Input your search keywords and press Enter.

State Bulletin

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ : ളാഹയില്‍ ഒരു മണിക്കൂറിൽ 45 എം എം മഴ

കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും കനത്ത മഴ സാധ്യത ഉണ്ടെന്ന് ഉള്ളതിനാല്‍ മഞ്ഞ അലേര്‍ട്ട് നിലനില്‍ക്കും. ളാഹയില്‍ ഒരു മണിക്കൂറിൽ 45 എം എം മഴ രേഖപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരാൻ പെർമിറ്റ്‌ നിർബന്ധമാക്കി

പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികൾ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, ടാക്‌സ്‌പെയർ സർവീസസ്…

സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതം

സംസ്ഥാനത്ത് 2024-25 സംഭരണ വർഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരികയാണെന്ന് മന്ത്രി ജി ആർ അനിൽ. കൊയ്ത്ത്‌ ആരംഭിക്കുന്നതിനും വളരെ മുമ്പേ തന്നെ നോഡൽ ഏജൻസിയായ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഉദ്യോഗസ്ഥവിന്യാസം പൂർത്തിയാക്കുകയും 57 മില്ലുകളുമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തുവെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെല്ല് കൊയ്തിട്ട് ദിവസങ്ങളോളം കഴിഞ്ഞിട്ടും സംഭരിക്കാൻ എത്തുന്നില്ല എന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒന്നാംവിള സംഭരണത്തിൽ 57,455 കർഷകരിൽ നിന്നായി…

പാലക്കാട് ജില്ലാ വാർത്തകൾ (04/04/2025)

നീറ്റ്: ജില്ലാതല കമ്മിറ്റി രൂപീകരിച്ചു പാലക്കാട് ജില്ലയില്‍ നീറ്റ് (യു.ജി)-2025 പരീക്ഷയുടെ സുഗമവും സുതാര്യവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതല കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ചെയര്‍പേഴ്സണും ഹേമാംബിക നഗര്‍ കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ എം.എന്‍ രാജപ്പന്‍ നോഡല്‍ ഓഫീസറും ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷ മാനാട്ട്, എ.ഡി.എം കെ. മണികണ്ഠന്‍ എന്നിവര്‍ അംഗങ്ങളുമായാണ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. ജില്ലയിലെ നീറ്റ്…

പത്തനംതിട്ട ജില്ലാ വാർത്തകൾ (04/04/2025)

അധ്യാപക നിയമനം വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ ടീച്ചറെ (ഹിന്ദി) നിയമിക്കുന്നു. പി.എസ്.സി നിയമന യോഗ്യതയുള്ളവരാകണം അപേക്ഷകര്‍. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവരാകണം. പട്ടികവര്‍ഗകാര്‍ക്ക് മുന്‍ഗണന. യോഗ്യത , പ്രായം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി 689672 വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി ഏപ്രില്‍ 15. ഫോണ്‍ : 04735 -227703.   നഴ്‌സിങ്ങ്…

2500 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

ഇന്ത്യന്‍ നാവികസേനയുടെ പശ്ചിമ കമാന്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര യുദ്ധക്കപ്പലായ ഐഎന്‍എസ് തര്‍ക്കാഷിൻറെ നേതൃത്വത്തിൽ നടത്തിയ ദൗത്യത്തിൽ, പശ്ചിമ ഇന്ത്യന്‍ മഹാസമുദ്രത്തിഇത് വെച്ച് 2500 കിലോഗ്രാമിലധികം മയക്കുമരുന്നു കണ്ടെത്തുകയും വിജയകരമായി പിടികൂടുകയും ചെയ്തു. സമുദ്രസംബന്ധമായ കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനും പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ഇന്ത്യന്‍ നാവികസേനയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ നടപടി. 2025 ജനുവരി മുതല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് വിന്യസിച്ചിരിക്കുന്ന ഐഎന്‍എസ് തര്‍ക്കാഷ്, ബഹ്‌റൈന്‍…

മലന്തേനീച്ചകള്‍ ആക്രമിച്ചാല്‍ മരണം ഉറപ്പ്

ആനയും പുലിയും കടുവയുമൊക്കെ സർവ്വ സാധാരണമായി മനുഷ്യരെ കൊല്ലുന്ന നാട്ടിൽ, കടന്നൽ ആക്രമണത്തിൽ മനുഷ്യർ മരണപ്പെടുന്ന വാർത്തകൾ നമുക്കത്ര പരിചിതമല്ല. പക്ഷെ, അറിഞ്ഞിടത്തോളം ഇത്തരം മരണങ്ങളും അതിദാരുണമാണ്. ഇന്നലെ ഊട്ടി ഗൂഡല്ലൂർ ഭാഗത്ത് ട്രിപ്പ് പോയി കൊല്ലപ്പെട്ട സാബിറിന്റെ കൈയ്യാണ് ചിത്രത്തിൽ. കടന്നലുകൾ / തേനീച്ചകൾ കുത്താത്ത ഒരുഭാഗം പോലുമില്ല ശരീരത്തിൽ എന്നാണ് അറിയാൻ കഴിഞ്ഞത്. ചില ആളുകൾക്കൊക്കെ അത്ഭുതമാണ്, കടന്നാൽ കുത്തിയാൽ / തേനീച്ചകൾ കുത്തിയാൽ ആളുകൾ മരിക്കുമോ…

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട്

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 03/04/2025 : പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് 04/04/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി 05/04/2025 : ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് 06/04/2025 : മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…

പത്തനംതിട്ട ജില്ലാ വാർത്തകൾ (01/04/2025)

ചെങ്ങറ പാക്കേജ് വിവരശേഖരണം ജില്ലയില്‍ താമസിക്കുന്ന ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെട്ടവരുടെ വിവരശേഖരണം കോന്നിത്താഴം കൊന്നപ്പാറ എല്‍.പി സ്‌കൂളില്‍ ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ടു അഞ്ച് വരെ നടക്കും. ഗുണഭോക്താക്കള്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ചെങ്ങറ പുനരധിവാസവുമായി ബന്ധപ്പെട്ട് ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ 53.422…

പാലക്കാട് ജില്ലാ വാർത്തകൾ (01/04/2025)

ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനം ബി പി എല്‍ കൂട്ടുപാതയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഏപ്രില്‍ എട്ട് വരെ www.polyadmission.org ല്‍ അപേക്ഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9809263460, 9744694708, 9446670316, 9400672799   റെയില്‍വെ ഗേറ്റ് അടച്ചിടും പാലക്കാട് ജംങ്ഷനും പാലക്കാട് ടൗണ്‍ റെയില്‍വേ സ്‌റ്റേഷനും ഇടയിലുള്ള റെയില്‍വെ ഗേറ്റ് (ലെവല്‍ ക്രോസ് നമ്പര്‍ 52) ഏപ്രില്‍ രണ്ടിന്…

error: Content is protected !!