെറു മൃഗങ്ങള്‍ കാട് വിട്ടു നാട്ടിന്‍ പുറങ്ങളില്‍ എത്തി…
മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള സേവനങ്ങൾ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി, വിവിധ സേവനങ്ങൾ ആധാർ ഓതന്റിക്കേറ്റഡ്/ ഫെയ്‌സ് ലെസ് രീതിയിൽ നൽകിവരുന്നു. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈൽ നമ്പറുകൾ വാഹൻ ഡേറ്റാബേസിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. വാഹന ഉടമകൾക്ക് തന്നെ മൊബൈൽ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് വേണ്ടി പരിവാഹൻ വെബ്‌സൈറ്റിൽ സൗകര്യം ഏർപ്പെടുത്തി. ഇങ്ങനെ സ്വയം അപ്‌ഡേറ്റ് ചെയ്യുവാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രം വാഹന ഉടമകൾക്ക്…
നിങ്ങൾ ആരോപണം ഉയർത്തു, ജനം സ്വീകരിക്കുമോ എന്ന് കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു . മകൾ വീണക്കും കമ്പനിക്കുമെതിരായ ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ വ്യാജമെന്ന് പറഞ്ഞ അദ്ദേഹം തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന തുടര്‍ ആരോപണങ്ങളുടെ ഭാഗമാണിതെന്നും വിമര്‍ശിച്ചു. മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് അക്കമിട്ടു നിരത്തി . ഒരാരോപണവും തന്നെ ഏശില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി കൊട്ടാരം പോലുള്ള വീട് എന്നൊക്കെ…
കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ അഥവാ എസ്.എം.എ.എം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. കര്‍ഷക കൂട്ടായ്മ, ഫാം മെഷിണറി ബാങ്കുകള്‍, എഫ്.പി.ഒ, പഞ്ചായത്തുകള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ https://agrimachinery.nic.index എന്ന വെബ്സൈറ്റ് വഴി നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയതിന് ശേഷം അതിന്റെ പകര്‍പ്പും അനുബന്ധരേഖകളും…