Input your search keywords and press Enter.

State Bulletin

കുവൈറ്റ് കോന്നി നിവാസി സംഗമവും രക്‌തദാന ക്യാമ്പും സംഘടിപ്പിച്ചു

കുവൈറ്റ് കോന്നി നിവാസി സംഗമവും രക്‌തദാന ക്യാമ്പും സംഘടിപ്പിച്ചു കോന്നി നിവാസി സംഗമം കുവൈറ്റും ബ്ലഡ്‌ ഡോനേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി അദാൻ ഹോസ്പിറ്റൽ ബ്ലഡ് ഡോണെഷൻ സെന്‍ററില്‍ വെച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പിൽ 75 ൽ അധികം പേര്‍ രക്‌തദാനം നടത്തി.കോന്നി നിവാസി സംഗമം പ്രസിഡന്റ് ജോൺ മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവീൺ കുമാർ സ്വാഗതം പറഞ്ഞു . കോന്നി നിവാസി സംഗമം കമ്മറ്റി…

പീഡിയാട്രിക് എൻഡോസ്കോപിക് സർജൻമാരുടെ ദേശീയ സമ്മേളനത്തിന് തുടക്കമായി

പീഡിയാട്രിക് എൻഡോസ്കോപിക് സർജൻമാരുടെ ദേശീയ സമ്മേളനത്തിന് തുടക്കമായി കൊച്ചി: പെസിക്കൺ 2025, പീഡിയാട്രിക് എൻഡോസ്കോപിക് സർജൻമാരുടെ ദേശീയ മൂന്നു ദിവസത്തെ സമ്മേളനം അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെയും ഗർഭസ്ഥ ശിശുക്കളിലെയും താക്കോൽദ്വാര ശസ്ത്രക്രിയകൾ, ലാപ്രോസ്കോപി റോബട്ടിക്, എൻഡോ സ്കോപി എന്നിവയുടെ അത്യാധുനിക സാങ്കേതിക വിദ്യകളും പഠനങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും. ഗർഭസ്ഥ ശിശുവിൻറെ താക്കാൽദ്വാര ശസ്ത്രക്രിയയെ കുറിച്ച് പോളണ്ടിൽ നിന്നുള്ള…

കേരളത്തിലെ 1321 ആശുപത്രികളിൽ കാൻസർ സ്‌ക്രീനിംഗ് സംവിധാനം

കേരളത്തിലെ 1321 ആശുപത്രികളിൽ കാൻസർ സ്‌ക്രീനിംഗ് സംവിധാനം കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്തുകൊണ്ട് ഒരു ലക്ഷത്തിലധികം (1,10,388) പേർ കാൻസർ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദം,…

നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി രാജേഷ് മാഷ് യാത്രയായി

നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി രാജേഷ് മാഷ് യാത്രയായി തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അധ്യാപകന്റെ അവയവങ്ങള്‍ നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കും.പാരിപ്പള്ളി അമൃത എച്ച്.എസ്.എസ്സിലെ അധ്യാപകനായ ആര്‍. രാജേഷിന്റെ (52) അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് ദാനം ചെയ്തത്. രണ്ട് വൃക്ക, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.തീവ്രദു:ഖത്തിനിടയിലും അവയവ ദാനത്തിന് സന്നദ്ധരായ കുടുംബത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നന്ദി…

കോന്നി കുമ്മണ്ണൂരില്‍ കാട്ടാന ഇറങ്ങി : ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം : രമേശ് ചെന്നിത്തല

കോന്നി കുമ്മണ്ണൂരില്‍ കാട്ടാന ഇറങ്ങി : ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം : രമേശ് ചെന്നിത്തല മലയോര വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്‌താവിച്ചു. കോന്നി കുമ്മണ്ണൂരിൽ ആന ഇറങ്ങിയ സ്ഥലവും പ്രദേശവാസികളുടെ വീടും സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മലയോര പ്രദേശങ്ങളും വനാതിർത്തികളിലും ആന, പുലി, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം ഉണ്ടായിട്ടും വനം മന്ത്രിയും…

പടക്കം പൊട്ടിച്ചു :ആനകള്‍ ഇടഞ്ഞു : മൂന്ന് പേര്‍ മരണപ്പെട്ടു :നിരവധി ആളുകള്‍ക്ക് പരിക്ക്

