പാലക്കാട്: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലക്കാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ രവികുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ഇന്‍റഗ്രേറ്റഡ് ഹെല്‍ത്ത് ക്യാമ്പയിനിന്‍റെ പോസ്റ്റര്‍ അസി. കളക്ടര്‍ പ്രകാശനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷൻ കവാടം മുതൽ കോട്ടമൈതാനം വരെ ബോധവൽക്കരണ റാലിയും,…