Input your search keywords and press Enter.

featured

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ വിവിധ മുന്നറിയിപ്പുകള്‍; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.   റെഡ് അലർട്ട് 15/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 16/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ…

കോന്നി മെറിറ്റ് ഫെസ്റ്റ് റ്റി.പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു

അവസരത്തിന്‍റെ കാലഘട്ടമാണ് അനുഭവങ്ങളുടെ കാലഘട്ടമാണ് സാഹസികതയുടെ കാലഘട്ടമാണ് യുവതലമുറയുടെ മുമ്പിലുള്ളത്. കോന്നി ഫെസ്റ്റിൽ എത്തിയ വിജയികളും അത് ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് ഇന്ത്യയുടെ മുൻ വിദേശകാര്യ നയതന്ത്രഞ്ജൻ റ്റി.പി ശ്രീനിവാസൻ ഐ എഫ് എസ് പറഞ്ഞു. യുവാക്കൾക്ക് ജോലിയും വിദ്യാഭ്യാസവും എന്നത് ബന്ധപ്പെടുത്തിയ ഒരു വിദ്യാഭ്യാസ രംഗമാണ് നമുക്ക് ആവശ്യമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം അന്നത്തെ എതിർപ്പുകൾക്കൊടുവിൽ ഇപ്പോൾ നടപ്പിലാക്കുന്നുവെന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോന്നി നിയോജക…

ബ്ലഡ് മൊബൈൽ ബസ്സിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു

തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങൾക്കിടയിലും രക്തദാനം എന്ന മഹനീയ കർമ്മത്തിൽ പങ്കെടുക്കുന്ന നൂറ്റി നാൽപ്പതോളം സന്നദ്ധ സംഘടനകളെയും, രക്തദാതാക്കളേയും അമൃത ആശുപത്രിയിൽ നടന്ന രക്തദാന ദിനാചരണത്തിൽ ആദരിച്ചു. ആധുനിക സാങ്കേതിക സൗകര്യങ്ങളോടുകൂടിയ ബ്ലഡ് മൊബൈൽ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മവും രക്തദാന ദിനാചരണത്തോടനുബന്ധിച്ച് നടന്നു. ഇടപ്പള്ളി ബ്രഹ്മസ്ഥാന ക്ഷേത്രത്തിൽ സ്വാമി പൂർണാമൃതാനന്ദ പുരിയുടെ നേതൃത്വത്തിൽ നടന്ന വാഹന പൂജയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ബ്ലഡ് മൊബൈൽ ബസ് യൂണിറ്റിന്റെ…

അഹമ്മദാബാദ് വിമാനാപകടം: ദുരന്തമുഖം, അന്വേഷണം, ഏറ്റവും പുതിയ വിവരങ്ങൾ

അഹമ്മദാബാദ്: രാജ്യത്തെ നടുക്കി അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തിൻ്റെ ഞെട്ടലിൽ നിന്ന് ജനത ഇനിയും മുക്തരായിട്ടില്ല. വ്യാഴാഴ്ച (ജൂൺ 12, 2025) ഉച്ചയ്ക്ക് 1:38-ഓടെ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനം (വിമാന നമ്പർ AI 171) ടേക്ക് ഓഫിന് നിമിഷങ്ങൾക്കകം തകർന്നു വീഴുകയായിരുന്നു. മെഘാനിനഗറിലെ ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ മെസ് ഹാളിന് മുകളിലേക്കാണ് വിമാനത്തിൻ്റെ ഒരു…

അരിപ്പ ഭൂപ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം

പുനലൂരിലെ അരിപ്പ ഭൂപ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ പി.എസ്. സുപാൽ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ‘ഭൂരഹിതരില്ലാത്ത പുനലൂർ’ പദ്ധതിയുടെ ഭാഗമായി, അരിപ്പ സമരഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്ന അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. യോഗത്തിൽ മന്ത്രി നൽകിയ നിർദേശങ്ങൾ ഭൂസമരവുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് അവതരിപ്പിക്കും. ധാരണയായാൽ ഒരു മാസത്തിനകം…

