കൂടൽ ബിവറേജ് സമീപം തീപിടുത്തം വൻ ദുരന്തം ഒഴിവായി ഫയർഫോഴ്സ് എത്തി തീയണച്ചു ഒപ്പം നാട്ടുകാരുടെ നല്ല സഹകരണം കൊണ്ട് തീ അണക്കാൻ കഴിഞ്ഞു…
ആരോഗ്യമേഖലയില്‍ കോന്നി മണ്ഡലത്തില്‍ നടക്കുന്നത് ശ്രദ്ധയോടെ, സാധ്യത മനസിലാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണെന്ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള വിവിധ മേഖലകളില്‍ ജനങ്ങളുടെയും പഞ്ചായത്തുകളുടെയും മനസ് മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മലയാലപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി മാറ്റുന്നതിന് വേണ്ട അനുമതി നേടി കഴിഞ്ഞു. പ്രദേശവാസികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങളും പരിശോധന സംവിധാനങ്ങളും…
കോന്നി : ജന്മനാടുമായി ഏറ്റവും അടുത്ത ആത്മബന്ധമുള്ള സ്ഥലമായ കോന്നിയിൽ ആദ്യമായി എത്തുവാൻ കോന്നി ഫെസ്റ്റ് കാരണമായി ഇവിടുന്നു കിട്ടിയ സ്നേഹവും ആദരവും ഹൃദയത്തിൽ സൂക്ഷിക്കും കോന്നി ഫെസ്റ്റിലെ ദൃശ്യവിസ്മയത്തിന്‍റെ മലയാളി ഫ്രെയിം എന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകനിൽ ആ സിനിമ ഏതെങ്കിലും പ്രചോദനം ചെലുത്തുന്നവയായിരിക്കണം അല്ലാതെ വെറും നേരംപോക്ക് സിനിമകൾക്ക് പ്രേക്ഷകനിൽ സ്വാധീനം ചെലുത്തുവാൻ കഴിയുമോ എന്നത് ചോദ്യമായി…
മെഴുവേലി – ഒരു നൂറ്റാണ്ടു പഴക്കമുള്ള സരസകവി മൂലൂർ പദ്മനാഭ പണിക്കാരാൽ സ്ഥാപിതമായ ജിവിഎൽപി സ്‌കൂൾ ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. ഏതാണ്ട് നിലച്ചുപോയേക്കാവുന്ന അവസ്ഥയിൽ നിന്ന് പൂർവ്വ വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ ഇടപെടലിലൂടെ കേരളത്തിനാകെ മാതൃകയാവുകയാണ് കൊച്ചുസ്കൂൾ എന്നറിയപ്പെടുന്ന ജിവിഎൽപി സ്‌കൂൾ. കേരള സർക്കാരിന്റെ ജനകീയ ഇടപെടലുകളിലൂടെയും പൊതു വിദ്യാലയങ്ങളുടെ ഉന്നമനം എന്ന ആശയത്തെ പിന്തുടർന്ന് അടിസ്ഥാന സൗകര്യ വികസനമടക്കം ജനകീയമായ ഇടപെടലുകളിലൂടെ നടപ്പാക്കി മാതൃകയായിരിക്കുകയാണ് ജിവിഎൽപി സ്‌കൂൾ. ശീതീകരിച്ച…
പത്തനംതിട്ട ജില്ലയുടെ ആരോഗ്യരംഗത്ത് വന്‍ മുന്നേറ്റം :കോന്നിയില്‍ അഞ്ച് പ്രവര്‍ത്തികളുടെ ഉദ്ഘാടനം 27 ന്: മെഡിക്കൽ കോളജിൽ 352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട ജില്ലയുടെ ആരോഗ്യരംഗത്ത് സമാനതകളില്ലാത്ത മാതൃകയുമായി കോന്നി മെഡിക്കല്‍ കോളേജ്. കോന്നി മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് ഐസിയുവിന്റെയും ബോയ്സ് ഹോസ്റ്റലിന്റെയും ഉദ്ഘാടനവും, മൈലപ്ര, മലയാലപ്പുഴ, കൂടൽ,കുടുംബാരോഗ്യകേന്ദ്രങ്ങളുടെ നിര്‍മാണോദ്ഘാടനവുമാണ് 27 ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് നിര്‍വഹിക്കുന്നത്. കിഫ്ബി ഫണ്ടിലൂടെ 352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മെഡിക്കൽ കോളജിൽ…
സ്റ്റിക്കർ നിർബന്ധം: 791 സ്ഥാപനങ്ങളിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് പരിശോധന 6 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു; 114 സ്ഥാപനങ്ങൾക്ക് പിഴ ഭക്ഷ്യ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന പാഴ്സൽ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉൾപ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 52…
ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് ഭിന്നശേഷിക്കാരൻ ആത്മഹത്യചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. തുടർ നടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി.കേന്ദ്ര സർക്കാർ, സാമൂഹ്യ നീതി വകുപ്പ്, കോഴിക്കോട് കളക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് എതിർ കക്ഷികൾ. മുതുകാട് സ്വദേശി വളയത്ത് ജോസഫ് എന്ന പാപ്പച്ചന്‍(77) ആണ് മരിച്ചത്..15 ദിവസത്തിനകം പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ജീവനൊടുക്കുമെന്നുകാണിച്ച് ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞദിവസം കത്ത് നല്‍കി.പെരുവണ്ണാമൂഴി പോലീസിനും കത്ത്…
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20 കോടി XC-224091 എന്ന നമ്പറിന്.പാലക്കാടുള്ള വിൻസ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.. പി. ഷാജഹാൻ എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് ബംപർ അടിച്ചത്. ധനമന്ത്രി കെ എൻ ബാലഗോപാൽ, മുൻ മന്ത്രി ആൻ്റണി രാജു, ചലചിത്ര താരം സോന നായർ എന്നിവർ നറുക്കെടുപ്പിൽ പങ്കെടുത്തു. ഇതാദ്യമായിട്ടാണ് ക്രിസ്മസ്…
അഗസ്ത്യാർകൂടം ട്രക്കിങ് ഇന്നു മുതൽ (ജനുവരി 24) അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് (ജനുവരി 24) തുടക്കമാകും പശ്ചിമഘട്ടത്തിലെ മലനിരകളിൽ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം കേരളത്തിലെ ഉയരം കൂടിയ മലനിരകളിൽ മൂന്നാം സ്ഥാനമാണ്. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾ, തമിഴ്‌നാട്ടിലെ കളക്കാട് – മുണ്ടൻതുറ കടുവാ സങ്കേതം എന്നിവയാണ് അഗസത്യാർകൂടത്തെ വലയം ചെയ്യുന്നത്. വിവിധങ്ങളായ ഔഷധസസ്യങ്ങൾ, ആരോഗ്യപച്ച, ഡ്യുറി ഓർക്കിഡ്, ചെങ്കുറുഞ്ഞി, കൊണ്ടപ്പന തുടങ്ങിയ തദ്ദേശീയമായ സസ്യങ്ങളുടെയും കലവറയാണ് ഈ…
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് സംസ്ഥാന റവന്യു വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യമെന്ന് റവന്യു- ഭവന നിര്‍മാണ മന്ത്രി കെ. രാജന്‍ പറഞ്ഞു. പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പട്ടയവിതരണവും പെരിങ്ങനാട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയിരുന്നു മന്ത്രി. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാവരേയും ഭൂമിക്ക് അവകാശികളാക്കുക എന്ന ശ്രമകരമായ പ്രവര്‍ത്തനമാണ് ഇന്ന് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ…