Input your search keywords and press Enter.

State Bulletin

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം: മന്ത്രി വീണാ ജോര്‍ജ്

ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി നമ്മുടെ നാട് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയന്‍ ദ്വീപുകളില്‍ ഇപ്പോള്‍ ചിക്കന്‍ഗുനിയയുടെ വ്യാപനമുണ്ട്. പതിനയ്യായിരത്തോളം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കള്‍…

പാലക്കാട് ജില്ലാ വാർത്തകൾ (10/04/2025)

മസ്റ്ററിങ് പൂര്‍ത്തിയാക്കണം: എല്‍.പി.ജി ഓപ്പണ്‍ ഫോറം യോഗം നടത്തി ജില്ലാതല എല്‍.പി.ജി ഓപ്പണ്‍ ഫോറം യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ അധ്യക്ഷനായി. മസ്റ്ററിങിനായി അവശേഷിക്കുന്ന ഉപഭോക്താക്കള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ഓയില്‍ കമ്പനി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് എല്‍.പി.ജി ലഭ്യതയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനായി 8137067808 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍,…

സര്‍ക്കാര്‍ ഇടപെടലുകളിലൂടെ ഭൂരിഭാഗം ആദിവാസികള്‍ക്കും അര്‍ഹതപ്പെട്ട ഭൂമി നല്‍കാനായി – മന്ത്രി ആര്‍ ബിന്ദു

‘സൂപ്പര്‍ 100’ പദ്ധതി സമാപനോദ്ഘാടനം മന്ത്രി ആര്‍.ബിന്ദു നിര്‍വ്വഹിച്ചു പാലക്കാട്: സര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടലുകളിലൂടെ 80 ശതമാനം ആദിവാസികള്‍ക്കും അര്‍ഹതപ്പെട്ട ഭൂമി നല്‍കാന്‍ സാധിച്ചെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു. അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരളയും പാലക്കാട് ജില്ലാ ഭരണകൂടവും റഫ്ബില ഇന്റര്‍നാഷണല്‍ കമ്പനിയുമായി ചേര്‍ന്ന് അട്ടപ്പാടിയില്‍ നടപ്പിലാക്കിയ ‘സൂപ്പര്‍ 100’ പദ്ധതിയുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശേഷിക്കുന്നവര്‍ക്ക്…

വിഴിഞ്ഞം വി.ജി.എഫ് കരാർ ഇന്ന് (ഏപ്രിൽ 9) ഒപ്പിടും

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസർക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) സ്വീകരിക്കുന്നതിനുള്ള കരാർ ഏപ്രിൽ 9ന് ഒപ്പിടുമെന്ന് തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. രണ്ടു കരാറുകളാണ് ഒപ്പിടുക. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ…

ശബരിമല വിമാനത്താവളം: കൊടുമണ്ണിന്‍റെ സാധ്യത പരിശോധിക്കാൻ നിർദേശം

നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി കൊടുമൺ പ്ലാന്റേഷനിലെ റവന്യു ഭൂമിയുടെ സാധ്യത കൂടി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. വിമാനത്താവള പദ്ധതിക്കായി പ്ലാന്റേഷൻ എസ്റ്റേറ്റ് കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ശബരി സാംസ്കാരിക സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ആ സ്ഥലം കൂടി പരിഗണിക്കണമെന്ന് വിധി വന്നിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് ശബരി സാംസ്കാരിക സമിതി പ്രസിഡന്റ് വർഗീസ്…

ലോകത്തെവിടെ നിന്നും വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാം ; കെ സ്മാർട്ടിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 21344 വിവാഹങ്ങൾ

വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റർ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് വേണമെന്നില്ല, ഒരേ സമയത്ത് ഓൺലൈനിൽ വരണമെന്നുമില്ല. വിവാഹം ഓൺലൈനായി വീഡിയോ കെവൈസി വഴി രജിസ്റ്റർ ചെയ്യാൻ സംവിധാനവുമായി കെ സ്മാർട്ട്. രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്ട്രേഷൻ സാധ്യമാക്കിയത് കെ സ്മാർട്ടിലൂടെ കേരളമാണ്. നഗരങ്ങളിൽ 2024 ജനുവരി മുതൽ ഈ മാർച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്ട്രേഷനിൽ 21344 ഉം ഈ…

കുഞ്ഞുവാവയ്ക്ക് ചെയിൻ തിരിച്ചുകിട്ടി, അമ്മയും ഹാപ്പിയായി

അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞുവാവയുടെ കയ്യിലേക്ക് പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ആർ വി അരുൺ കുമാർ സ്വർണചെയിൻ വെച്ചുകൊടുക്കുമ്പോൾ ഒന്നും തിരിയാത്ത അവൾ പാല്പുഞ്ചിരി തൂകുകയായിരുന്നു. അമ്മ മീരയും വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു അപ്പോൾ. ഇനി മേലിൽ ചെയിൻ കൊണ്ടുകളയരുതെന്ന പോലീസ് അങ്കിളിന്റെ ഉപദേശം മനസ്സിലായാലും ഇല്ലെങ്കിലും അവളുടെ ചുണ്ടിലെ ചിരി മാഞ്ഞതേയില്ല. പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കഴിഞ്ഞദിവസത്തെ പത്രവാർത്ത കണ്ട് സ്റ്റേഷനിൽ എത്തിയതാണ് കുഞ്ഞുവാവയും അമ്മയും. പത്തനംതിട്ട…

മുന്‍ സന്തോഷ് ട്രോഫി താരം എം.ബാബുരാജ് (60) അന്തരിച്ചു

മുൻ സന്തോഷ് ട്രോഫി താരം എം ബാബുരാജ് (60) അന്തരിച്ചു. കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡൻ്റ് ആയിരുന്നു. രണ്ട് തവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു ബാബുരാജ്. 1964ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പോലീസിൽ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. വിദ്യാഭ്യാസകാലത്ത് പയ്യന്നൂർ കോളേജ് ടീമിൽ അംഗമായിരുന്നു. പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂ സ്റ്റാർ ക്ലബ്ബ് എന്നിവക്ക് വേണ്ടി…

എക്സൈസ്: ലഹരിമാഫിയയ്ക്കെതിരെ കർശന നടപടികൾ തുടരുന്നു

ലഹരിമാഫിയയ്ക്കെതിരെ കർശന നടപടികൾ തുടർന്ന് എക്സൈസ് സേന. മാർച്ച് മാസത്തിൽ എക്സൈസ് സേന ആകെ എടുത്തത് 10,495 കേസുകളാണ്. ഇതിൽ 1686 അബ്കാരി കേസുകൾ, 1313 മയക്കുമരുന്ന് കേസുകൾ, 7483 പുകയില കേസുകളും ഉൾപ്പെടുന്നു. ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേർന്ന് നടത്തിയ 362 ഉൾപ്പെടെ 13639 റെയ്ഡുകൾ നടത്തി. 1,17,777 വാഹനങ്ങളാണ് ഈ കാലയളവിൽ പരിശോധിച്ചത്. അബ്കാരി കേസുകളിൽ 66ഉം…

ഇടിമിന്നലേറ്റു: ഏഴുപേർ ആശുപത്രിയിൽ

കോട്ടയം മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ വീടിന്റെ വരാന്തയിൽ കയറിനിന്ന വനിതാ തൊഴിലുറപ്പ് തൊഴിലാളികളായ ഏഴ് പേർക്കാണ് ഇടിമിന്നലേറ്റത്. ഇതിൽ അഞ്ചുപേരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിലും രണ്ട് പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു…

error: Content is protected !!