Input your search keywords and press Enter.

State Bulletin

കേരള തീരത്ത് മുങ്ങിയ കപ്പലിൽ കാത്സ്യം കാർബൈഡ് മുതൽ തേങ്ങ വരെ

നാലു കണ്ടെയ്നറുകളിൽ കശുവണ്ടി പരിപ്പ് ,46 കണ്ടെയ്നറുകളിൽ തേങ്ങയും വിവിധ നട്ട്സ്സുകളും,39 കണ്ടെയ്നറുകളിൽ കോട്ടൺ ഇനങ്ങള്‍ ,60 കണ്ടെയ്നറുകളിൽ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ഉള്ള പോളിമർ അസംസ്കൃത വസ്തുക്കള്‍ ,87 കണ്ടെയ്നറുകളിൽ വിവിധ തടികള്‍ ,71 കണ്ടെയ്നറുകള്‍ ശൂന്യം ,12 എണ്ണത്തില്‍ കാത്സ്യം കാർബൈഡ് (ഒരു രാസസംയുക്തമാണ് കാൽസ്യം കാർബൈഡ്,കാൽത്സ്യം സൈനാമൈഡ് , അസറ്റ്‌ലീൻ എന്നീ രാസപദാർത്ഥങ്ങളുടെ നിർമ്മാണത്തിന് വാണിജ്യപരമായി ഉപയോഗിക്കുന്ന സംയുക്തമാണ് ഇത്.കാൽസ്യം കാർബൈഡ് ജലവുമായി പ്രവർത്തിപ്പിച്ച് അസറ്റിലിൻ നിർമ്മിക്കുന്നു.ഉന്നതോഷ്മാവിൽ…

കോവിഡ് വ്യാപനം: മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കാൻ കേന്ദ്ര നിര്‍ദേശം

കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ ആശുപത്രികളിലെ സജ്ജീകരണങ്ങൾ സജ്ജമാണെന്നു വിലയിരുത്തുന്ന മോക്ക് ഡ്രിൽ ഇന്നു നടത്താനാണ് നിർദേശം.രാജ്യത്ത് രോഗികളുടെ എണ്ണം 4,302 ആയി ഉയര്‍ന്നു . 24 മണിക്കൂറിനുള്ളിൽ 7 മരണം റിപ്പോർട്ട് ചെയ്തു.…

ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി:അധ്യാപിക ആത്മഹത്യ ചെയ്തു

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ഹയർ സെക്കൻഡറി അധ്യാപിക പുഴയിലേയ്ക്കു ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പിൽ പരേതനായ സുബ്രന്റെയും തങ്കയുടെയും മകളും പന്തളം സ്വദേശി കോഴിമല വടക്കേചെരുവിൽ ജയപ്രകാശിന്റെ ഭാര്യയുമായ സിന്തോളാണു (സിന്ധു-40) മരിച്ചത്. നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ നിന്നാണു യാത്രക്കാരി പുഴയിലേയ്ക്കു ചാടിയത്.അഗ്നിശമന സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലിൽ 5 കിലോമീറ്റർ അകലെ സമ്പാളൂർ ഞാളക്കടവ് പാലത്തിനു 300 മീറ്റർ മുൻപായാണു മൃതദേഹം കണ്ടെത്തി. നിലമ്പൂരിൽ നിന്നു കോട്ടയത്തേയ്ക്കു…

അഭിഭാഷകന്‍ പ്രതിയായ കോന്നിയിലെ പോക്‌സോ കേസ് അട്ടിമറിച്ചത് ആര്

ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിന് കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്‍, എസ്.എച്ച്.ഓ പി. ശ്രീജിത്ത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും യഥാര്‍ഥ അട്ടിമറി വീരന്മാര്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും ആറന്മുള പോലീസുമാണെന്നുളള വിവരം തെളിയിക്കുന്ന രേഖ ആഭ്യന്തര വകുപ്പില്‍ നിന്ന് പുറത്ത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി പിരിച്ചു വിടണം എന്നും സസ്പെൻ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ സേവന…

