Input your search keywords and press Enter.

featured

സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് രാവിലെ ഏഴു മണിക്ക് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയേറ്റത്. പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച്‌ വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച്‌ ചുമതല ഏറ്റെടുത്തു. ചുമതലയേറ്റെടുത്ത ശേഷം പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി…

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പുകള്‍ (01/07/2025)

ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 02 മുതൽ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 1 മുതൽ 03 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.…

പാസഞ്ചർ ട്രെയിൻ സർവീസുകൾ:അടിസ്ഥാന നിരക്ക് പ്രാബല്യത്തില്‍

റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ യാത്രാ നിരക്ക് ഘടനകൾ ലളിതമാക്കുന്നതും യാത്രാ സേവനങ്ങളുടെ സാമ്പത്തിക സുസ്ഥിരത മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായിപാസഞ്ചർ ട്രെയിൻ സർവീസുകൾക്കുള്ള അടിസ്ഥാന നിരക്ക് റെയിൽവേ യുക്തിസഹമാക്കുന്നു; 2025 ജൂലൈ 1 മുതൽ പ്രാബല്യമുണ്ടാകും. ഇന്ത്യൻ റെയിൽവേ കോൺഫറൻസ് അസോസിയേഷൻ (IRCA) പുറത്തിറക്കിയ പുതുക്കിയ പാസഞ്ചർ ഫെയർ ടേബിളിന്റെ അടിസ്ഥാനത്തിലാണ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. യാത്രാ നിരക്കിലെ പ്രധാന മാറ്റങ്ങൾ (2025 ജൂലൈ 1 മുതൽ…

വേവ്‌എക്‌സ്: സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നു

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മുൻനിര സ്റ്റാർട്ടപ്പ് പ്രോത്സാഹന പദ്ധതിയായ വേവ്‌എക്‌സിന് കീഴിൽ ‘WAVEX സ്റ്റാർട്ടപ്പ് ചലഞ്ച് 2025’ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എഐ- അധിഷ്ഠിത ബഹുഭാഷാ വിവർത്തന സംവിധാനം വികസിപ്പിക്കുന്നതിനായി ദേശീയ ഹാക്കത്തോണിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നു. ‘ഭാഷാ സേതു – ഭാരതത്തിനായുള്ള തൽസമയ ഭാഷാ സാങ്കേതിക വിദ്യ ‘ എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരം, കുറഞ്ഞത് 12 പ്രധാന ഇന്ത്യൻ ഭാഷകളിൽ തത്സമയ വിവർത്തനം,…

കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ കോന്നിയില്‍ ഒഴുക്കിൽപ്പെട്ടു

അച്ചന്‍കോവില്‍ നദിയില്‍ കോന്നി ഐരവൺ ആറ്റുവശം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങൾ ഒഴുക്കില്‍പ്പെട്ടു. സംഭവം കണ്ട സമീപവാസി അലറി വിളിച്ചതോടെ ഐരവൺ നിവാസി ഷെരീഫ് ഉടനടി എത്തി നദിയില്‍ ചാടി കുട്ടികളെ ഇരുവരെയും കരയ്ക്ക് കയറ്റി പ്രാഥമിക വൈദ്യ സഹായം നല്‍കി. കോന്നി ഐരവൺ നിവാസികളായ കാർത്തിക് (13) സഹോദരൻ കാർത്തികേയൻ (5) എന്നിവരാണ് വൈകുന്നേരം കുളിക്കാൻ നദിയില്‍ ഇറങ്ങിയത്. ഒരാളെ പത്തനംതിട്ട ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജിലും…

തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിലെ 2 കടകൾക്ക് തീപിടിച്ചു

തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിലെ 2 കടകൾക്ക് തീപിടിച്ചു സി കെ ബിൽഡിങ്ങിലെ 2 കടകൾക്കാണ് തീ പിടിച്ചിരിക്കുന്നത്. ഫാൻസി സെന്ററിനും ബേക്കറി കടയ്ക്കും ആണ് തീ പിടിച്ചത് ഇന്ന് വെളുപ്പിനെയാണ് തീ പിടിച്ചിരിക്കുന്നത് .കോന്നി , പത്തനംതിട്ട അഗ്നി സുരക്ഷാ യൂണിറ്റുകള്‍ എത്തി തീ അണച്ചു കൊണ്ടിരിക്കുന്നു.…

ഈ സമയത്ത് ചോദിക്കുന്നത് ശരിയാണോ എന്നറിയില്ല, എന്നുവരികിലും

വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് വേണ്ടി വിലപിച്ചവർ ജീവനോടെ ഉണ്ടെങ്കിൽ അടുത്ത ഒരു ദുരന്തം ഉണ്ടാകാൻ ആഗ്രഹിക്കാതെ ആയിരുന്നു എങ്കിൽ താഴെ ഉള്ള ചോദ്യങ്ങൾക്ക് ഇസ്രായേൽ തെമ്മാടി രാഷ്ട്രമോ, പാലസ്തീൻ പാവങ്ങളുടെ രാഷ്ട്രമോ എന്നതൊക്കെ ഒന്ന് മാറ്റി വെച്ച് ഉത്തരം തരുമോ ? 1. കഴിഞ്ഞ മഴ കെടുതി കഴിഞ്ഞ് ഈ മൺസൂൺ എത്തുന്നതിനിടയിൽ സംസ്ഥാനത്തെ എത്ര ഓടകൾ ക്ലീൻ ചെയ്തു ? 2. എത്ര നദികളിലെ മണലുകൾ നീക്കം ചെയ്തു.…

ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു – എൻ.സി.എം.ജേ

മാരാമൺ: ലോകത്തെമ്പാടും ക്രൈസ്തവ സഭ നേരിടുന്ന പീഡനങ്ങൾക്കെതിരെ നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസിൻ്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ കൂട്ടായ്മ മാരാമൺ സുവാർത്ത ചർച്ച് അങ്കണത്തിൽ സംഘടിപ്പിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ റവ. തോമസ് എം പുളിവേലിൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡൻ്റ അഡ്വ. പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് സന്ദേശം നൽകി. റവ ഷാജി കെ ജോർജ്, റവ.ഫാദർ മാത്യുകുട്ടി പി…

ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്: ടെൽ അവീവിൽ നിന്ന് ആളുകൾ ഒഴിയണം

ഇസ്രായേലിലെ പ്രധാന നഗരങ്ങളിലൊന്നായ ടെൽ അവീവിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇറാൻ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 16, 2025 തിങ്കളാഴ്ച രാവിലെയാണ് ഈ മുന്നറിയിപ്പുകൾ പുറത്തുവന്നത്. കൂടാതെ, ഇസ്രായേലിലെ ചാനൽ എൻ 12 (ചാനൽ 12), നൗ 14 (ചാനൽ 14) എന്നിവയുടെ ആസ്ഥാനം ഉടൻ ഒഴിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മുന്നറിയിപ്പുകൾക്കിടയിൽ,…

ജലനിരപ്പുയരുന്നു നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

കാസറഗോഡ് ജില്ലയിലെ നീലേശ്വരം, കാര്യങ്കോട് , ഉപ്പള, മൊഗ്രാൽ; പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല; തിരുവനന്തപുരം ജില്ലയിലെ കരമന എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക. ജലനിരപ്പുയരുന്നതിനെ തുടർന്ന് കേന്ദ്ര ജലകമ്മീഷന്റെ (CWC) യും ; സംസ്ഥാന ജലസേചന വകുപ്പിൻറെയും താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഓറഞ്ച് അലർട്ട് കാസറഗോഡ് : നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ ) മഞ്ഞ അലർട്ട് തിരുവനന്തപുരം: കരമന (വെള്ളൈകടവ്…

error: Content is protected !!