Input your search keywords and press Enter.

State Bulletin

കേരള തീരത്ത് (തിരുവനന്തപുരം, കൊല്ലം) റെഡ് അലെർട്ട് പ്രഖ്യാപിച്ചു

കേരള തീരത്ത് (തിരുവനന്തപുരം, കൊല്ലം) റെഡ് അലെർട്ട് പ്രഖ്യാപിച്ചു   കേരള തീരത്ത് ഇന്ന് (15/10/2024) ഉച്ചയ്ക്ക് 02.30 മുതൽ 16/10/2024 രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്ത് (തിരുവനന്തപുരം, കൊല്ലം) റെഡ് അലെർട് ആണ് INCOIS പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി,…

കോന്നി മെഡിക്കൽ കോളേജിൽ മൂന്നാമത്തെ ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു

കോന്നി മെഡിക്കൽ കോളേജിൽ മൂന്നാമത്തെ ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു കോന്നി ഗവ മെഡിക്കൽ കോളേജിൽ മൂന്നാമത്തെ ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കോന്നി മെഡിക്കൽ കോളേജിൽ വിദ്യാർഥികൾക്കായി അത്യാധുനിക ഉപകരണങ്ങൾ ആണ് എത്തിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനം നിലച്ച അവസ്ഥയിൽ നിന്നാണ് കോന്നി മെഡിക്കൽ കോളജ് യാഥാർത്ഥ്യമായതെന്നും ഇപ്പോൾ നിന്ന് കിഫ്‌ബിയിൽ നിന്നും അനുവദിച്ച 352 കോടി…

മൂഴിയാര്‍ : തദ്ദേശീയ കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നിർമ്മിച്ചു നല്‍കും

തദ്ദേശീയ കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നിർമ്മിച്ചു നല്‍കും പത്തനംതിട്ട മൂഴിയാറിലെ തദ്ദേശീയ കുടുംബങ്ങൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകാനുള്ള പ്രൊപ്പോസൽ തയ്യാറായതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. മൂഴിയാർ ഡാമിന് സമീപം കെഎസ്ഇബിയുടെ ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് കെഎസ്ഇബിയുടെ കൈവശമുള്ള നാല് ഏക്കർ ഭൂമിയാണ് തദ്ദേശീയ കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനായി ഏറ്റെടുക്കുന്നത്. ഭൂമി ഇതിനായി വിട്ടുകൊടുത്തുകൊണ്ടുള്ള കത്ത് കെഎസ്ഇബി ഊർജ്ജവകുപ്പിന് കൈമാറി.പട്ടികവർഗ്ഗ…

എം എ മ്യൂസിക്കിൽ ഒന്നാം റാങ്ക്

    കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം എ മ്യൂസിക്കിൽ വടക്കാഞ്ചേരി സ്വദേശി അനുശ്രീ കെ ദീപക്കിന് ഒന്നാം റാങ്ക്. പാലക്കാട് ചെമ്പൈ മെമ്മോറിയൽ ഗവ. മ്യൂസിക് കോളേജിലെ വിദ്യാർത്ഥിനിയാണ് അനുശ്രീ. വടക്കാഞ്ചേരി എങ്കക്കാട് കുറിയേടത്ത് വീട്ടിൽ കെ ദീപക് കുമാറിൻ്റെയും റിട്ടയേഡ് അധ്യാപികയായ ബീനയുടെയും മകളാണ്.…

ലോക സഭ , നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർപട്ടിക 29 ന്

ലോക സഭ , നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർപട്ടിക 29 ന് കേരളത്തിലെ ലോക സഭ , നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർപട്ടിക 29 നും അന്തിമ പട്ടിക ജനുവരി ആറിനും പ്രസിദ്ധീകരിക്കും.ഒക്ടോബർ ഒന്നിന് 18 വയസ്സു തികഞ്ഞവരെ ചേര്‍ത്താണ് കരട് പട്ടിക തയാറാക്കുന്നത്.ആക്ഷേപങ്ങളിൽ ഡിസംബർ 24ന് അകം തീരുമാനമെടുക്കും.ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക സഭാ മണ്ഡലത്തിലും ഏതു വോട്ടർ പട്ടിക ഉപയോഗിക്കണമെന്ന് കേന്ദ്ര…

കേരളത്തിലെ സാന്നിധ്യം വിപുലീകരിച്ച് ഡിസിബി ബാങ്ക്

തിരുവനന്തപുരത്ത് പുതിയ ശാഖ തുറന്ന് കേരളത്തിലെ സാന്നിധ്യം വിപുലീകരിച്ച് ഡിസിബി ബാങ്ക്   തിരുവനന്തപുരം: തിരുവനന്തപുരത്ത് വെള്ളയമ്പലം ശാസ്തമംഗലം റോഡിലെ ഡയമണ്ട് കാസിലില്‍ ഡിസിബി ബാങ്ക് പുതിയ ശാഖ തുറന്നു. ജീവനക്കാര്‍ക്ക് അനുകൂലമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുത്ത് സാമൂഹിക ഉത്തരവാദിത്വത്തോടെ സംരംഭകരും, വ്യക്തികളും, ബിസിനസ്സുകളും ഉള്‍പ്പെടെയുള്ള വലിയ ഉപഭോക്തൃ നിരയിലേക്ക് എത്തിച്ചേരാനുള്ള ബാങ്കിന്‍റെ ഉദ്യമത്തിന്‍റെ ഭാഗമായാണ് ഈ വിപുലീകരണം. ഡിസിബി ബാങ്ക് റീജണല്‍ ഹെഡ് ഗൗതം കെ രാജുവിന്‍റെ സാന്നിധ്യത്തില്‍…