ഇ. എം. എസിന്‍റെ നിമിഷചിത്രങ്ങൾ വരച്ച് സ്മരണാഞ്ജലിയൊരുക്കി ഡോ. ജിതേഷ്ജി

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വ്യത്യസ്തഭാവത്തിലുള്ള രേഖാചിത്രങ്ങൾഇടതുകൈ കൊണ്ടും വലതുകൈ കൊണ്ടും വരച്ച് ഇ. എം. എസിന്റെ മകൾ ഡോ. ഇ. എം. രാധയ്ക്കും മരുമകൻ സി. കെ. ഗുപ്തനും സമ്മാനിച്ച് സ്മരണാഞ്ജലിയൊരുക്കി വേഗവരയിലെ ലോക റെക്കോഡ് ജേതാവ് ഡോ. ജിതേഷ്ജി. തന്റെ നാലാം വയസ്സിൽ ഇ. എം. എസിന്റെ കാർട്ടൂൺ ചിത്രം വരച്ചാണ് വേഗവരയുടെ ലോകത്തേക്ക് ജിതേഷ്ജി കടന്നു വരുന്നത്. മലയാളിക്ക് രാഷ്ട്രീയത്തിന്റയും ധൈഷണികതയുടെയും…

അധിക്ഷേപ കമന്റ്; ഡപ്യൂട്ടി തഹസിൽദാർ പോലീസ് കസ്റ്റഡിയിൽ

അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ എ.പവിത്രൻ കസ്റ്റഡിയിൽ. വെള്ളരിക്കുണ്ട് പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്ന് സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലും കമന്റിലുമാണ് പവിത്രൻ ര‍ഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. കമന്റിൽ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു.വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേർ മുഖ്യമന്ത്രിക്ക്…

കാലാവസ്ഥ മുന്നറിയിപ്പ്: കനത്ത മഴ രണ്ടു ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 14/06/2025: കണ്ണൂർ, കാസറഗോഡ് 15/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 16/06/2025: മലപ്പുറം, കോഴിക്കോട്, വയനാട് 17/06/2025: മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely…

ഭക്ഷണ സാധനങ്ങള്‍ക്ക് കൊള്ള വില : സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകര്‍ന്നു

കേരളത്തില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില . ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ . അമിത വില നിയന്ത്രിയ്ക്കാന്‍ ഉള്ള സര്‍ക്കാര്‍ സംവിധാനം എല്ലാം തകര്‍ന്നു . ജനങ്ങള്‍ ആകെ ബുദ്ധിമുട്ടില്‍ ആണ് . മിസ്റ്റര്‍ (മിനിസ്റ്റര്‍ )മുഖ്യമന്ത്രി നിങ്ങള്‍ ഇതൊന്നും അറിയുന്നില്ലേ . കേരളത്തില്‍ ഉള്ള ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധനവ്‌ സംബന്ധിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിഞ്ഞിട്ടും ഒരു നടപടിയും ഇല്ല . ഭൂരിപക്ഷം ഭക്ഷ്യ വസ്തുക്കളും കേരളത്തില്‍…

കോന്നിയിലെ വാഹനാപകടം :അമിത വേഗത :റോഡ്‌ സുരക്ഷാ നിയമങ്ങള്‍ ഒന്നും പാലിക്കുന്നില്ല

കോന്നി മേഖലയില്‍ അടിക്കടി ഉള്ള വാഹനാപകടം സംബന്ധിച്ച് കൃത്യമായ പഠനം നടത്തുവാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാകണം. മുന്‍പ് നടന്ന അപകടങ്ങള്‍ സംബന്ധിച്ചുള്ള നിഗമനം പൊതു ജനങ്ങളുമായി പങ്കു വെക്കണം. പഠന റിപ്പോര്‍ട്ട്‌ ഇത് വരെ പൊതുജന സമക്ഷം അവതരിപ്പിച്ചില്ല. കേരളത്തിലെ പൊതു ഗതാഗത വിഭാഗം ആണ് നിരത്തുകളിലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളെ കുറിച്ച് പൊതു ജനങ്ങളെ അറിയിക്കേണ്ടത്. ഉത്തരവാദിത്വം ഉള്ള സര്‍ക്കാര്‍ ജീവനക്കാരെ വിളിച്ചാല്‍ കൃത്യമായ മറുപടി…

error: Content is protected !!