കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി മൂന്നിന് കൊല്ലം, കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. ‘കരിയർ എക്‌സ്‌പോ 2024’ എന്ന ഈ തൊഴിൽ മേളയിൽ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്‌സ്‌പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും…
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ നിഷേധിക്കുക,വിവരാവകാശ കമ്മിഷന് റിപ്പോർട്ട് നല്കാതിരിക്കുക, കമ്മിഷന്റെ ഷോക്കോസ് നോട്ടിസിന് യഥാസമയം വിശദീകരണം സമർപ്പിക്കാതിരിക്കുക, വിവരം ഫയലിൽ വ്യക്തമായിരുന്നിട്ടും തെറ്റിധരിപ്പിക്കുന്ന മറുപടി നല്കുക തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ ജില്ലകളിലെ ആറ് ഓഫീസർമാർക്കായി 65000 രൂപ പിഴ ശിക്ഷ. ആനയറ ജി.അജിത്കുമാറിന്റെ പരാതിയിൽ തിരുവനന്തപുരം കോർപ്പറഷനിലെ 2017 ജൂലൈയിലെ അസി. എഞ്ചിനീയർക്ക് 25000 രൂപയും കണ്ണൂർ വെങ്ങൂട്ടായി രനീഷ് നാരായണന് മന:പൂർവം വിവരം നിഷേധിച്ച കുറ്റത്തിന്…
സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ 2024 ജനുവരി 24ന് സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് നടത്തുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ചു സർക്കാർ ഉത്തരവ് (സ.ഉ.(അച്ചടി) നം.1/2024/പൊ.ഭ.വ, തീയതി 22.01.2024) പുറപ്പെടുവിച്ചു. അനധികൃതമായി ജോലിക്കു ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി കണക്കാക്കും. പണിമുടക്കു ദിവസത്തെ ശമ്പളം 2024 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവു ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. അധ്യാപകർ ഉൾപ്പെടെയുള്ള…
കോന്നി : നൂറ്റാണ്ടുകളായി ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചരിച്ചു വരുന്നതും ഭാരതീയ സംസ്കൃതിയില്‍ ഒഴിച്ചു കൂടാനാകാത്തതുമായ അത്യപൂര്‍വ്വ പൂജകള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) നടന്നു .999 മലകളെ ഉണര്‍ത്തി പ്രകൃതി കോപങ്ങളെ ശമിപ്പിച്ച് മാനവകുലത്തിനും സര്‍വ്വചരാചരങ്ങള്‍ക്കും ഐശ്വര്യം പ്രദാനം ചെയ്യുന്ന വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്നആഴിപൂജ ,വെള്ളം കുടി നിവേദ്യം ,കളരിപൂജ ,ചരിത്ര പുരാതനമായ കുംഭപാട്ട് ,ഭാരതക്കളി എന്നീ ചടങ്ങുകള്‍ ശബരിമല ഉത്സവ…
മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. രാവിലെ അഞ്ചിന് ശ്രീകോവിൽ നട തുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മഹാഗണപതിഹോമം നടന്നു. പിന്നീട് തിരുവാഭരണ സംഘം അയ്യനെ വണങ്ങി തിരുവാഭരണവുമായി പന്തളത്തേക്ക് യാത്ര തിരിച്ചു. ശേഷം പന്തളം കൊട്ടാരം പ്രതിനിധികൾ ദർശനം നടത്തി.തിരുവാഭരണ സംഘം 24 ന് പന്തളം കൊട്ടാരത്തിൽ എത്തിച്ചേരും.രാവിലെ 6:30 ന് ഭസ്മാഭിഷേകത്തിനുശേഷം ഹരിവരാസനം പാടി നടയടച്ചു.…
ശബരിമല മകരവിളക്ക് കാലത്തെ തീർത്ഥാടനത്തിന് സമാപനംകുറിച്ച് മാളികപ്പുറത്ത് ഗുരുതി പൂജ നടന്നു…
കെ ആർ ടി എ (കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ) സംസ്ഥാന സമ്മേളനം പോസ്റ്റർ പ്രചരണത്തിന് റാന്നിയിൽ തുടക്കമായി.കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം എഫ്. അജിനി പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ആർ. റ്റി.എ ജില്ലാ എക്സിക്യൂട്ടീവ് സീമ എസ്.പിള്ള, ഹിമമോൾ സേവ്യർ, റിയ മോൾ റോയ്, കെ.എസ്.ടി.എ ഭാരവാഹികളായ ഷാജി എ. സലാം, ഷാജി തോമസ് എന്നിവർ പങ്കെടുത്തു. മതനിരപേക്ഷ സമൂഹം, ഭിന്നശേഷി സൗഹൃദ നവകേരളം എന്ന…
ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി യുവതികള്‍ എന്നതരത്തില്‍ വ്യാജവീഡിയോ: പോലീസ് കേസെടുത്തു ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി രണ്ട് യുവതികള്‍ എന്നതരത്തിലുള്ള സെല്‍ഫി വീഡിയോ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ സൈബര്‍ പോലീസ് സ്റ്റേഷനില്‍ സ്വമേധയായി കേസ് രജിസ്റ്റര്‍ ചെയ്തത്. രാജേഷ് എന്ന യുവാവിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സൈബര്‍ പോലീസ് സാമൂഹിക മാധ്യമ…
കോന്നി : ക്ഷേമ പെൻഷൻ കുടിശിക വിതരണം ചെയ്യുക,പിരിഞ്ഞു പോയ തൊഴിലാളികൾക്ക് അധിവർഷ ആനുകൂല്യം നൽകുക, ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി കെ എം യു കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ ഉത്ഘാടനം ചെയ്തു. സി പി ഐ കോന്നി താഴം ലോക്കൽ…
നവകേരള കര്‍മപദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷനിലൂടെ സംസ്ഥാനത്ത് രണ്ടര വര്‍ഷത്തിനുള്ളില്‍ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലാബ് സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തോട്ടപുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തൊട്ടപ്പുഴശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി സ്ഥലം ഏറ്റെടുക്കുന്നതിന് 1.43 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ വര്‍ഷം തന്നെ അത് യാഥാര്‍ഥ്യമാക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായുള്ള നിരവധി പദ്ധതികള്‍ ആറന്മുള മണ്ഡലത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.…