Input your search keywords and press Enter.

Uncategorized

ആഗോള അയ്യപ്പ സംഗമം ജനുവരി ആദ്യ വാരം നടത്താൻ ആലോചിക്കുന്നു

ആഗോളഅയ്യപ്പ സംഗമം ജനുവരി ആദ്യ വാരം നടത്താൻ ബോർഡ് ആലോചിക്കുന്നുണ്ടെന്നും ആചാരങ്ങൾ സംബന്ധിച്ച് പ്രചാരണം സംഗമത്തിന്റെ പ്രധാന ലക്ഷങ്ങളിലൊന്നണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് പറഞ്ഞു . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വർധിച്ചിട്ടും സുഗമമായ ദർശനം ഉറപ്പാക്കാനായി . ആദ്യത്തെ 12 ദിവസത്തെ കണക്കുകൾ അനുസരിച്ച് 15 കോടി 89 ലക്ഷത്തി 12575രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 630114111 രൂപയാണ് ആകെ വരുമാനം. അപ്പം,…

തിരക്ക് വർധിച്ചിട്ടും സുഗമദർശനം ഉറപ്പാക്കാനായത് നേട്ടം : ദേവസ്വം ബോർഡ് പ്രസിഡന്റ്

മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് വർധിച്ചിട്ടും സുഗമമായ ദർശനം ഉറപ്പാക്കാനായത് നേട്ടമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്. ഇരുപത്തിലധികമുള്ള വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സംയുക്തപ്രവർത്തനങ്ങളുടെ ഫലമാണ് ഇതിന് കാരണം. മുഖ്യമന്ത്രിയും മന്ത്രിമാരും നൽകിയ പിന്തുണയും നിർണായകമായെന്ന് അദ്ദേഹം പറഞ്ഞു. സന്നിധാനം കോൺഫറൻസ് ഹാളിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോർഡ് അംഗങ്ങളായ അഡ്വ. എ അജികുമാർ, ജി…

ശബരിമല ക്ഷേത്ര സമയം (30.11.2024)

രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം – രാവിലെ 3.30 മുതല്‍ ഉഷഃപൂജ – രാവിലെ 7.30 ഉച്ചപൂജ – 12.30 ദീപാരാധന – വൈകിട്ട് 6.30 അത്താഴപൂജ -രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.…

കോഴഞ്ചേരിയില്‍ തൊഴില്‍ മേള 30 ന്:1000 ല്‍പരം ഒഴിവുകളുണ്ട്

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെയും സെന്റ് തോമസ് കോളജ് കോഴഞ്ചേരിയുടെയും ആഭിമുഖ്യത്തില്‍ 30 ന് രാവിലെ ഒമ്പതിന് കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക്, എം.ബി.എ , യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. 1000 ല്‍പരം ഒഴിവുകളുണ്ട്. ഫോണ്‍: 9746701434, 9496443878, 0468-2222745.…

ശബരിമല തീർത്ഥാടകർ ശ്രദ്ധിക്കേണ്ടത് : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തീര്‍ഥാടകർ മലകയറുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ നടത്തം ഉൾപ്പടെയുള്ള ലഘുവ്യായാമങ്ങൾ ചെയ്യുന്നത് ഫലപ്രദമാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ അഭിപ്രായം. നിരവധി നിർദേശങ്ങളും ഭക്തർക്കായി നൽകിയിട്ടുണ്ട്. മലകയറുന്ന വേളയിൽ ക്ഷീണം അനുഭവപ്പെട്ടാൽ സാവധാനം വിശ്രമം എടുത്തശേഷം മാത്രം യാത്ര തുടരുക.ആവശ്യമെങ്കിൽ വഴിയിലുടനീളം സജ്ജീകരിച്ചിട്ടുള്ള മെഡിക്കൽ യൂണിറ്റുകളിലെ ഓക്സിജൻ സിലിണ്ടർ സേവനം പ്രയോജനപ്പെടുത്തണം. അയ്യപ്പന്മാർ മലകയറ്റത്തിന് മുൻപ് ലഘുഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം .നിർജലീകരണം ഒഴിവാക്കാൻ സോഡാ പാനീയങ്ങൾ…

