Input your search keywords and press Enter.

featured

പാലക്കാട് ജില്ലാ വാർത്തകൾ (22/03/2025)

ഇ- കെ വൈ സി മസ്റ്ററിങ് ഒറ്റപ്പാലം താലൂക്കില്‍ ഇനിയും ഇ- കെ വൈ സി മസ്റ്ററിങ് ചെയ്യാത്തതിനാല്‍ ഇ-പോസില്‍ നിലവില്‍ പേരില്ലാത്ത എ എ വൈ/ പി എച്ച് എച്ച് റേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ മാര്‍ച്ച് 30 ന് മുമ്പ് റേഷന്‍കടയിലെത്തി താലൂക്ക്‌സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് റേഷന്‍കാര്‍ഡില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി ഇ-പോസ് വഴി മസ്റ്ററിങ് ചെയ്യണം. മസ്റ്ററിങ് ചെയ്യാത്ത കാര്‍ഡുകളിലെ എ എ വൈ/ പി എച്ച്…

കൊല്ലം ജില്ലാ വാർത്തകൾ (21/03/2025)

എം.എസ്.എം.ഇ ക്ലിനിക്കും ബാങ്കേഴ്‌സ് മീറ്റും കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നവസംരംഭകര്‍ക്കായി എം.എസ്.എം.ഇ ക്ലിനിക്കും ബാങ്കേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അഡ്വ. ഉണ്ണികൃഷ്ണമേനോന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ബിജിഷാജി അധ്യക്ഷയായി. ജില്ലാ വ്യവസായ കേന്ദ്രം, ജനറല്‍ മാനേജര്‍ കെ.എസ്.ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. 150 സംരംഭകര്‍ പങ്കാളികളായി. ബാങ്ക് പ്രതിനിധികള്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എസ്. കിരണ്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍മാരായ എ.സുബിന്‍, ജയസാഗരന്‍, വ്യവസായ…

നീണ്ടകര ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാകുന്നു; ശുചിത്വ ക്യാമ്പയിന്‍ തുടങ്ങി

കൊല്ലം: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മാര്‍ച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ നീണ്ടകര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യപിക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു. പൊതുസ്ഥലങ്ങള്‍ വൃത്തിയുള്ളതും വലിച്ചെറിയല്‍മുക്തവുമാക്കുന്നതിനുള്ള ശുചിത്വ ക്യാമ്പയിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാജീവന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷെര്‍ളി ഹെന്റി, വാര്‍ഡ് മെമ്പര്‍ ജോളി പീറ്റര്‍, ഭരണ സമിതി അംഗങ്ങളായ എസ് സേതുലക്ഷ്മി, രമ്യ വിനോദ്, പി ആര്‍ രജിത്ത്, എം രജനി, ബി…

കാണ്മാനില്ല: ബിനു (46 വയസ്)

കൊല്ലം: പുനലൂര്‍ വില്ലേജില്‍ പത്തേക്കര്‍ പ്രദേശത്തെ ഷിജി നിവാസില്‍ ബിനു (46) കാണാതായി. 175 സെ.മി അടി ഉയരവും, കറുത്തനിറവും. വിവരം ലഭിക്കുന്നവര്‍ ജില്ലാ പോലീസ് മേധാവി, കൊല്ലം റൂറല്‍ – 9497996908, പുനലൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് – 9497990026, പുനലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ – 9497987038, സബ് ഇന്‍സ്‌പെക്ടര്‍ – 9497980205, പുനലൂര്‍ പോലീസ് സ്റ്റേഷന്‍ – 0475 2222700 നമ്പരില്‍ അറിയിക്കണം.…

പത്തനംതിട്ട ജില്ലാ വാർത്തകൾ (21/03/2025)

തോട്ടപ്പുഴശ്ശേരിയില്‍ ഇന്ന് (22) മോക്ഡ്രില്‍ റീബില്‍ഡ് കേരള-പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി ഇന്ന് (മാര്‍ച്ച് 22) തോട്ടപ്പുഴശ്ശേരി, നെടുംപ്രയാറിലെ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ഭാഗത്ത് മോക്ഡ്രില്‍ സംഘടിപ്പിക്കും. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് നടത്തുക. പോലിസ്, അഗ്നിസുരക്ഷാസേന, ആരോഗ്യം, വൈദ്യുതി, ജലഅതോറിറ്റി വകുപ്പുകള്‍ മോക്ക്ഡ്രില്ലുമായി സഹകരിക്കും.   ഭൂമി ഏറ്റെടുക്കല്‍ : ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തികളുടെ പ്രാരംഭ നടപടിയായി സാമൂഹിക…

