Input your search keywords and press Enter.

State Bulletin

കാലാവസ്ഥ മുന്നറിയിപ്പ്: കനത്ത മഴ രണ്ടു ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 14/06/2025: കണ്ണൂർ, കാസറഗോഡ് 15/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 16/06/2025: മലപ്പുറം, കോഴിക്കോട്, വയനാട് 17/06/2025: മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely…

ഭക്ഷണ സാധനങ്ങള്‍ക്ക് കൊള്ള വില : സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകര്‍ന്നു

കേരളത്തില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില . ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ . അമിത വില നിയന്ത്രിയ്ക്കാന്‍ ഉള്ള സര്‍ക്കാര്‍ സംവിധാനം എല്ലാം തകര്‍ന്നു . ജനങ്ങള്‍ ആകെ ബുദ്ധിമുട്ടില്‍ ആണ് . മിസ്റ്റര്‍ (മിനിസ്റ്റര്‍ )മുഖ്യമന്ത്രി നിങ്ങള്‍ ഇതൊന്നും അറിയുന്നില്ലേ . കേരളത്തില്‍ ഉള്ള ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധനവ്‌ സംബന്ധിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിഞ്ഞിട്ടും ഒരു നടപടിയും ഇല്ല . ഭൂരിപക്ഷം ഭക്ഷ്യ വസ്തുക്കളും കേരളത്തില്‍…

കോന്നിയിലെ വാഹനാപകടം :അമിത വേഗത :റോഡ്‌ സുരക്ഷാ നിയമങ്ങള്‍ ഒന്നും പാലിക്കുന്നില്ല

കോന്നി മേഖലയില്‍ അടിക്കടി ഉള്ള വാഹനാപകടം സംബന്ധിച്ച് കൃത്യമായ പഠനം നടത്തുവാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാകണം. മുന്‍പ് നടന്ന അപകടങ്ങള്‍ സംബന്ധിച്ചുള്ള നിഗമനം പൊതു ജനങ്ങളുമായി പങ്കു വെക്കണം. പഠന റിപ്പോര്‍ട്ട്‌ ഇത് വരെ പൊതുജന സമക്ഷം അവതരിപ്പിച്ചില്ല. കേരളത്തിലെ പൊതു ഗതാഗത വിഭാഗം ആണ് നിരത്തുകളിലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളെ കുറിച്ച് പൊതു ജനങ്ങളെ അറിയിക്കേണ്ടത്. ഉത്തരവാദിത്വം ഉള്ള സര്‍ക്കാര്‍ ജീവനക്കാരെ വിളിച്ചാല്‍ കൃത്യമായ മറുപടി…

കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു: കാറ്റ് ശക്തമാകാനും സാധ്യത

ജൂൺ 12 മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ഒഡിഷയുടെ വടക്കൻതീരം, ഗംഗതട പശ്ചിമ ബംഗാൾ എന്നിവയുടെ മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ…

പ്രധാന വാര്‍ത്തകള്‍ / അറിയിപ്പുകള്‍ (10/06/2025)

◾ കേരള തീരത്തിനടുത്ത് തീപിടിച്ച കൊളംബോയില്‍നിന്നു മുംബൈയിലേക്ക് പോകുകയായിരുന്ന വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലെ തീ ഇപ്പോഴും നിയന്ത്രണ വിധേയമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആളിക്കത്തുന്നതോടൊപ്പം കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കുന്നതാണ് തീ കെടുത്താന്‍ വെല്ലുവിളിയാകുന്നത്. കണ്ടെയ്‌നറുകള്‍ ഒഴുകി നടക്കുന്നതും കപ്പലിനടുത്തേക്കെത്തുന്നതിന് വെല്ലുവിളിയുയര്‍ത്തുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരു കപ്പലും സംയുക്തമായാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്. കപ്പലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് തീ വ്യാപിച്ചിട്ടുണ്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 ജീവനക്കാരില്‍ രക്ഷപ്പെട്ട 18…

ക്ഷേത്രദർശനത്തിനെത്തിയ വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാലകവർന്ന നാടോടി സംഘത്തിലെ രണ്ട് സ്ത്രീകൾ പിടിയിൽ

മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവൻ സ്വർണ്ണമാല കവർന്ന നാടോടി സംഘത്തിലെ രണ്ട് സ്ത്രീകളെ മലയാലപ്പുഴ പോലീസ് ദിവസങ്ങൾക്കകം പിടികൂടി. തമിഴ്നാട് വെള്ളാച്ചി പള്ളിവാസൽ കോട്ടൂർ ഡോർ നമ്പർ 75 ൽ ഏഴിമലയുടെ ഭാര്യ ജൂലി (53), തമിഴ്നാട് രാജപാളയം തെൻഡ്രൽ നഗർ 502/3133 ഗണേശന്റെ ഭാര്യ പ്രിയ എന്ന് വിളിക്കുന്ന ജക്കമ്മാൾ(42) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ഒന്നിന് രാവിലെ എട്ടരയ്ക്കും 9 നുമിടെയാണ്…

