Input your search keywords and press Enter.

National Bulletin

അജീഷിന്‍റെ കുടുംബത്തിന് 15 ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ നല്‍കും

  വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍.കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രയാണ് ധനസഹായം പ്രഖ്യാപിച്ചത്.കര്‍ണാടക വനംവകുപ്പ് തുരത്തിയ മോഴയാനയായ ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തിലാണ് അജീഷ് കൊല്ലപ്പെട്ടത്.കര്‍ണാടകയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നല്‍കിവരുന്ന ധനസഹായമാണ് ഇത്.അജീഷിനെ കര്‍ണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വനംമന്ത്രി ഈശ്വര്‍ ഖന്ദ്ര പറഞ്ഞു.…

ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപിച്ചു; ദൗത്യം വിജയകരം : ഐ എസ് ആര്‍ ഒ

  ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ INSAT-3DS ഭ്രമണപഥത്തിൽ. ജിഎസ്എൽവി എഫ് 14 റോക്കറ്റ് മൂന്ന് സ്റ്റേജുകളും വിജയകരമായി പൂർത്തിയാക്കി. ദൗത്യം വിജയകരമാണെന്നും ഇൻസാറ്റ് ത്രീ ഡിഎസ് നൂതന സങ്കേതങ്ങളുള്ള സാറ്റലൈറ്റാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പ്രതികരിച്ചു. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. 18.7 മിനിറ്റുകൾ കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. കാലാവസ്ഥാപ്രവചനത്തിൽ കൂടുതൽ കൃത്യത ആർജ്ജിക്കുകയാണ് INSAT-3DSന്റെ ലക്ഷ്യം. നിലവിൽ INSAT 3D, INSAT…

എസ്ബിഐ ക്ഷയരോഗികൾക്കായി 97.50 ലക്ഷം രൂപ സംഭാവന നൽകി

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സർക്കിൾ ക്ഷയരോഗികൾക്കായി 97.50 ലക്ഷം രൂപ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സംഭാവന നൽകി. എസ്ബിഐ തിരുവനന്തപുരം സർക്കിളിന്‍റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും സിഡിഒയുമായ ബിനോദ് കുമാർ മിശ്ര ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ സംസ്ഥാന മിഷൻ ഡയറക്ടർ ജീവൻ ബാബു ഐഎഎസിന് ചെക്ക് തിരുവനന്തപുരത്ത് കൈമാറി. കേരളത്തിലെ 2500 ക്ഷയരോഗികൾക്ക് 6 മാസത്തേക്ക് പോഷകാഹാരം നൽകുന്നതിന് ഈ തുക വിനിയോഗിക്കും. എസ് ബി…

സി ബി എഫ് സി റീജിയണൽ ഓഫീസറായി നദീം തുഫൈൽ ടി. ചുമതലയേറ്റു

    കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്‌ (സി ബി എഫ് സി ) തിരുവനന്തപുരം റീജിയണൽ ഓഫീസറായി നദീം തുഫൈൽ ടി. ചുമതലയേറ്റു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് 2011 ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ന്യൂഡൽഹി പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലെ പ്രധാനമന്ത്രിയുടെ കമ്മ്യൂണിക്കേഷൻ സെൽ, പി ഐ ബി & ആർ എൻ ഐ ചെന്നൈ എന്നിവിടങ്ങളിൽ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. ഡിഡി ന്യൂസ് ചെന്നൈയുടെ തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം…

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാൻ സിയാൽ

  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്’ സ്ഥാപിക്കാൻ ബി.പി.സി.എല്ലുമായി കരാർ ഒപ്പ് വച്ചു സോളാർ – ഹൈഡ്രോ പദ്ധതികൾക്ക് ശേഷം, സുസ്ഥിര വികസനപാതയിൽ സിയാലിന്റെ പുതിയ ചുവടുവയ്പ്പ് പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ), ഹരിതോർജ പദ്ധതികൾ വിപുലീകരിക്കുന്നു. ലോകത്തിൽ ആദ്യമായി, ഒരു വിമാനത്താവളത്തിൽ, ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സിയാൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എൽ)…