608 ആയുഷ് മെഡിക്കൽ ക്യാമ്പുകൾക്ക് ഇന്ന് മുതല്‍ തുടക്കം

    സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ വികസന വകുപ്പുകളുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആയുഷ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എല്ലാ ബ്ലോക്കുകളിലും ഏറ്റവും അർഹമായ പട്ടികജാതി, പട്ടികവർഗ മേഖലകൾ തെരഞ്ഞെടുത്ത് അവിടെ ആയുർവേദം ഉൾപ്പെടെയുള്ള ഭാരതീയ ചികിത്സാ ശാസ്ത്രങ്ങളുടെയും ഹോമിയോപ്പതിയുടെയും പ്രത്യേക മെഡിക്കൽ ക്യാമ്പുകളാണ് സംഘടിപ്പിക്കുക. ഒരു ബ്ലോക്കിൽ 4 ക്യാമ്പുകൾ ഉണ്ടാകും. സംസ്ഥാനത്താകെ 608 ആയുഷ് മെഡിക്കൽ ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ആയുഷ്…

അറിവിന്‍റെ ആദ്യക്ഷരം കുറിക്കാന്‍ കുരുന്നുകൾ

അറിവിന്‍റെ ആദ്യക്ഷരം കുറിക്കാന്‍ കുരുന്നുകൾ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ അറിവിന്‍റെ ആദ്യക്ഷരം കുറിക്കാന്‍ കുരുന്നുകൾ. ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയത് . രാവിലെ വിജയദശമി പൂജകൾ ആരംഭിച്ചു. കേരളത്തിലും വിദ്യാരംഭചടങ്ങുകൾക്ക് തുടക്കമായി . പനച്ചിക്കാടും തുഞ്ചൻ പറമ്പിലും ഉൾപ്പെടെ എഴുത്തിനിരുത്ത് രാവിലെ ആരംഭിക്കും .നവരാത്രി ആഘോഷങ്ങൾ തുടങ്ങിയത് മുതൽ പനച്ചിക്കാട് ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്കാണ്.കോന്നിയില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ,മഠത്തില്‍ക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടെ…

ശബരിമല: ഹൈന്ദവ സംഘടനകൾ ഒക്ടോബർ 26ന് പന്തളത്ത് സംയുക്ത യോഗം ചേരും

ശബരിമല: ഹൈന്ദവ സംഘടനകൾ ഒക്ടോബർ 26ന് പന്തളത്ത് സംയുക്ത യോഗം ചേരും ശബരിമല തീർഥാടന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്നു എന്നാരോപിച്ച് ഹൈന്ദവ സംഘടനകൾ ഒക്ടോബർ 26ന് പന്തളത്ത് സംയുക്ത യോഗം ചേരുവാന്‍ തീരുമാനിച്ചതായി വിവരം . സമരപരിപാടികളും ബോധവൽക്കരണവും നടത്താനാണ് തീരുമാനം.ഇതിനു മുന്നോടിയായി ഒക്ടോബർ 16ന് പന്തളം തിരുവാഭരണ മാളികയിൽ നാമജപ പ്രാർഥനയും നടത്തും.മാറി മാറി വരുന്ന സർക്കാരും ദേവസ്വം ബോർഡും ഭക്തരെ ചൂഷണം ചെയ്യുക…

വിജയദശമി ആശംസകള്‍:അക്ഷരം അഗ്നിയാണ് :നന്മ നേടിയ വിജയം

    ലോകമെമ്പാടുമുള്ളവര്‍ ഇന്ന് വിജയദശമി ദിനം ആഘോഷിക്കുകയാണ്. നവരാത്രി ആഘോഷങ്ങളുടെ സമാപനമാണ് വിജയദശമി. ദുര്‍ഗയായി അവതരിച്ച പാര്‍വതി 8 ദിവസം യുദ്ധം ചെയ്ത് മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് വിശ്വാസം. വിജയദശമി നാളിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിക്കുന്നത്. വിജയദശമി ഉത്തരേന്ത്യയില്‍ ദസറ എന്നും അറിയപ്പെടാറുണ്ട്. അസുര രാജാവായ രാവണനെതിരെ ശ്രീരാമന്റെ വിജയവും ഇവ ആഘോഷിക്കാനുള്ള കാരണമാണ്. മറ്റ് ചിലയിടങ്ങളില്‍ മഹിഷാസുരനെ ദുര്‍ഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ് വിജയദശമി.…

error: Content is protected !!