അങ്കമാലി- ശബരി പാതയ്ക്ക് അനുമതി: പ്രവൃത്തി ഉടന്‍ തുടങ്ങും

പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന അങ്കമാലി-ശബരി റെയില്‍പ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. അടുത്ത ദിവസം തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ജൂലായില്‍ തന്നെ ആരംഭിക്കാനാണ് ധാരണയായത്. കേരളത്തിന്റെ വടക്കു മുതല്‍ തെക്കു വരെ മൂന്നും…

തിരുവനന്തപുരത്ത് 25 കുട്ടികളുമായി പോയ സ്‌കൂൾ ബസ് മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് നഗരൂരിൽ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം. വെള്ളല്ലൂർ ഗവൺമെന്റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് മറിയുകയായിരുന്നു. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ കൈബസിനടിയിൽ കുടുങ്ങുകയായിരുന്നു. 23 കുട്ടികൾക്ക് സാരമായ പ്രശ്നങ്ങളില്ല. അപകടം നടന്നതിന് പിന്നാലെ നാട്ടുകാരടക്കം ചേർന്നാണ് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിച്ചത്.എല്ലാ…

ഇന്ത്യയിൽ വൈദ്യുത കാർ നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

വൈദ്യുത വാഹന നിർമ്മാണത്തിൽ (EV) പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, വൈദ്യുത കാറുകളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഭാവിസജ്ജമായ പദ്ധതിക്ക് ഭാരത സർക്കാർ അംഗീകാരം നൽകി. 2070 ഓടെ പ്രകൃതി വാതകങ്ങളുടെ ആഗിരണ ബഹിർഗമന സമതുലിതാവസ്ഥ (നെറ്റ് സീറോ ലക്‌ഷ്യം) കൈവരിക്കുക, സുസ്ഥിര ഗതാഗതം ശക്തിപ്പെടുത്തുക, സാമ്പത്തിക വളർച്ച കൈവരിക്കുക, പാരിസ്ഥിതിക ആഘാതം കുറയ്ക്കുക തുടങ്ങിയ ഇന്ത്യയുടെ ദേശീയ ലക്ഷ്യങ്ങളുമായി ഈ ചരിത്രപരമായ സംരംഭം അനുപൂരകമായി വർത്തിക്കുന്നു. മോട്ടോർ വാഹന…

പ്രളയ സാധ്യത മുന്നറിയിപ്പ് (30/05/2025)

പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി; കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി; കണ്ണൂർ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കൽ നദി, കോട്ടയം ജില്ലയിലെ മീനച്ചിൽ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ പമ്പ നദി, അച്ചൻകോവിൽ…

കനത്ത മഴ റെഡ് അലേർട്ട് പ്രഖ്യാപിച്ചു (30/05/2025)

പ്രളയ സാധ്യത മുന്നറിയിപ്പ് പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി; കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി; കണ്ണൂർ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കൽ നദി, കോട്ടയം ജില്ലയിലെ മീനച്ചിൽ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ…

കോവിഡ്: കേരളത്തില്‍ ആക്ടീവ് കേസുകൾ 727; ആശങ്കപ്പെടേണ്ട സാഹചര്യമില്ല

സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജില്ലകളിൽ പരിശോധനാ സംവിധാനങ്ങളും ആവശ്യമായ മരുന്നുകളും ഉറപ്പുവരുത്തിയിട്ടുണ്ട്. ആകെ കോവിഡ് ആക്ടീവ് കേസുകൾ 727 ആണ്. കൂടുതൽ കേസുകളുള്ളത് കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ജില്ലകളിലാണ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ജെ. എൻ വകഭേദമായ എൽ.എഫ് 7 ആണ് കേരളത്തിലും കണ്ടെത്തിയത്. കോവിഡ് കേസുകൾ കൂടുതലായി…

error: Content is protected !!