Input your search keywords and press Enter.

State Bulletin

4 ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴ : കോന്നിയില്‍ കനത്ത മഴ

4 ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴ : കോന്നിയില്‍ കനത്ത മഴ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.…

ആധാരമെഴുത്തുകാർക്ക് 5000 രൂപ ഓണക്കാല ഉത്സവബത്ത

ആധാരമെഴുത്തുകാർക്ക് 5000 രൂപ ഓണക്കാല ഉത്സവബത്ത സംസ്ഥാനത്തെ ആധാരമെഴുത്തുകാർക്കും, പകർപ്പെഴുത്തുകാർക്കും, സ്റ്റാമ്പ് വെണ്ടർമാർക്കും, ക്ഷേമനിധി പെൻഷൻകാർക്കും 2024- ലെ ഓണക്കാല ഉത്സവബത്തായി 5000 രൂപ അനുവദിച്ചു. മുൻ വർഷത്തിൽ നിന്നും 500 രൂപ വർദ്ദനവ് വരുത്തുകയും ആനുകൂല്യം ഓരോ ഗുണഭോക്താവിനും ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കേരള ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഏറ്റെടുത്ത്…

വി.ജി. വിനോദ് കുമാറിനെ പത്തനംതിട്ട എസ് പിയായി നിയമിച്ചു

വി.ജി. വിനോദ് കുമാറിനെ പത്തനംതിട്ട എസ് പിയായി നിയമിച്ചു പി.വി അന്‍വർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ പത്തനംതിട്ട എസ്‌പി എസ്.സുജിത് ദാസിന് സ്ഥലംമാറ്റം. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയെങ്കിലും പകരം നിയമനം സംബന്ധിച്ച് പരാമർശമില്ല. വി.ജി. വിനോദ് കുമാറിനെ പത്തനംതിട്ട എസ്പിയായി നിയമിച്ചു.എസ്പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു.സര്‍വീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്.സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന്…

സപ്ലൈകോ ഓണം ഫെയർ: സെപ്റ്റംബർ 5 മുതൽ 14 വരെ

  ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 5 മുതൽ 14 വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5 ന് വൈകിട്ട് 5 മണിക്ക് കിഴക്കേകോട്ട ഇ.കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ 6 മുതൽ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് /…

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി

ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് നിബന്ധനകളോടെ പൊതുജനങ്ങൾക്ക് അനുമതി. മൂന്നു മാസത്തേക്കാണ് അനുമതി നൽകി ഉത്തരവായത്. സന്ദർശനത്തിനായി ഒരു സമയം പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ജില്ലാ കളക്ടർ മുൻപ് നടത്തിയ യോഗത്തിൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും പ്രവേശനം. ശക്തമായ മഴയുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ (ഓറഞ്ച്, റെഡ് അലെർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന്…

ഗുരുവായൂര്‍- മണ്ണടി ക്ഷേത്രം സര്‍വ്വീസ് പുനരാരംഭിച്ചു

    കോവിഡ് കാലയളവ് മുതല്‍ നിലച്ചിരുന്ന ഗുരുവായൂര്‍- മണ്ണടി ക്ഷേത്രം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് പുനരാരംഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ വികസനവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ ആവശ്യപ്രകാരം ജൂലൈ മാസം ഗതാഗത വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി. ഓപ്പറേഷന്‍ ഡയറക്ടര്‍ അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ച പ്രകാരമാണ് ഇന്നലെ (സെപ്റ്റംബര്‍ 2) മുതല്‍ സര്‍വീസ് പുനരാരംഭിച്ചത്. അടൂര്‍ ഡിപ്പോയ്ക്ക്…

പത്തനംതിട്ട എസ് പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു

  വിവാദ ഫോൺവിളിയിൽ പത്തനംതിട്ട എസ്.പി. എസ്.സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു.സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. പി.വി.അന്‍വറുമായുള്ള സംഭാഷണം പൊലീസിനു നാണക്കേട് ഉണ്ടാക്കിയെന്നും എസ്.പി. സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറിയിരുന്നു . ഇതു പ്രകാരമാണ് എസ്.സുജിത് ദാസിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. എംഎല്‍എ പി.വി.അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പൊലീസിനും ആഭ്യന്തരവകുപ്പിനും തലവേദന ആയിരിക്കെയാണ് എസ്പി…

സ്‌കൂളുകളിലെ 185114 ഹൈടെക് ഉപകരണങ്ങൾക്കും കൈറ്റ് എ.എം.സി ഏർപ്പെടുത്തി

സ്‌കൂളുകളിലെ 185114 ഹൈടെക് ഉപകരണങ്ങൾക്കും കൈറ്റ് എ.എം.സി ഏർപ്പെടുത്തി ഹൈടെക് ലാബ് പദ്ധതി പ്രകാരം 2019ൽ സർക്കാർ-എയ്ഡഡ് മേഖലകളിലെ 11226 പ്രൈമറി-അപ്പർ പ്രൈമറി വിഭാഗം സ്‌കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിന്യസിച്ച 79571 ഹൈടെക് ഉപകരണങ്ങൾക്ക് എ.എം.സി. നിലവിൽ വന്നു. 2018 – 19 കാലയളവിൽ ഹൈസ്‌ക്കൂൾ, ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിലെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ 62677 ലാപ്‌ടോപ്പുകൾക്കും 42866 പ്രൊജക്ടറുകൾക്കും 2023…

വീടുകളുടെ പദ്ധതിയിലേക്ക് യൂത്ത് കോൺഗ്രസ്‌ തുക കൈമാറി

വീടുകളുടെ പദ്ധതിയിലേക്ക് യൂത്ത് കോൺഗ്രസ്‌ തുക കൈമാറി വയനാട്ടിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 30 വീടുകളുടെ പദ്ധതിയിലേക്ക് യൂത്ത് കോൺഗ്രസ്‌ ആനിക്കാട് മണ്ഡലം കമ്മിറ്റി ശേഖരിച്ച തുക ജില്ലാ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് സലീൽ സാലി അസംബ്ലി പ്രസിഡണ്ട് അഭിലാഷ് വെട്ടിക്കാടന് ഫണ്ട് കൈമാറിക്കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ നിഖിൽ ചാക്കോ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അസംബ്ലി ജനറൽ സെക്രട്ടറി സതീഷ്…

കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേളയുടെ ലോഗോ പ്രകാശനം നടന്നു

കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേളയുടെ ലോഗോ പ്രകാശനം നടന്നു പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷന്‍, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റ് വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിക്കുന്ന കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേളയുടെ ലോഗോ പ്രകാശനം ആരോഗ്യ, വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കലക്ടറേറ്റ്…

error: Content is protected !!