MSC ELSA 3 ന്‍റെ ജലാന്തർഭാഗ രക്ഷാപ്രവർത്തനം കേരള തീരത്ത് ആരംഭിച്ചു

കടലിൽ മുങ്ങിപ്പോയ കണ്ടെയ്‌നർ കപ്പലായ MSC ELSA 3 ന്റെ ജലാന്തർഭാഗ രക്ഷാപ്രവർത്തനം കേരള തീരത്ത് ആരംഭിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിനെയും സംസ്ഥാന ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സമുദ്ര ദുരന്ത പ്രതികരണ ഉദ്യമത്തിലെ നിർണ്ണായക ഘട്ടമാണ് ഈ പ്രവർത്തനം. ലൈബീരിയൻ പതാക വഹിച്ചിരുന്ന കണ്ടെയ്‌നർ കപ്പലായ MSC ELSA 3 2025 മെയ് 25 ന് കേരള തീരത്ത് നിന്ന് 13 നോട്ടിക്കൽ…

കല്ലേലിതോട്ടത്തിന് ഉള്ളില്‍ ഒൻപത് കാട്ടാനകള്‍ : ആനയെക്കണ്ട് ഓടി വീഴുന്നവര്‍ അനേകം

കോന്നി വനം ഡിവിഷനിലെ കല്ലേലിതോട്ടം വാര്‍ഡില്‍ ഹാരിസന്‍ മലയാളം കമ്പനിയുടെ കൈവശം ഉള്ള സ്ഥലങ്ങളില്‍ പാട്ട വ്യവസ്ഥയില്‍ കൃഷി ചെയ്ത കൈതതോട്ടത്തില്‍ ഒൻപത് കാട്ടാനകള്‍ ആണ് സഞ്ചാരം. അത് കൂടാതെ ഒറ്റയാന്‍ കാട് വിട്ടു ഇവിടെ കൂടിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. കൊക്കാതോട് കല്ലേലി കോന്നി റോഡിലൂടെ പോകുന്ന ആളുകള്‍ നിത്യവും കാട്ടാനകളെ കാണുന്നു. രാത്രിയില്‍ ഇറങ്ങുന്ന കാട്ടാനകള്‍ രാവിലെ ആണ് കാട്ടിലേക്ക് മടങ്ങുന്നത്. വന മേഖലയോട് ചേര്‍ന്ന സ്ഥലങ്ങളില്‍…

പോലീസ് ഉദ്യോഗസ്ഥൻ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ

മങ്കരയിൽ പോലീസുദ്യോഗസ്ഥനെ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ വിയ്യൂർ പാടുകാട് സ്വദേശിയും പാലക്കാട് മുട്ടിക്കുളങ്ങര കെഎപി സെക്കൻഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറുമായ കെ.ആർ. അഭിജിത്താണ് (30) മരിച്ചത്. മങ്കര റെയിൽവേ സ്റ്റേഷനുസമീപമാണ് സംഭവം. മംഗലാപുരം-ചെന്നൈ എക്സ്പ്രസാണ് ഇടിച്ചതെന്നാണ് വിവരം. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ബാഗിലെ പേഴ്സിൽനിന്ന് കിട്ടിയ ആധാർകാർഡിൽനിന്നാണ് അഭിജിത്താണ് മരിച്ചതെന്ന് അറിഞ്ഞത്. ജൂൺ രണ്ടിനാണ് അഭിജിത്ത് പരിശീലനത്തിൽ പ്രവേശിച്ചത്. ഞായറാഴ്ച വൈകീട്ട് ആറിന് പിഎസ്‌സി കംപ്യൂട്ടർ…

ബക്രീദ്: നാളെ അവധി ഇല്ല: സർക്കാർ അവധി ശനിയാഴ്ച മാത്രം

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്ച മാത്രം. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രണ്ടു ദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് മാറ്റിയത്.നേരത്തെ ജൂൺ 6 നാണ് ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7 നാണെന്ന് മതപണ്ഡിതർ അറിയിച്ചിരുന്നു. തുടർന്ന് സർക്കാർ അവധി ശനിയാഴ്ചയിലേക്കാൻ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. സ്‌കൂളുകള്‍ക്കും ശനിയാഴ്ച തന്നെയായിരിക്കും അവധി. വെള്ളിയാഴ്ച സ്‌കൂള്‍ പ്രവൃത്തിദിവസം…

error: Content is protected !!