പെരിങ്ങര ഗ്രാമപഞ്ചായത്ത് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു

പത്തനംതിട്ട: മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്ത് വേങ്ങല്‍ വേളൂര്‍ മുണ്ടകം റോഡിനു സമീപം ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു. പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഉപയോഗശേഷം പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ 15 വാര്‍ഡുകളിലും ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ഷീനാ മാത്യു, അംഗങ്ങളായ ജയ എബ്രഹാം, എം സി ഷൈജു, ശാന്തമ്മ ആര്‍ നായര്‍ , സനല്‍കുമാരി, സൂസന്‍ വര്‍ഗീസ്, ചന്ദ്രു…

കുടുംബശ്രീ മിഷൻ; സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍

പത്തനംതിട്ട: കുടുംബശ്രീ മിഷന്റെ സ്നേഹിത എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനം കോന്നിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് നിര്‍വഹിച്ചു. പോലീസ് സ്റ്റേഷനില്‍ പരാതികളുമായി എത്തുന്നവര്‍ക്ക് മാനസിക പിന്തുണയും കൗണ്‍സിലിങ്ങും നല്‍കലാണ് ലക്ഷ്യം. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആര്‍ രഞ്ചു അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ് ആദില, ഡി.വൈ.എസ്.പി ടി രാജപ്പന്‍, കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്ത്, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ: സ്നേഹിത…

പത്തനംതിട്ട പെരിങ്ങര ഗ്രാമപഞ്ചായത്ത് ബജറ്റ്

പത്തനംതിട്ട: പെരിങ്ങര ഗ്രാമപഞ്ചായത്ത് 2025-2026 ബജറ്റ് വൈസ് പ്രസിഡന്റ് ഷീന മാത്യു അവതരിപ്പിച്ചു. 31.41 കോടി രൂപ വരവും 30.83 കോടി രൂപ ചെലവും 57.81 ലക്ഷം നീക്കിയിരുപ്പുമുണ്ട്. കാര്‍ഷിക മേഖല, പാര്‍പ്പിടം, മാലിന്യമുക്തം, സാമൂഹ്യ ക്ഷേമം, മൃഗ- മത്സ്യ സംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, വനിതാ വികസനം, പട്ടികജാതിയില്‍പ്പെട്ട വയോജനങ്ങള്‍ക്ക് ഒരു മുറി, ഭിന്നശേഷിക്കാര്‍, പാലിയേറ്റീവ് കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേക സുരക്ഷ പദ്ധതി തുടങ്ങിയവയ്ക്ക് ബജറ്റ് ഊന്നല്‍ നല്‍കി.…

പത്തനംതിട്ട ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടിക്ക് തറക്കല്ലിട്ടു

പത്തനംതിട്ട: ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന എണ്ണിക്കാട് 16-ാം നമ്പര്‍ അങ്കണവാടിയുടെ തറക്കല്ലിടല്‍ പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള നിര്‍വഹിച്ചു. 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് വിഹിതവും ഉള്‍പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ വാടക കെട്ടിടത്തിലാണ് അങ്കണവാടിയുടെ പ്രവര്‍ത്തനം. മനസോടിത്തിരിമണ്ണ് എന്ന സര്‍ക്കാര്‍ കാമ്പയിന്റെ ഭാഗമായി ആഞ്ചാലി മൂട്ടില്‍ എബ്രഹാം പുന്നൂസ് എന്ന വ്യക്തിയാണ് അങ്കണവാടി കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം…

വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

പത്തനംതിട്ട: കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി സ്വരലയ ശിങ്കാരിമേള ട്രൂപ്പിന് വാദ്യോപകരണങ്ങള്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിതരണം ചെയ്തു. പ്രസിഡന്റ് ചുമതല വഹിക്കുന്ന ബിജോ പി മാത്യു അധ്യക്ഷനായി. അംഗങ്ങളായ സോണി കൊച്ചുതുണ്ടിയില്‍, ബിജിലി പി ഈശോ, സാലി ഫിലിപ്പ്, ടി ടി വാസു, സുനിത ഫിലിപ്പ്, സുമിത ഉദയകുമാര്‍, ഗീതു മുരളി, അസിസ്റ്റന്റ് സെക്രട്ടറി പി രേണു എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ: കോഴഞ്ചേരി – സ്വരലയ ശിങ്കാരിമേള…

error: Content is protected !!