Input your search keywords and press Enter.

featured

ഉയിര്‍ത്തെഴുന്നേറ്റ് വെള്ളാര്‍മല-മുണ്ടക്കൈ സ്‌കൂളുകള്‍

അപ്രതീക്ഷിത ഉരുള്‍ ദുരന്തത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ് വെള്ളാര്‍മല-മുണ്ടക്കൈ സ്‌കൂളുകള്‍. അധ്യയന വര്‍ഷവസാനം മധ്യവേനലിലേക്ക് പ്രവേശിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സന്തോഷത്തിലാണ്. ദുരന്തം തകര്‍ത്ത സ്‌കൂളിന്റെ നേര്‍ത്ത ഓര്‍മകളാണ് വിദ്യാര്‍ത്ഥികളില്‍. വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂളിലെ 530 വിദ്യാര്‍ഥികള്‍ക്കും മുണ്ടക്കൈ ജി.എല്‍.പി സ്‌കൂളിലെ 81 കുട്ടികള്‍ക്കുമായി മേപ്പാടി ജി.എച്ച്.എസ്.എസ് സ്‌കൂളിലും മേപ്പാടി ഗ്രാമപഞ്ചായത്ത് എ.പി.ജെ ഹാളിലുമാണ് പഠനസൗകര്യങ്ങള്‍ ഒരുക്കിയത്. 2024 സെപ്റ്റംബര്‍ രണ്ടിന് പുന:പ്രവേശനോത്സവം നടത്തി. സ്‌കൂളിന് അധിക സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ…

പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്

കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്. പരിഷ്‌കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിയമസഭയിലെ ചേoബറിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ധനമന്ത്രി കെ എൻ ബാലഗോപാൽ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്…

അനധികൃതമായി കടത്തിയ 1.92 കോടി രൂപയുമായി രണ്ടു പേര്‍ പിടിയില്‍

പാലക്കാട്: ജില്ലാ പോലീസ് മേധാവി അജിത്ത് കുമാര്‍് ന്റെ നിര്‍ദ്ദേശ പ്രകാരം പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാര്‍ പോലീസും, വാളയാര്‍ ബോര്‍ഡര്‍ ചെക്കിംഗ് ടീമും നടത്തിയ സംയുക്ത പരിശോധനയില്‍ വാളയാര്‍ സംസ്ഥാന അതിര്‍ത്തിയില്‍ വെച്ച് അനധികൃതമായി കാറില്‍ 1,91,99,500 കടത്തിയ ( ഒരു കോടി തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി തൊണ്ണൂറ്റിയൊമ്പതിനായിരത്തി അഞ്ഞൂറ് രൂപ ) രൂപയുമായി രണ്ട് തൃശൂര്‍ സ്വദേശികള്‍ പിടിയിലായി. തൊട്ടിപ്പാള്‍ മുളങ്ങ് എടത്താള്‍ വീട്ടില്‍…

ഇന്ത്യയുടെ 59% പ്രദേശങ്ങളും ഭൂകമ്പ സാധ്യതയുള്ളവ: സുരക്ഷയ്ക്ക് സർക്കാരിന്റെ മുൻകരുതൽ നടപടികൾ

ഇന്ത്യയിൽ കഴിഞ്ഞ വർഷമുണ്ടായ നിരവധി ഭൂചലനങ്ങൾ ദുരന്തസാഹചര്യങ്ങളിലെ മെച്ചപ്പെട്ട തയ്യാറെടുപ്പിന്റെ ആവശ്യകത എടുത്തുകാണിക്കുന്നു. ഭൂമിയുടെ പുറംപാളിയില്‍ സമ്മർദ്ദം കൂടുമ്പോഴാണ് ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്. പുറംപാളികള്‍ നിർമിച്ചിരിക്കുന്ന വലിയ ആവരണങ്ങളുടെ ചെറുചലനം ഭൂകമ്പങ്ങൾക്ക് കാരണമാകുന്നു. ജനസാന്ദ്രതയേറിയ പ്രദേശത്തെ ഭൂകമ്പങ്ങള്‍ കാര്യമായ നാശന്ഷ്ടത്തിന് കാരണമാകുന്നു.ഇന്ത്യയിലെ 59% പ്രദേശങ്ങള്‍ ഭൂചലന സാധ്യതകള്‍ ഉള്ളതാണ്.ഇതിനെ അടിസ്ഥാനമാക്കി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) രാജ്യത്തെ നാല് ഭൂകമ്പ മേഖലകളായി തരംതിരിച്ചിട്ടുണ്ട്. ഹിമാലയം പോലുള്ള പ്രദേശങ്ങളടക്കം ഏറ്റവും ഭൂകമ്പ…