ഭക്ഷ്യ സുരക്ഷ: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

ഭക്ഷ്യ വിഷബാധ: ഭക്ഷണം നൽകിയ സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു; നടപടി മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്ന് ഭക്ഷ്യ വിഷബാധ സംശയിക്കുന്ന കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷണം നൽകിയ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും…

പത്തനംതിട്ട ജില്ല: പ്രധാന അറിയിപ്പുകള്‍ (28/11/2024)

‘കരുതലും കൈത്താങ്ങും’: ഇന്ന് മുതല്‍ (നവംബര്‍ 29) പരാതികള്‍ സ്വീകരിക്കും ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികള്‍ ഇന്നു മുതല്‍ ഡിസംബര്‍ ആറുവരെ പ്രവ്യത്തി ദിവസങ്ങളില്‍ സ്വീകരിക്കും. പരാതി നേരിട്ട് സ്വീകരിക്കാന്‍ താലൂക്ക് അദാലത്ത് സെല്ലുണ്ടാകും. അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈനായും നല്‍കാം.  തുടര്‍ പരിശോധനയ്ക്കായി വകുപ്പ്തല അദാലത്ത് സെല്ലും ഏകോപനത്തിന് ജില്ലാ മോണിറ്ററിംഗ് സെല്ലും പ്രവര്‍ത്തിക്കും. നിശ്ചിത മേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക. ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍…

പൊയ്യാനില്‍ കോളജ് ഓഫ് നേഴ്‌സിംഗ് ഇനി ഹരിത കാമ്പസ്

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി കോഴഞ്ചേരി പൊയ്യാനില്‍ കോളജ് ഓഫ് നേഴ്‌സിംഗിനെ ഹരിത കാമ്പസായി പ്രഖ്യാപിച്ചു. ഹരിത കാമ്പസ് പദവി നേടുന്ന ജില്ലയിലെ ആദ്യ നേഴ്‌സിംഗ് കോളജാണിത്. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് ഹരിത കാമ്പസ് പ്രഖ്യാപനം നടത്തി. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ജി. അനില്‍ കുമാര്‍, റിസോഴ്‌സ് പേഴ്‌സണ്‍ ഗോകുല്‍, പഞ്ചായത്ത് അംഗം ഗീതു മുരളി, ഡോ. വി എസ് പ്രദീപ്…

ചെങ്ങറ സർവീസ് സഹകരണ സൊസൈറ്റി: എൽഡിഎഫ് പാനല്‍ വിജയിച്ചു

കോന്നി: ചെങ്ങറ സർവീസ് സഹകരണ സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റിലും വിജയിച്ചു. അനിൽ പി ആർ, തമിഴ് രാജ്, ബെന്നി ടി വി, വിൽസൺ പി ജോർജ്, സുഭാഷ് ചന്ദ്രൻ, അമ്പിളി കെ കെ, പ്രസന്നകുമാരി, അഖിൽ ദിവാകർ, ബിജുമോൻ കെ ജെ, ശ്യാംകുമാർ പി എസ്, സ്നേഹ റെയ്ച്ചൽ ഡേവിഡ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.…

പത്തനംതിട്ട : ജില്ലാ അറിയിപ്പുകള്‍ ( 20/09/2024 )

ഐ ടി ഐ പ്രവേശനം ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐ യിലെ എന്‍സിവിടി അംഗീക്യത കോഴ്സുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ്  പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ് മേക്കിംഗ് ട്രേഡുകളിലെ  ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 30 ന് വൈകുന്നേരം അഞ്ചിന് മുമ്പ് ഐടിഐയില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ…

error: Content is protected !!