പുൽവാമാ അനുസ്മരണം നടത്തി

  ശ്രീ ചിത്തിര ആർട്ട്സ് ക്ലബിന്‍റെ നേതൃത്വത്തിൽ പുൽവാമാ അനുസ്മരണം നടത്തി .ബലി ദാനികളായ ധീര സൈനികർക്ക് പുഷ്പാർച്ചന നടത്തി ദീപം തെളിയിച്ചു. പ്രസിഡൻ്റ് ആർ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു റിട്ടേർഡ് സൈനികൻ കെ.ൻ രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. മനോജ് കുമാർ , നന്ദു. വി. നാഥ് ,റജി ജോർജ്ജ് , രതീഷ് മാരൂർപ്പാലം എന്നിവർ സംസാരിച്ചു…

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 13/02/2024 )

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ് നടത്തി സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ അഞ്ച് കേസുകള്‍ പരിഗണിച്ചു. കമ്മിഷന്‍ അംഗം പി റോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ പുതിയ ഒരു കേസ് പരിഗണിച്ചു. മൂന്ന് കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. രണ്ട് പരാതിക്കാരും കക്ഷികളും ഹാജരായില്ല. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സിറ്റിംഗില്‍ പങ്കെടുത്തു. വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം  (14) ഏറത്ത് ഗ്രാമപഞ്ചായത്തിലെ വഴിയോര വിശ്രമ…

കേരളത്തിലെ ഉത്സവകാലത്തിന് ആര്‍പ്പു വിളി ഉയര്‍ന്നു

  ആചാര അനുഷ്ഠാനത്തിന്റെയും വിശ്വാസത്തിന്റെയും ക്ഷേത്രങ്ങളുടേയും കേളീഗൃഹമായ കേരളത്തില്‍ നാടിന്റെ നന്മ വിളിച്ചോതുന്ന ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഉത്സവ ആഘോഷങ്ങള്‍ക്കും മനുഷ്യോല്പത്തിയോളം പഴക്കവും പ്രതാപവും ഉണ്ട്. ഭൂമിയില്‍ ആദ്യം ഉണ്ടായത് ജലം ആണ് .പിന്നീട് സസ്യങ്ങള്‍ ,പിന്നീട് പക്ഷി മൃഗാധികള്‍ ഏറ്റവും ഒടുവില്‍ മനുഷ്യ കുലം .ജീവജാലങ്ങളുടെ ശബ്ദം കാറ്റിന്‍റെ മര്‍മ്മരം ഉണ്ടായതിനു ശേഷം ആണ് അക്ഷരങ്ങള്‍ ഉണ്ടായത് പിന്നീട് ആണ് വേദങ്ങള്‍ രചിച്ചത് (അക്ഷരം ഉണ്ടായത് ) അപ്പോള്‍ ആദ്യം…

സായുധ പോലീസ് സേനയിലെ (സിഎപിഎഫ്)പരീക്ഷ മലയാളത്തിലും എഴുതാം

  കേന്ദ്ര സായുധ പൊലീസ് സേനയിലെ (സിഎപിഎഫ്) കോൺസ്റ്റബിൾ നിയമനത്തിനുള്ള കോൺസ്റ്റബിൾ (ജിഡി) പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ, ഇതാദ്യമായി 13 പ്രാദേശിക ഭാഷകളിൽ നടത്തും. 2024 ഫെബ്രുവരി 20 മുതൽ മാർച്ച് 7 വരെ രാജ്യത്തെ 128 നഗരങ്ങളിലായി 48 ലക്ഷം ഉദ്യോഗാർഥികൾക്കായി പരീക്ഷ നടത്തും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മാർഗനിർദേശപ്രകാരം, 2024 ജനുവരി 1 മുതൽ…

കാട്ടാനയുടെ സാന്നിധ്യം :വയനാട്ടിലെ ചില സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

  തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (ഫെബ്രുവരി 12 ) ജില്ലാ കളക്ടർ രേണു രാജ് അവധി പ്രഖ്യാപിച്ചു. ബേലൂർ മഖന കാട്ടാന ശല്യം തുടരുന്ന മാനന്തവാടിയിൽ വനം വകുപ്പിന്റെ 13 സംഘവും പൊലീസിന്‍റെ അഞ്ച്…

error: Content is protected !!