കോന്നി: ലേബര്‍ ഓഫീസ് ഇല്ലാത്ത ജില്ലയിലെ ഏക താലൂക്ക്

കോന്നി ആസ്ഥാനമായി താലൂക്ക് രൂപീകൃതമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലേബര്‍ ഓഫീസ് തുടങ്ങിയില്ല. ജില്ലയിലെ മറ്റു താലൂക്ക് ആസ്ഥാനങ്ങളില്‍ ഓഫീസ് ഉണ്ട് എങ്കിലും ഏറ്റവും കൂടുതല്‍ ചുമട്ടു തൊഴിലാളികള്‍ ഉള്ള കോന്നിയില്‍ ലേബര്‍ ഓഫീസ് തുടങ്ങുവാന്‍ വൈകുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാറ/ക്രഷര്‍, തോട്ടം, ചുമട്ടു വിഭാഗം ജോലിക്കാര്‍ ഉള്ളത് കോന്നി മേഖലയില്‍ ആണ്. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഉള്ള കോന്നിയുടെ കിഴക്കന്‍ മേഖലയില്‍ ഉള്‍ക്കൊള്ളുന്ന പാടം, വെള്ളം തെറ്റി മേഖലയില്‍…

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു

കേരള ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. മുൻ കേന്ദ്ര മന്ത്രിയും, വ്യവസായിയും, ടെക്നോക്രാറ്റുമായ അദ്ദേഹം സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്നത് പാർട്ടിക്ക് കൂടുതൽ കരുത്തേകും എന്ന് ദേശീയ നേതൃത്വം വിലയിരുത്തി. ഹാർവാർഡ് സർവകലാശാലയിൽ പഠിച്ച ഇദ്ദേഹത്തിന് യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ട് എന്നും കണ്ടെത്തിയാണ് പുതിയ ചുമതല നല്‍കിയത്. ബിജെപിയുടെ ദേശീയ വക്താവും, എൻഡിഎ കേരളത്തിൻ്റെ വൈസ് ചെയർമാനുമായിരുന്നു. കർണാടകയിൽ നിന്നും രാജ്യസഭയിലേക്ക് എത്തിയ അദ്ദേഹം കേന്ദ്ര ഇലക്‌ട്രോണിക്‌സ്…

വാഹനാപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം

വിദേശത്തുനിന്ന് അവധിക്കായി നാട്ടിലേക്ക് വരുകയായിരുന്ന ഡോക്ടർ വാഹനാപകടത്തിൽ മരണപ്പെട്ടു. ആയൂർ കമ്പങ്കോട് നടന്ന അപകടത്തിൽ പത്തനംതിട്ട ചന്ദനപ്പള്ളി വടക്കേക്കര ഹൗസിൽ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരണപ്പെട്ടത്. ഷാർജയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിന്ദു അവിടെ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടപ്പോഴാണ് കാർ അപകടത്തിൽപെട്ടത്.ബിന്ദു പിൻസീറ്റിലാണ് ഇരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സതേടി. ബിന്ദുവിന്റെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. ഭർത്താവ്: പരേതനായ അജി പി.…

കോന്നി നിവാസിനിയെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥയായ പത്തനംതിട്ട അതിരുങ്കൽ കാരക്കാകുഴി പുഴിക്കോടത്ത് വീട്ടിൽ മധുസൂദനന്‍റെ മകൾ മേഘ മധു (25)വിനെ ചാക്കയിലെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പേട്ട പോലീസ് വിശദമായ അന്വേഷണം തുടങ്ങി.…

മഹാത്മ അന്തേവാസി ലക്ഷ്മികുട്ടി (മണി) അന്തരിച്ചു

അടൂർ മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി മണിയെന്ന് വിളിപ്പേരുള്ള ലക്ഷ്മിക്കുട്ടി വാർദ്ധക്യ സഹചമായ രോഗകാരണങ്ങളാൽ അന്തരിച്ചു ആറൻമുള ക്ഷേത്രത്തിന് സമീപമുള്ള ആൽത്തറയിൽ വർഷങ്ങളായി കഴിഞ്ഞിരുന്ന ആളാണ്. രോഗാതുരയായതോടെ ആറൻമുള പോലീസ് ഇടപെട്ട് 2019 ഡിസംബർ മാസത്തിലാണ് സംരക്ഷണത്തിനായി മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾ ആരെങ്കിലും തിരിച്ചറിഞ്ഞ് എത്തിയാൽ വിട്ടുനല്കുമെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. 04734291900.…

കൊല്ലം ജില്ലാ വാർത്തകൾ (22/03/2025)

പാലിയേറ്റീവ് വൊളന്റിയര്‍ പരിശീലനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും കലയ്ക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലിയേറ്റീവ് വൊളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പാലിയേറ്റീവിന്റെ സഹകരണത്തോടെ കലയ്ക്കോട് സി.എച്ച്.സിയില്‍ നടത്തിയ പരിപാടി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സി.വി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ ശ്രീകുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സനിത…

error: Content is protected !!