പടക്കം പൊട്ടിച്ചു :ആനകള്‍ ഇടഞ്ഞു : മൂന്ന് പേര്‍ മരണപ്പെട്ടു :നിരവധി ആളുകള്‍ക്ക് പരിക്ക് മണക്കുളങ്ങര ഭ​ഗവതി ക്ഷേത്രത്തിൽ ആനകളിടഞ്ഞതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. 7 പേരുടെ നില ​ഗുരുതരമാണ്. 22 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആന ഇടയുന്നതിന് മുമ്പ് പടക്കം പൊട്ടിയിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു ബാലുശ്ശേരി ധനഞ്ജയൻ എന്ന ആന ആണിടഞ്ഞത്. ഗുരുവായൂർ ദേവസ്വത്തിന്റെ…

കോന്നി കല്ലേലികാവിൽ 999 സ്വർണ്ണ മലക്കൊടി ദർശനം നടന്നു

കോന്നി കല്ലേലികാവിൽ 999 സ്വർണ്ണ മലക്കൊടി ദർശനം നടന്നു കുംഭ മാസ പിറവിയോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നിലവറയിലെ 999 സ്വർണ്ണ മലക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി ഭക്ത ജനങ്ങൾക്ക് ദർശനത്തിനായി തുറന്ന് നൽകി. എല്ലാ മലയാള മാസം ഒന്നാം തീയതിയും ഉത്സവ വിശേഷാൽ നാളിലും മാത്രമാണ് സ്വർണ്ണ മലക്കൊടിയുടെ ദർശനം ഉള്ളത്. രാവിലെ 5 മണിക്ക് നവാഭിഷേക പൂജയ്ക്ക് ശേഷം മലക്കൊടിയുടെ നിലവറ തുറന്ന്…

റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ്

റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ് റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് റീനയുടെ കൊലപാതകക്കേസിലാണ് ഭർത്താവ് മനോജിനെ ജീവപര്യന്തം കഠിനതടവിന് കോടതി ശിക്ഷിച്ചത്.പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി.രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയുമുണ്ട്. ഇത് മക്കൾക്ക് വീതിച്ചുനൽകണം. തുക നല്‍കാത്ത പക്ഷം പ്രതിയുടെ സ്വത്തില്‍ നിന്നും അത് ഈടാക്കണമെന്നും കോടതി…

 ശബരിമല  വികസന അതോറിറ്റി  രൂപീകരിക്കുന്ന  കാര്യം സർക്കാർ പരിഗണനയില്‍

ശബരിമല  വികസന അതോറിറ്റി  രൂപീകരിക്കുന്ന  കാര്യം സർക്കാർ പരിഗണനയില്‍ ശബരിമലയുമായി ബന്ധപ്പെട്ട നിർമ്മാണ –  വികസന  പ്രവർത്തികളുടെ  മേൽനോട്ടത്തിനും  വിവിധ  വകുപ്പുകളുടെ ഏകോപനത്തിനുമായി ശബരിമല  വികസന അതോറിറ്റി  രൂപീകരിക്കുന്ന  കാര്യം സർക്കാർ പരിഗണനയിലാണെന്ന്  ദേവസ്വം  വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു. മുഖ്യമന്ത്രി ചെയർമാനും  ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയർമാനും  ഉന്നത ഉദ്യോഗസ്ഥർ  അംഗങ്ങളുമായിരിക്കും . ശബരിമല വികസനവുമായി    ബന്ധപ്പെട്ട് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ നൽകിയ  ശ്രദ്ധക്ഷണിക്കലിന് മറുപടി…

ഭരണിക്കാവ് – പത്തനംതിട്ട -മുണ്ടക്കയം ദേശീയപാത :2600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം

ഭരണിക്കാവ് – പത്തനംതിട്ട -മുണ്ടക്കയം ദേശീയപാത :2600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ഭരണിക്കാവിൽ നിന്നും ആരംഭിച്ച് പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുന്ന ഭരണിക്കാവ് -മുണ്ടക്കയം ദേശീയപാത 183 എ യുടെ വികസനത്തിന് 2600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി ആന്‍റോ ആന്റണി എം പി അറിയിച്ചു . ഭരണിക്കാവിൽ നിന്നും തുടങ്ങി അടൂർ, തട്ട, കൈപ്പട്ടൂർ, പത്തനംതിട്ട, മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശ്ശേരിക്കര, പെരുനാട്, ളാഹ, ഇലവുങ്കൽ, കണമല, എരുമേലി,…

error: Content is protected !!